ഓണഘോഷ പരിപാടിക്കിടെ തർക്കം, കോളജിന് പുറത്തെ സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചു; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു

0

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാർത്ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here