വെളിച്ചെണ്ണ വില കുറയും, സെപ്റ്റംബർ 22 മുതൽ പുതിയ നിരക്ക്; പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി

0

സംസ്ഥാനത്ത് വീണ്ടും വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ പുതിയ നിരക്കിലായിരിക്കും സപ്ലൈകോയിൽ വെളിച്ചെണ്ണ വിൽക്കുന്നത്.

ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. കൂടാതെ കേരഫെഡിന്റെ വെളിച്ചെണ്ണ നിലവിൽ 429 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇത് 419 രൂപയ്ക്ക് കൊടുക്കും. വെളിച്ചെണ്ണയെ കൂടാതെ തുവരപ്പരിപ്പും ചെറുപയറും ഉൾപ്പെടെയുള്ളവയ്ക്കും വില കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇത്തരം രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുന്നതായി മന്ത്രി  

0

തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളുടെ സർവ്വേ നടത്തിയതിൽ സംസ്ഥാനത്ത് രക്തസമ്മർദ്ദമുള്ളവരുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്താണെന്നും ഊർജസ്വലമായി കാര്യങ്ങൾ ചെയ്യുന്നതിനും ഇടപെടുന്നതിനും ഓരോ സ്ത്രീയും ആരോഗ്യമുള്ളവരായിരിക്കണമെന്നും മന്ത്രി പറഞ്ഞു. പള്ളിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ( സ്‌ട്രെംങ്തനിംഗ് ഹെർ ടു എംപവറിംഗ് എവരിവൺ) ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കടകംപള്ളി സരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

രോഗകാരണം പൂളിലെ വെളളം മൂക്കിൽ കയറിയത്; ആശങ്കയായി അമീബിക് മസ്‌തിഷ്‌ക ജ്വരം, പതിനേഴുകാരൻ ഐസി‌യുവിൽ
എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കൗൺസിലർ ശ്രീദേവി എ, പള്ളിത്തുറ ഇടവക വികാരി ഫാ. ബിനു അലക്സ്, അഡീഷണൽ ഡയറക്ടർമാരായ ഡോ. വി മീനാക്ഷി, ഡോ. റീത്ത കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡോ. ബിപിൻ ഗോപാൽ, എസ്.പി.എം ഡോ. ബിജോയ്, ഡി.പി.എം ഡോ. അനോജ് എന്നിവർ പങ്കെടുത്തു. എല്ലാ ചൊവ്വാഴ്ചകളിലും ക്ലിനിക്കുകൾ പ്രവർത്തിക്കും.

‘കൈപ്പിഴ സംഭവിച്ചു; കൊച്ചു വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ?’, വിശദീകരണവുമായി സുരേഷ് ഗോപി 

0

തൃശൂർ: കലുങ്ക് സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈപ്പിഴ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും അത് നടക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ശുചിമുറി അകത്തുനിന്ന് പൂട്ടിയനിലയിൽ, ആറ് മണിക്കൂറായിട്ടും അനക്കമില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഞെട്ടിപ്പിക്കുന്ന സംഭവം
സംവാദം നടക്കുന്നതിനിടെ കൊച്ചുവേലായുധനെന്ന വയോധികൻ നൽകിയ അപേക്ഷയാണ് കേന്ദ്രമന്ത്രി നിരസിച്ചത്. ഇതിന്റെ വീഡിയോകൾ ഏറെ ചർച്ചയായതാണ്. വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചുവേലായുധന്മാരെ ഇനിയും കാണിച്ചുതരാമെന്നും സുരേഷ് ഗോപി പറഞ്ഞു. വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി മറ്റൊരു കലുങ്ക് സൗഹൃദ സംവാദത്തിനിടെ പ്രതികരിച്ചു.
‘നാല് ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. വ്യക്തിപരമായ ആവിശ്യങ്ങൾക്കല്ല. സമൂഹത്തിനാണ് ഒരു ജനപ്രതിനിധി. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇതൊരു തീവ്രശക്തിയായി മാറും. ഇത് താക്കീതല്ല അറിയിച്ചാണ്.
അധികാര പരിധിയിൽ എന്തുചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ ധാരണയുണ്ട്. എംപി സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്’- സുരേഷ് ഗോപി പറഞ്ഞു.

നദിയിൽ നിന്ന് കുടത്തിൽ വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണം; പതിനഞ്ചുകാരി നദിയിൽ മുങ്ങിമരിച്ചു

0

ജയ്പുർ: നദിയിൽ നിന്ന് കുടത്തിൽ വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണം. പതിനഞ്ചുകാരി നദിയിൽ മുങ്ങിമരിച്ചു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മെഹ്താബ്പുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ശിവാനി കേവത് എന്ന പെൺകുട്ടിയാണ് മുതലയുടെ ആക്രമണത്തെത്തുടർന്ന് മുങ്ങി മരിച്ചത്. കുട്ടിയെ മുതല വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാർ വള്ളത്തിൽ മുതലയെ പിന്തുടരുകയും ബഹളംവച്ച് കുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മുതല പിടിവിട്ടെങ്കിലും കുട്ടി നദിയിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ മൃതദേഹം നദിയിൽനിന്ന് പൊന്തിവന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

‘ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂ’; ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

0

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖജുരാഹോ സ്മാരകങ്ങളുടെ ഭാഗമായ ജവാരി ക്ഷേത്രത്തിൽ തലയറുത്തെടുത്ത 7 അടി ഉയരമുള്ള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെങ്കിൽ ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേസ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിലാണെന്നും കോടതിയുടെയല്ലെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദയാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുളളതാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

‘നിങ്ങള്‍ കടുത്ത വിഷ്ണു ഭക്തനാണെന്ന് പറയുന്നു, അപ്പോള്‍ പോയി ഭഗവാനോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. പോയി പ്രാര്‍ത്ഥിക്കൂ. ഇതൊരു ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. അവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. ക്ഷമിക്കണം’: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഹര്‍ജിക്കാരനോട് പറഞ്ഞു.

മുഗള്‍ അധിനിവേശ കാലത്ത് വിഗ്രഹം വികൃതമാക്കപ്പെട്ടുവെന്നും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും വിഗ്രഹം അതേ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും രാകേഷ് ദലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചന്ദ്രവംശി രാജാക്കന്മാര്‍ നിര്‍മ്മിച്ച ഖജുരാഹോ ക്ഷേത്രങ്ങളുടെ ചരിത്രവും ഹര്‍ജിയില്‍ വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷങ്ങള്‍ക്ക് ശേഷവും വിഗ്രഹം പുനസ്ഥാപിക്കാന്‍ ആരും തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.

അതേസമയം വിഗ്രഹം പുനഃസ്ഥാപിക്കാൻ വിസമ്മതിക്കുന്നത് ഭക്തരുടെ ആരാധനയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ, നിവേദനങ്ങൾ, പ്രചാരണങ്ങൾ എന്നിവയ്ക്ക് ഉത്തരം ലഭിക്കാതെ പോയതിനെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

തൃശൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

0

തൃശൂർ: തൃശൂർ കാഞ്ഞാണിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കൽ വീട്ടിൽ നാസർ മകൻ അബു താഹിർ (27) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിന് കിഴക്ക് ഭാഗത്ത് വച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപത്തെ പൊന്തക്കാടിലേക്ക് തെറിച്ചു വീണതായി പറയുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒളരിയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ ഇന്നലെ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒന്‍പതുപേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിര്‍മിക്കാന്‍ സ്ഥാപിച്ച കമ്പികളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ മാറ്റിയിരുന്നു.

ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞു, കഴുത്തിന് നേരെ കത്തി വീശി; സ്കൂട്ടറിന് സൈഡ്‌ കൊടുക്കാത്തതിനെ ചൊല്ലി അക്രമം ; സ്റ്റേഷന്‍ റൗഡിയും കൂട്ടാളിയും പിടിയിൽ

0

തൃശൂര്‍: സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അക്രമം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പഴുവില്‍ ചിറക്കല്‍ സ്വദേശി വിഷ്ണു പ്രസാദ് (23), മാള പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉൾപ്പെട്ട പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (19) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് പ്രതികളും മറ്റ് കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത മറ്റ് 3 പേർ കൂടി കേസിൽ ഉൾപ്പെട്ടിരുന്നു. ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇവർക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരിങ്ങാലക്കുട കോണത്തുകുന്ന് ജനതാ കോര്‍ണര്‍ സ്വദേശിയായ പ്രകാശന്റെ വീട്ടിലേക്ക് ഇയാളുടെ സഹോദരന്റെ മകന്‍ ഷാന്‍ കാര്‍ കയറ്റിടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം പ്രതികള്‍ വന്നിരുന്ന സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഷാനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞു. ഷാൻ ഇത് ചോദ്യം ചെയ്തതോടെ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷന്‍ എന്നയാളെയും പ്രതികള്‍ അസഭ്യം പറയുകയും തീര്‍ത്തു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതുവെന്നാണ് പരാതി.

പ്രതികൾ പ്രകാശന്റെ കഴുത്തിനുനേരെ കത്തി വീശുകയും സംഭവസ്ഥലത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ വിളിച്ച് വരുകയും ചെയ്തു. തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിക്കാണ് ശ്രമിക്കുകയും അസഭ്യം പറയുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രകാശന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമം കണ്ട സമീപവാസികളും നാട്ടുകാരുമാണ് പോലീസിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് വിവരമറിയിച്ചത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയും സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അക്രമാസക്തരായ പ്രതികളേയും കുട്ടികളെയും പിടികൂടാൻ കഴിയാതെ വന്നതോടെ കൂടുതല്‍ പോലീസുകാരെ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയതാണ് ഇവരെ ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തിച്ചത്.

പിന്നാലെ നടന്ന അന്വേഷണത്തിൽ കേസിൽ ഉൾപ്പെട്ട മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തുകയും ഇവരെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. അറസ്റ്റിലായ വിഷ്ണു പ്രസാദ് പുതുക്കാട്, തൃശൂര്‍ ഈസ്റ്റ്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു വധശ്രമക്കേസിലും മയക്കുമരുന്ന് വില്‍പ്പനക്കായി സൂക്ഷിച്ച മൂന്ന് കേസുകളിലും, രണ്ട് അടിപിടിക്കേസുകളിലും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം  പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, എസ്.ഐമാരായ എ.കെ. സോജന്‍, എം.ആര്‍.കൃഷ്ണപ്രസാദ്, പി.ആര്‍. ദിനേഷ് കുമാര്‍, കെ.എം. നാസര്‍, ജി.എസ്.ഐ. സതീശന്‍, മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. ഷാബു, ഗോപകുമാര്‍, ജി.എസ്.സി.പി.ഒമാരായ അര്‍ജ്ജുന്‍, കമല്‍കൃഷ്ണ, സുജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.

തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരന് ക്രൂരമര്‍ദനം; ബിജുവിനെ കണ്ടെത്തിയത് ജയിലിലെ ഓടയ്ക്കകത്ത് നിന്ന്, ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ

0

തിരുവനന്തപുരം: ജില്ലാ ജയിലില്‍ ക്രൂര മര്‍ദനത്തിന് ഇരയായ തടവുകാരൻ ഗുരുതര അവസ്ഥയിൽ ചികിത്സയിൽ.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍ ബിജുവാണ് മര്‍ദനമേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. നിലവിൽ മെഡിക്കൽ കൊളജിൽ ഐസിയുവിൽ കഴിയുകയാണ് ബിജു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് പേരൂർക്കട പൊലിസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്ത ബിജുവിന് ജില്ലാ ജയിലിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത്. ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് ബിജുവിന്റെ കുടുംബത്തിന്റെ പരാതി പത്തനംതിട്ട സ്വദേശിയാണ് ബിജു. കഴിഞ്ഞ 13ന് വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ എത്തിക്കുന്നത്. ആന്തരിക അവയവങ്ങള്‍ക്കടക്കം ക്ഷതമേറ്റിരുന്നു.

12ാം തിയതിയാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചു എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് ഇയാളെ ജില്ലാ ജയിലില്‍ എത്തിച്ചു. 13ാം തിയതി ബിജുവിനെ ജില്ലാ ജയിലിന് അകത്തുള്ള ഓടയ്ക്കകത്ത് അവശനിലയില്‍ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം. മര്‍ദനമേറ്റു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, എവിടെ നിന്ന് മര്‍ദനമേറ്റു എന്നതില്‍ വ്യക്തതയില്ല. ബിജുവിന് മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി അന്വേഷിക്കുന്നുണ്ട്.

മറ്റൊരു സംഭവത്തിൽ ഇന്നലെ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചോറ്റാനിക്കര സ്വദേശി രാജേഷാണ്(49) മരിച്ചത്. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയിൽ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം 3ന് ചാരായ വാറ്റുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇയാൾ റിമാൻഡിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് ഇന്നലെ മാറ്റിയിരുന്നു.

കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം, ഇല്ലതാക്കുകയല്ല; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണാ ജോർജിന്റെ ഒളിയമ്പ്

0

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വെച്ച് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പെയ്തു. “കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്” എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഗർഭച്ഛിദ്രം ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന ആരോപണത്തിൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന.

ശിശുജനന-മരണനിരക്കുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറയ്ക്കാൻ സർക്കാരിന് സാധിച്ചുവെന്ന് അവർ പറഞ്ഞു. ഗർഭസ്ഥശിശുക്കൾക്ക് പോലും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി വിശദീകരിച്ചു. “കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്” എന്നും അവർ കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിലെ മറ്റ് വിഷയങ്ങൾ
സഭയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും മെഡിക്കൽ കോളേജുകളിലെ ചികിത്സാ രീതികളെക്കുറിച്ചും മന്ത്രി സംസാരിച്ചു. ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന രോഗികൾക്ക് ചികിത്സാ ഉപകരണങ്ങൾ സൗജന്യമായി നൽകേണ്ടതാണെന്നും, അതിന് പണം ഈടാക്കുന്നത് സർക്കാർ നയത്തിന് എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗികളിൽ നിന്ന് പണം വാങ്ങി ചികിത്സ നൽകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 8.6 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി വ്യക്തമാക്കി. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ചെലവുകളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ ഈ പരാമർശം. മെഡിക്കൽ കോളേജുകളിലെ ഇത്തരം പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

എല്ലാ ദിവസവും വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശം, രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലേയ്ക്ക് എത്തിയില്ല

0

തിരുവനന്തപുരം: ഇന്ന് നിയമസഭയിലേയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയില്ല. എല്ലാ ദിവസവും സഭയിലേയ്ക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് രാഹുൽ ഇന്നെത്താതിരുന്നത്. രാഹുലിനൊപ്പം സഭയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിനെതിരെ കെപിസിസി അധ്യക്ഷന് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകും.

അതെ സമയം, ഇന്നലെ നിയമസഭയിൽ എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. വാർത്തകൾ ഇഷ്ടമുള്ളത് കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും യാഥാർത്ഥ്യത്തിന്റെ എന്തെങ്കിലും പരിസരം വേണമെന്നും രാഹുൽ പറഞ്ഞു. പത്തുമിനിറ്റോളം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച പാലക്കാട് എംഎൽഎ തനിക്കെതിരായ ലൈം​ഗികാരോപണങ്ങളെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.

രാഹുൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

”വാർത്തകൾ ഇഷ്ടമുള്ളത് കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ യാഥാർത്ഥ്യത്തിന്റെ എന്തെങ്കിലും പരിസരം വേണമെന്ന് അഭ്യർത്ഥനയോടെ പറയുന്നു. പാർട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോൾ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്‌പെൻഷനിലാണെങ്കിലും ഇപ്പോഴും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. സസ്‌പെൻഷൻ കാലാവധിയിലുള്ള പ്രവർത്തകൻ പ്രവർത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല. ആരോപണങ്ങളിൽ താൻ മൗനത്തിലാണെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയെന്നും ആരോപണം ഉയർന്നപ്പോൾ തന്നെ വിശദമായി വാർത്താ സമ്മേളനം നടത്തിയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആദ്യമായി 18ാം വയസിൽ ജയിലിൽ പോയയാളാണ് ഞാൻ. എന്നാൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി സർക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും എനിക്ക് കിട്ടില്ലെന്ന് ഉറപ്പിക്കാം. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേ”.

മരണം വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കുന്ന ഒരാളാണ് താനെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരായ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ ഊർജവും സമയവും വിനിയോഗിക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതിനിടെ, രാഹുൽ സഭയിലെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തന്നെ രണ്ടഭിപ്രായങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രാഹുലിന്റെ കാര്യം കെ.പി.സി.സി. പ്രസിഡന്റ് പറയുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. പാർട്ടിയിൽ ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ ചില നേതാക്കളുമായി ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്.

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി നിയമസഭയിൽ

0

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ട്. വകുപ്പുതല അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യമായി. നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി റോജി എം ജോൺ രംഗത്തെത്തി. പൊലീസ് മർദ്ദനത്തിന് വിധേയനായ ആൾ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന് ലോകകപ്പിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രസംഗം റോജി എം. ജോൺ ഓർമ്മിപ്പിച്ചു. പൊലീസിനെ ചോദ്യം ചെയ്തു എന്നു പറഞ്ഞാണ് കുന്നംകുളത്തെ സുജിത്തിനെ മർദ്ദിച്ചത്. പൊലീസിനെ ജനാധിപത്യപരമായി ചോദ്യം ചെയ്യാൻ അവകാശമില്ലേ, അതോ രാജഭരണകാലത്തെ പടയാളികളാണോ പൊലീസുകാരെന്നും റോജി എം ജോൺ ചോദിച്ചു.

സുജിത്തിനെ വാഹനത്തിനുള്ളിൽ ഇട്ടു ക്രൂരമായി മർദ്ദിച്ചു. ആദ്യത്തെ അടിയിൽ തന്നെ ബോധം പോയി. കാൽപാദത്തിൽ 15 തവണ അടിച്ചു. അടിച്ച ശേഷം എഴുന്നേറ്റ് ചാടാൻ പറഞ്ഞു. വെള്ളം പോലും നൽകിയില്ല. മർദ്ദനശേഷം സുജിത്തിനെ ജയിലിൽ അടയ്ക്കാൻ പൊലീസ് ഗൂഢാലോചന നടത്തി. സംഭവം പുറത്തുവന്നിട്ടും എന്ത് നടപടിയെടുത്തു സസ്പെൻഷൻ ഒരു നടപടിയല്ലെന്നും റോജി എം ജോൺ വിമർശിച്ചു.

മർദ്ദനത്തിന്റെ വിഡിയോ പുറംലോകം കണ്ടതിന്റെ ജാള്യത മറയ്ക്കാനാണ് സസ്പെൻഷൻ. സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. പൊലീസ് ക്ലബ്ബിലെ പഞ്ചിംഗ് ബാഗിൽ ഇടിക്കുന്നത് പോലെ ഇടിച്ചു .നാലു പൊലീസുകാരും പൊലീസ് സേനയ്ക്ക് അപമാനമാണ്. ഉദ്യോഗസ്ഥരെ പൊലീസിൽ നിന്നും നീക്കം ചെയ്യണം. കേസ് ഒതുക്കാൻ 20 ലക്ഷം വരെ നൽകാമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ജനകീയ സേന എന്ന് പറഞ്ഞ പൊലീസ് സിസിടിവിക്ക് മുന്നിൽ കാശ് എണ്ണി വാങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും റോജി എം ജോൺ പറഞ്ഞു.

പൊലീസ് കാടത്തം കാട്ടുന്നു. മുഖത്ത് മുളക് സ്പ്രേ തേക്കുന്നത് പോലെയുള്ള കാടത്തം കാട്ടാൻ ആരാണ് പൊലീസിനെ പഠിപ്പിക്കുന്നത്. ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതികളെല്ലാം പഴയതാണെന്ന് പറഞ്ഞ് തള്ളുകയാണ്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി വരെ പൊലീസിനെ തള്ളിപ്പറഞ്ഞു. ജനം കയ്യിലെടുത്താൽ കളി മാറുമെന്ന് സിപിഐ ജില്ലാ സെക്രട്ടറിക്ക് പറയേണ്ടിവന്നു.

പൊലീസിന്റെ അധപതനത്തിന് കാരണം മുഖ്യമന്ത്രി തന്നെയാണ്. പൊലീസ് കൊള്ളരുതായ്മകൾ ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കുന്നു. പാർട്ടിക്കും മുഖ്യമന്ത്രിക്കും വിനീത വിധേയരായവർക്ക് എന്തും ചെയ്യാം. പൊലീസിന്റെ കടിഞ്ഞാൺ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണം. മുഖ്യമന്ത്രി ക്ലീഷേ മറുപടികൾ പറയരുതെന്നും റോജി എം ജോൺ പറഞ്ഞു.