ഹൈടെക്ക് ആകാൻ ഒരുങ്ങി ഹൈക്കോടതിയും; കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശവും, പുതിയ പരിഷ്‌കാരം ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ

0

മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി കേരളം ഹൈക്കോടതിയും. കൃത്യ സമയത്ത് കോടതി നടപടികള്‍ അറിയാതെ പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? എങ്കിൽ ഇനി അത് ഉണ്ടാവില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശം ലഭിക്കും. ഒക്ടോബര്‍ 6 മുതല്‍ ആണ് പുതിയ പരിഷ്‌കാരം നിലവിൽ വരിക. നിങ്ങൾക്കുള്ള കേസ് അപ്ഡേറ്റുകള്‍ ഇനി വാട്‌സ്ആപ് മെസേജായി ലഭിക്കും.

അഭിഭാഷകര്‍, കേസുകളില്‍ ഉള്‍പ്പെട്ട ആളുകള്‍ തുടങ്ങി കോടതിയില്‍ ഹാജരാകുന്ന ആര്‍ക്കും വിവരങ്ങള്‍ എളുപ്പത്തിലും കൃത്യസമയത്തും ലഭിക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ സേവനം. കോടതിഅപ്‌ഡേറ്റുകള്‍ക്കായി നേരത്തേ ഉപയോഗിക്കുന്ന കമ്യൂണിക്കേഷന്‍ രീതികള്‍ക്ക് പുറമേയാണിത്. ഇതിനായി കോടതി വ്യവഹാരങ്ങളില്‍ ഇനിമുതല്‍ വാട്‌സാപ്പ് നമ്പറും നല്‍കേണ്ടതുണ്ട്.

വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് ആശയവിനിമയം നടത്താനുള്ള ഒരു അധിക മാര്‍ഗം മാത്രമായിട്ടാണ് കോടതി നല്‍കുന്നത്. ഔദ്യോഗിക അറിയിപ്പുകള്‍, സമന്‍സുകള്‍ അല്ലെങ്കില്‍ മറ്റ് ലീഗല്‍നോട്ടീസുകള്‍ എന്നിവയ്ക്ക് പകരമല്ല ഈ സംവിധാനം. കോടതി സന്ദേശങ്ങൾ നൽകാതിരിക്കുന്നതും വൈകുന്നതും, ഒഴിവാക്കാനാണ് വാട്സാപ്പ് സേവനം ലക്ഷ്യംവെക്കുന്നത്. തട്ടിപ്പുകൾ ഒഴിവാക്കാൻ വരുന്ന സന്ദേശങ്ങളുടെ സ്ഥിരീകരണത്തിനായി കോടതികളുടെ ഔദ്യോഗിക വെബ് പോർട്ടലിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്.

‘ദി ഹൈക്കോര്‍ട്ട് ഓഫ് കേരള’ എന്ന വെരിഫൈഡ് സെന്ററില്‍നിന്ന് വരുന്ന മെസേജ് മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. കോടതി പ്രക്രിയകള്‍ എളുപ്പവും എല്ലാവര്‍ക്കും ആക്സസ് ചെയ്യാൻ കഴിയുന്നതിനും കൂടുതല്‍ ഡിജിറ്റലാക്കുന്ന ശ്രമങ്ങളുടേയും ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം.

കാമുകന്റെ മുൻപിൽ വെച്ച് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

0

ഭുവനേശ്വർ: ഒഡീഷയിൽ കാമുകന്റെ മുൻപിൽവെച്ച് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബാലിഹർചാണ്ടി ബീച്ചിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയും കാമുകനും ബീച്ചിലെ ക്ഷേത്രത്തിന് സമീപം ഇരിക്കുമ്പോഴാണ് പ്രതികൾ അവിടെയെത്തിയത്. തുടർന്ന് പ്രതികൾ ഇരുവരുടെയും വീഡിയോകൾ ഫോണിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങി, ആ വീഡിയോകൾ ഇല്ലാതാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു.

പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് യുവതിക്കെതിരെ അതിക്രമം നടത്തിയത്. അതിക്രമത്തിന് പിന്നാലെ യുവതി മാനസികമായി തകർന്നിരുന്നു. ഇതിൽ നിന്ന് മോചിതയായ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഡീഷയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ബുധനാഴ്ച ഭുബനേശ്വറിലെ ഒരു ലോഡ്ജിൽ വെച്ച് ഒരു യുവതി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു.

ഈ കേസിൽ അറസ്റ്റിലായ പ്രതികൾ, ഒരു വലിയ സംഗീത പ്രോജക്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗായികയായ സ്ത്രീയെ വശീകരിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലർന്ന പാനീയം നൽകി പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ സെപ്റ്റംബർ അഞ്ചിന് വിനായക ചതുർഥി ആഘിശങ്ങളുടെ ഭാഗമായി ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ 14 വയസുകാരി പീഡനത്തിനിരയായിരുന്നു. കഴിഞ്ഞ മാസം വെറും 10 വയസ് മാത്രമുള്ള ആദിവാസി യുവതിയും പീഡനത്തിനിരയായിരുന്നു.

ഫൈബർ വള്ളത്തിൽ വലയിടുമ്പോൾ കാൽ വഴുതി കടലിൽ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

0

മലപ്പുറം: പരപ്പനങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ ചെട്ടിപ്പടി സ്വദേശി സഹീർ (29) മുങ്ങി മരിച്ചു. ആലുങ്ങൽ ബീച്ചിനടുത്ത് കുഞ്ഞിപ്പീടിയേക്കൽ അഷ്‌റഫിന്റെ മകനാണ് മരിച്ച സഹീർ.

ഇന്ന് പുലർച്ചെ ചെട്ടിപ്പടിയിൽ നിന്ന് ‘മർകബുൽ ബുഷ്‌റ’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു സഹീർ. കടലിൽ വലയിടുന്നതിനിടെ കാൽവഴുതി റിങ് റോപ്പിൽ കുരുങ്ങി അദ്ദേഹം കടലിലേക്ക് വീണു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി മത്സ്യബന്ധനം നടത്തി ഉപജീവനം കണ്ടെത്തുന്നയാളാണ് സഹീർ.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കുഞ്ഞീബിയാണ് മാതാവ്. സൈനുൽ ആബിദ്, സഹീർ, യാസീൻ എന്നിവർ സഹോദരങ്ങളാണ്. സഹീറിന് രണ്ട് മക്കളുണ്ട്.

കടലിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ആന്ത്രോത്ത് ദ്വീപിൽനിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. എട്ട് ദിവസം മുൻപ് ആന്ത്രോത്ത് ദ്വീപിൽ നിന്ന് മീൻപിടിക്കാൻ പോയവരായിരുന്നു ഇവർ. ദ്വീപ് നിവാസികളായ ഇ. റഹ്‌മത്തുല്ല, എ. ഷംസുദ്ദീൻ, കെ.എം. അലിഖാൻ, പി. അനീഷ് റഹ്‌മാൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇവർ സഞ്ചരിച്ച തോണിയുടെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കടലിൽ ഒറ്റപ്പെട്ടുപോവുകയായിരുന്നു. ഫോണുകൾ പ്രവർത്തനരഹിതമായതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഏറെനേരം കടലിൽ ഒഴുകി നടന്ന ഇവരെ, തിങ്കളാഴ്ച രാവിലെ താനൂരിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘സ്വാബിഹ്’ ബോട്ടിലെ തൊഴിലാളികളാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഒസാൻ കടപ്പുറത്തെ ആലിങ്ങൽ സുബൈറിന്റേതാണ് ഈ ബോട്ട്.

അഞ്ചൽ സ്കൂ‌ളിലെ മഞ്ഞപ്പിത്തബാധ; വിദ്യാർത്ഥികളിൽ നിന്ന് രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു

0

കൊല്ലം അഞ്ചൽ ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു. രോഗബാധിതനായ കുട്ടിയുടെ രക്ഷിതാവിനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നതെന്ന സ്കൂൾ അധികൃതരുടെ വാദം പൊളിഞ്ഞു. കുടിക്കാൻ ലഭിച്ചിരുന്നത് കിണറ്റിലെ വെള്ളമെന്ന് കുട്ടികൾ പറഞ്ഞു. സ്കൂളിൽ ലഭിച്ച വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചിരുന്നത് അധ്യാപകരാണ്.

സ്കൂളിലെ 31 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടുകാരിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊള്ളൂർ നഗറിലുള്ള കുട്ടിയുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗത്തിന്റെ ഉറവിടം സ്കൂൾ അല്ലെന്ന് ആദ്യം മുതൽ വാദിച്ച സ്കൂൾഅധികൃതർ കിണറ്റ് വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയതോടെ കുട്ടികൾക്ക് തിളപ്പിച്ച വെള്ളം നൽകിയിരുന്നു എന്നായി വാദം. എന്നാൽ സ്കൂളിൽ ലഭിച്ചിരുന്നത് പൈപ്പ് വെള്ളമായിരുന്നുവെന്ന് രോഗ ബാധിതരായ കുട്ടികൾ പറഞ്ഞു.കുട്ടികൾക്കുള്ള മെഡിക്കൽ പരിശോധന ഇന്നും തുടരും. അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇന്നത്തെ ക്യാമ്പ്.

സർക്കാറിന് വൻ തിരിച്ചടി; ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റത്തിന് ട്രിബ്യൂണൽ സ്റ്റേ

0

തിരുവനന്തപുരം: സർക്കാറിന് വൻ തിരിച്ചടി. ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി.

അതേസമയം ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ആന്റ് ആർഡിയിലേക്ക് മാറ്റിയത്. കേരഫെഡ് പദ്ധതിക്കുള്ള ലോകബാങ്കിന്‍റെ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത വന്നതിന്‍റെ അടിസ്ഥാനത്തിൽ ഫയലുകൾ പുറത്ത് വന്നതിന്‍റെ പേരിലായിരുന്നു ബി അശോകിനെ സർക്കാർ നേരത്തെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി.

വാട്‌സാപിലെ കിടലൻ ഫീച്ചറെത്തി; പ്രധാന സന്ദേശങ്ങൾ ഓർത്തു വയ്ക്കാം

0

കൊച്ചി: വാട്‌സാപ്പിലെ പുതിയ ഫീച്ചറിന് ലൈക്കിന്റെ പെരുമഴ. ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണിതെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. ലഭിച്ച സന്ദേശങ്ങളിൽ ഓർത്തു വയ്‌ക്കേണ്ടപ്രധാന സന്ദേശങ്ങൾക്ക് അലാറം പോലെ സെറ്റ് ചെയ്ത് വയ്ക്കാനാകുന്നതാണ് പുതിയ ഫീച്ചർ.

ആരെങ്കിലും അയച്ച സന്ദേശങ്ങളിൽ പിന്നീട് ഓർത്തു വയ്‌ക്കേണ്ടസന്ദേശങ്ങൾ ആദ്യം മാർക്ക് ചെയ്യുക. പിന്നീട് സ്‌ക്രീനിന്റെ വലതു ഭാഗത്ത് മുകൾവശത്തായി കാണുന്ന ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ നാല്, എട്ട്, 12, 24 തുടങ്ങിയ മണിക്കൂറുകൾ പ്രത്യക്ഷപ്പെടും. എത്ര മണിക്കൂറിനു ശേഷമാണോ അത് ഉപയോക്താവിന്റെ ഓർമ്മയിലെത്തേണ്ടത് ആ സമയത്ത് നമുക്ക് വീണ്ടും പുതിയ സന്ദേശമായി അത് ഫോണിലേക്കെത്തും. നമ്മുടെ ഹോം സ്‌ക്രീനിൽ വന്നു കിടക്കുകയും ചെയ്യും.

ഇനി വാട്‌സാപ് നൽകുന്ന മണിക്കൂറുകളില്ല കാണേണ്ടത് ഒരു മാസം കഴിഞ്ഞുള്ള ഒരു ദിവസമാണെങ്കിൽ അതിനുള്ള സംവിധാനവുമുണ്ട്. ഡേറ്റ്, തീയതി, സമയം എന്നിവ ഉപയോക്താവിന് കസ്റ്റം ചെയ്ത് നൽകാവുന്നതാണ്.

എന്തായാലും ഇതിനോടകം പുതിയ ഫീച്ചറിനെ വാട്‌സാപ് അപ്‌ഡേറ്റ് ചെയ്ത ഉപയോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സമീപകാലത്ത് വാട്‌സാപ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട് അപ്‌ഡേറ്റുകളിലൊന്നാണ് ഇതെന്നാണ് ഉപയോക്താക്കളുടെ പൊതുവിലുള്ള അഭിപ്രായം.

ഉയർന്ന് തന്നെ; സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചതായി റിപ്പോർട്ട്. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി എന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്.

അതേഅസമയം ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടിവരും. അതുപോലെ തന്നെ വില വർധന കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്; മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

0

പാലക്കാട് : മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന.

ഇതിന്റെ ഭാഗമായി റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.

എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.

മോദിക്ക് മിശിഹായുടെ ജന്മദിന സമ്മാനം; ലോകകപ്പിൽ ധരിച്ച ജേഴ്സി ഒപ്പിട്ടയച്ച് മെസ്സി

0

ന്യൂഡൽഹി: 75-ാം പിറന്നാളിലേക്ക് അടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനം നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. 2022-ൽ കപ്പ് ഉയർത്തിയപ്പോൾ ധരിച്ചിരുന്ന തന്റെ ഓട്ടോഗ്രാഫ് പതിച്ച ഒരു ജേഴ്‌സിയാണ്  മെസ്സി മോദിക്ക് സമ്മാനമായി അയച്ചത്. സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം.

ഡിസംബറിൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 മുതൽ 15 വരെ മെസ്സി ഇന്ത്യയിലുണ്ടാകും. കൊൽക്കത്തയിലും മുംബൈയിലുമായിരിക്കും പര്യടനം എന്നാണ് സൂചന. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പിന്നീട് നടക്കും.

അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.

ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി, ‍ഇതുവരെ മരണപ്പെട്ടത് 19 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം കൂടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം.

ഈ മാസം 11ന് നടന്ന മരണങ്ങളാണ് അമിബിക് മസ്തിഷ്വരം മൂലം ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.

ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചോ? അവസാന തീയതി നീട്ടി കേന്ദ്ര സർക്കാർ

ഡൽഹി: ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ചൊവ്വാഴ്ച വരെ (സെപ്റ്റംബർ 16)  നീട്ടിയതായി  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ആദായനികുതി വകുപ്പിൻ്റെ പോർട്ടലിൽ തകരാറുകൾ ഉണ്ടെന്ന് ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.

“2025-26 വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITRs) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 31ന് ആയിരുന്നു. എന്നാൽ 2025 സെപ്റ്റംബർ 15 വരെ ഇത് പിന്നീട് നീട്ടിയിരുന്നു. 2025-26 വർഷത്തേക്കുള്ള ഈ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 15 മുതൽ 2025 സെപ്റ്റംബർ 16 വരെ നീട്ടാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് തീരുമാനിച്ചു,” എന്ന് ആദായനികുതി വകുപ്പ് എക്സിൽ പോസ്റ്റ് ചെയ്തു.

യൂട്ടിലിറ്റികളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഇ-ഫയലിംഗ് പോർട്ടൽ ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ചെ 2.30 വരെ മെയിൻ്റനൻസ് മോഡിൽ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച വരെ 7.3 കോടിയിലധികം ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.