കൊല്ലം തലവഴിയിൽ വീടുകയറി ആക്രമണം, ടിവിയും ഫ്രിഡ്‌ജുമടക്കം തല്ലി തകർത്തു; പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ

0

കൊല്ലം: കൊല്ലം തലവഴിയിൽ ലഹരി മാഫിയയുടെ വിളയാട്ടം. പ്രദേശത്തെ വീടുകളിൽ കയറി മാഫിയ സംഘം ആക്രമണം നടത്തി. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ആളില്ലാത്ത അടച്ചിട്ട വീട്ടിൽ കതക് വെട്ടിപ്പൊളിച്ചാണ് സംഘം അകത്ത് കടന്നത്. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം കൂടുതൽ ആക്രമണം നടത്തിയത്. മുറികളിലും അടുക്കളയിലും കയറി സാധനങ്ങൾ അടിച്ച് തകർത്തു.

സംഭവത്തിൽ ചില വീട്ടിലെ സ്ത്രീകൾക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. മച്ചാൻ ബ്രോസ് എന്ന പേരിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. വീടുകളിലെ ജനൽ ചില്ലുകളും ടിവിയും ഫ്രിഡ്ജും, മറ്റ് ഉപകരണങ്ങളുമെല്ലാം അടിച്ച് തകർത്ത നിലയിലായിരുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ സംഘം ആക്രമണം നടത്തിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മച്ചാൻ ബ്രോസ് സംഘത്തെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here