കൊച്ചി: സംസ്ഥാത്തെമ്പാടും ഇന്ന് പുലർച്ചെയും പരക്കെ മഴ. കാലവർഷപ്പെയ്ത്തിനു ശേഷം തിരുവോണ ദിനം മുതൽ മാറി നിന്ന മഴയാണ് തിങ്കളാഴ്ച മുതൽ വീണ്ടും പെയ്ത് തുടങ്ങിയത്.
ഇന്നലെ പുലർച്ചയെും രാവിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. സമാനമായാണ് ഇന്ന് പുലർച്ചയും മഴ പെയ്തത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മൺസൂൺ പിൻവാങ്ങുന്നുവെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനിടെയാണ് കേരളത്തിൽ പരക്കെ മഴ.
ഇന്നും നാളെയും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. ശക്തമായ മഴയുണ്ടെങ്കിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഈ ദിവസങ്ങളിൽ ഗ്രീൻ അലർട്ടാണ്.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായിരുന്നു സര്‍ക്കാര്‍ നീക്കം.
മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഒരു ഹർജിയില്‍ ആവശ്യപ്പെട്ടത്.
പക്ഷെ ശശിധരന്‍ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിന് പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളുണ്ട് എന്ന് തുടങ്ങിയ പരാതിക്കാരന്റെ വാദമാണ് കോടതി പരിഗണിച്ചത്.
പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടുപോകുമെന്ന് ആരോപണമുണ്ടായിരുന്നു.
പാലക്കാട്: ബിജെപിയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. ദേഹോപദ്രവം ഏൽപ്പിക്കാതെയുള്ള സമരമായിരിക്കും കാണാൻ പോകുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ അധ്യക്ഷൻ ആർ ജയദേവൻ വ്യക്തമാക്കി.
രാഹുലിനൊപ്പം ഇന്ന് നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്. കോൺഗ്രസ് ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
മലമ്പുഴയിലെ കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശിൽപമായ യക്ഷിക്ക് വാട്സാപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടെയും മെസേജ് അയച്ചേനെയെന്നും ഡിവൈഎഫ്ഐ പരിഹസിച്ചു.

മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
എന്നാൽ വില വർധനവ് സംബന്ധിച്ച് മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് സൂചന. പാൽവില കൂട്ടിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വത്തിക്കാൻ: വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ ലിയോ പതിനാലാമൻ മാർപ്പാപ്പക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ.
സെപ്റ്റംബർ 7 ന് വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ ജീവിത ചരിത്രം എഴുതിയ ഫാ അഫ്രേം കുന്നപ്പളളിയാണ് പരിശുദ്ധ ലിയോ പാപ്പയുടെ കൂടെ പ്രധാന ആൾത്താരയിൽ സഹകാർമികനായത്.
കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ഈ അവസരം ലഭിച്ചത്.
ഭാരതത്തിൽ കാർലോയുടെ മ്യൂസിയം ആരംഭിക്കുവാൻ മാർപാപ്പ തറ കല്ല് വെഞ്ചിരിച്ചു നൽകി.
2007-ൽ കാർലോ അക്കുത്തിസിന്റെ അമ്മയുമായി പരിചയപ്പെട്ട എഫ്രേം അച്ഛൻ, 2011-ൽ ഇംഗ്ലീഷിൽ കാർലോയുടെ ആദ്യ ജീവചരിത്രം രചിച്ചു.
സ്കൈപ്പ് മുഖാന്തിരം കാർലോയുടെ അമ്മയോടും പാപ്പയോടും നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ഗ്രന്ഥം തയ്യാറായത്.
പിന്നീട് കാർലോയുടെ നാമകരണ നടപടികൾക്ക് തുടക്കമായ ഗ്രന്ഥങ്ങളിലൊന്നായി അത് മാറി.
2013-ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസ്-ന്റെ നേതൃത്വവും എഫ്രേം അച്ഛൻ ഏറ്റെടുത്തു. ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ അദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു.
അദ്ദേഹം സെമിനാരിയിൽ പഠനം ആരംഭിക്കുമ്പോൾ തന്നെ ജോയിസ് അപ്രേം–ജെസ്സി ജോയിസ് ദമ്പതികൾ (അച്ഛന്റെ മാതാപിതാക്കൾ) അദ്ദേഹത്തെ പിന്തുണച്ചു. കാർലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ, കാർലോയുടെ ടി-ഷർട്ടും, അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉൾപ്പെടുത്തി ഇന്ത്യയിൽ നടന്ന പ്രദർശനങ്ങളിൽ എഫ്രേം അച്ഛൻ നേതൃത്വം നൽകി. ഇതോടൊപ്പം, ഏകദേശം 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി വണക്കയാത്രകൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
യുവാക്കളുടെ ഇടയിൽ വിശ്വാസം വളർത്താനായി, എഫ്രേം അച്ഛൻ Carlo Voice Magazine ആരംഭിച്ചു. ഈ മാസികയുടെ ഓഫീസ് കാലടിക്കടുത്ത മരോട്ടിച്ചോട്‌യിലാണ്. കാർലോയെ കുറിച്ച് അദ്ദേഹം എഴുതിയ Highway to Heaven എന്ന പുസ്തകം ലോകത്തിലെ 28 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഭാരതത്തിൽ കാർലോ അക്കുത്തിസ് മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള തറക്കല്ല് പോപ്പ് വെഞ്ചരിച്ചു. തുടർന്ന് വത്തിക്കാനിലെ ലൂർദ് ഗാർഡനിൽ നടന്ന വിരുന്നിൽ വത്തിക്കാൻ ഡിപ്ലോമാറ്റുകൾ, കാർഡിനാളുമാർ, മെത്രാന്മാർ, മന്ത്രിമാർ എന്നിവരോടൊപ്പം അച്ഛനും പ്രേത്യേകം പങ്കെടുത്തു.
2007-ൽ, പിയർ ജിയോർജിയോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം, അദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രിയുടെ സഹായത്തോടെയാണ് എഫ്രേം അച്ഛൻ രചിച്ചത്. അതേ വർഷം തന്നെ കാർലോയുടെ അമ്മയുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്താൻ തുടങ്ങി.
“ഇത്തരം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതത്തിലെ അപൂർവ്വ അനുഭവമാണ്,” എന്ന് ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. കാർലോയുടെ ലാപ്‌ടോപ്പ്, കാൽക്കുലേറ്റർ, ടെന്നീസ് ബാറ്റ് തുടങ്ങിയ സ്വകാര്യ വസ്തുക്കൾ ഇപ്പോൾ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർലോക്കൊപ്പം വിശുദ്ധരുടെ നിരയിൽ ഉൾപ്പെടുത്തിയ പർവതാരോഹകനും കായികതാരവുമായിരുന്ന പിയർ ജിയോർജിയോ ഫ്രസാത്തിയെ അദ്ദേഹം പ്രത്യേകം ഓർത്തെടുത്തു. പിയർ ജിയോർജിയോയുടെ തിരുനാൾ ദിനത്തിലാണ് എഫ്രേം അച്ഛൻ പൗരോഹിത്യം സ്വീകരിച്ചതും. കാർലോ ഉപയോഗിച്ച കട്ടിലിൽ ഒരു ദിവസം കിടക്കാൻ ഉള്ള ഭാഗ്യവും അച്ഛന് ലഭിച്ചു
ഫ്രാൻസിസ് മാർപാപ്പ, മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് പള്ളിപ്പറമ്പിൽ, കാർഡിനാൾ പിസ്സബല്ല, കാർഡിനാൾ ക്ലീമിസ് മാർ ബസ്സേലിയോസ് ബാവ, കാർഡിനാൾ ലുയ്‌സ് റഫേൽ സാക്കോ, മാർ റഫേൽ തട്ടിൽ എന്നിവരുടേയും പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചതായി എഫ്രേം അച്ഛൻ വ്യക്തമാക്കി. പാപ്പ ഫ്രാൻസിസ് തന്നെ ഇന്ത്യൻ നൂൺഷ്യേറ്റർ വഴി “Carlo Brother” എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർലോയുടെ അമ്മയ്‌ക്കൊപ്പം ജോയിസ് അപ്രേം, എബിൻ എസ് കണ്ണി ക്കാട്ട്, അജീഷ് കൂരൻ, ഷാജി ജെ കണ്ണിക്കാട്ട്, എസ്തർ എന്നിവർ “കാർലോ ഫൗണ്ടേഷൻ” മുഖാന്തിരം കാർലോയുടെ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു.
എഫ്രേം അച്ഛന്റെ ഇംഗ്ലീഷ് പുസ്തകം Positio കാർലോയുടെ നാമകരണത്തിനായുള്ള അസ്സിസ്റ്റാന്റ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധരുടെ നാമകരണ നടപടികളുടെ പ്രിഫെക്ടായ കാർഡിനാൾ സെറായോ, എഫ്രേം അച്ഛൻ രചിച്ച Beatitudes on the Web and Mountain എന്ന അച്ഛന്റെ 102-ാമത്തെ പുസ്തകം പ്രകാശനം ചെയ്ത് അദ്ദേഹത്തെ അനുമോദിച്ചു.
കുട്ടിക്കാലത്ത് തന്നെ വിശുദ്ധജീവിതം നയിച്ച രണ്ടു പേരെയാണ് ഈ canonization-ൽ സഭ വിശുദ്ധരായി പ്രഖ്യാപിച്ചത് — കാർലോ അക്കുത്തിസ് (15)യും പിയർ ജിയോർജിയോ ഫ്രസാത്തി (24)യും.
ഇന്ത്യയിൽ നിന്ന് പ്രത്യേക ക്ഷണം ലഭിച്ച ഏക പുരോഹിതൻ എന്ന വിശിഷ്ട സ്ഥാനമാണ് ഫാ. എഫ്രേം കുന്നപ്പള്ളിക്ക് ലഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ ചരമോപചാരം അർപിച്ചു. വിഎസിന്റെ മകൻ വി.എ.അരുൺകുമാർ സഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിയിരുന്നു. ഇതു മാത്രമാണ് ഇന്നത്തെ നടപടി.
വി എസിന് ആദരമർപ്പിച്ച് മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം
കേരളത്തിന്റെ ആദരണീയനായ മുൻമുഖ്യമന്ത്രിയും ഈ സഭയിൽ ദീർഘകാലം അംഗവുമായിരുന്ന ശ്രീ. വി എസ് അച്യുതാനന്ദന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വി എസ്സിന്റെ മരണത്തോടെ തിരശ്ശീല വീണിരിക്കുന്നത്. ഭ അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളും, തലമുറകൾക്കു പ്രചോദനവുമാകും.
ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി കേരളചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയായിരുന്നു സഖാവ് വി എസ്. സാമ്രാജ്യത്വവിരുദ്ധ – ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ, നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തെ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാരംഭഘട്ടത്തെ, എല്ലാം വർത്തമാനകാലവുമായി ബന്ധിപ്പിച്ചിരുന്ന വി എസ് എന്ന കണ്ണി അറ്റുപോയിരിക്കുകയാണ്. അത് കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു നൂറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുക, ആ ഘട്ടത്തിലെല്ലാം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുക, അവ പരിഹരിക്കുന്നതിനായി നിലകൊള്ളുക, ഇതെല്ലാം ചെയ്ത അപൂർവ്വം രാഷ്ട്രീയ പ്രവർത്തകരേ ലോകചരിത്രത്തിൽ തന്നെ ഉണ്ടാവുകയുള്ളൂ. ആ നിരയിലാണ് സഖാവ് വി എസ്സിന്റെ സ്ഥാനം. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ് തുടങ്ങി പല നിലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. പുന്നപ്ര – വയലാർ വിപ്ലവത്തോട് അഭേദ്യമായി ചേർന്നുകിടക്കുന്നതുമാണ് അത്.
ഒരു സാധാരണ തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വി എസ് മാറിയതിനു പിന്നിൽ സഹനത്തിന്റെയും യാതനയുടെയും അതിജീവനത്തിന്റെയും നിരവധിയായ ഏടുകളുണ്ട്. കർഷകത്തൊഴിലാളി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ വി എസ് വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.
തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകൻ ആയിരുന്നെങ്കിൽ അവസാനം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ ഭരണത്തെ ജനകീയമാക്കി പരിഷ്കരിക്കുന്നതിനുള്ള നായകത്വവും അദ്ദേഹം വഹിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.
കേവലരാഷ്ട്രീയത്തിനപ്പുറത്തേക്കു പോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി എസ് വ്യാപരിച്ചു. അതിന് പാർട്ടി അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണ നൽകി. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസമൂഹത്തിനാകെ സ്വീകാര്യമാവുന്ന തലത്തിലേക്കു വി എസിന്റെ രാഷ്ട്രീയ വ്യക്തിത്വം ഉയർന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്ക് പരിസ്ഥിതിയടക്കമുള്ള കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ വി എസ്സിന്റെ പങ്ക് അവിസ്മരണീയമാണ്.
ഒളിവിലും തെളിവിലുമായി അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നടത്തി. ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിലും സജീവമായി. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങൾക്കു നേതൃത്വം നൽകി വി എസ്.
വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വർഷത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു വി എസ്സിന്റെ തടവു ജീവിതം. 1964 മുതൽ സി പി ഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായും 1985 മുതൽ പോളിറ്റ്ബ്യൂറോ അംഗമായും പ്രവർത്തിച്ചു. 1980 മുതൽ 92 വരെ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയായും, 1996 മുതൽ 2000 വരെ എൽ ഡി എഫ് കൺവീനറായും പ്രവർത്തിച്ചു.
2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതൽ 2011 വരെ മുഖ്യമന്ത്രി. 2011 മുതൽ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ തുടർന്നു. 1967, 70 എന്നീ വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും, 1991 ൽ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതൽ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്ന് എം എൽ എയായി. ആ ഘട്ടങ്ങളിലെല്ലാം അദ്ദേഹം എടുത്ത നിലപാടുകൾ, നിയമസഭയിൽ നടത്തിയ പ്രസംഗങ്ങൾ, ചർച്ചകൾ എല്ലാംതന്നെ പുതുതലമുറ നിയമസഭാ സാമാജികർക്കടക്കം മാതൃകയാണ്.
സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങളിൽ ഉഴറിയിരുന്ന കേരള സമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയവരുടെ നിരയിലാണ് വി എസ്. മാനുഷികമായതൊന്നും എനിക്ക് അന്യമല്ല എന്ന മാർക്സിന്റെ വചനങ്ങളെ സ്വജീവിതത്തിലൂടെ പ്രതിഫലിപ്പിച്ചുകൊണ്ട് സമൂഹത്തിനാകെ മാതൃക തീർത്താണ് അദ്ദേഹം കടന്നുപോയത്.
മറ്റു മനുഷ്യരോടുള്ള കരുതൽ ഉള്ളിടത്തോളം കാലം, മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ളിടത്തോളം കാലം, അടിച്ചമർത്തപ്പെടുന്ന മനുഷ്യർ ഉള്ളിടത്തോളം കാലം, നിലനിൽക്കുന്നതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് നേതാക്കളുമെന്ന് പൊതുവെ പറയാറുണ്ട്. ആ നേതാക്കളുടെ നിരയിലാണ് വി എസ്സിന്റെ സ്ഥാനം. നാം ഓരോരുത്തരും സ്വപ്നം കാണുന്നതുപോലെ സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ എന്നും ഊർജ്ജവും പ്രചോദനവുമായി മാറും വി എസ്സിന്റെ സ്മരണ. ആ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.
ഫോബ്‌സിന്റെ റിയൽ ടൈം ആഗോള ശതകോടീശ്വര പട്ടികയിൽ മലയാളി ഒന്നാം സ്ഥാനത്തെത്തി പ്രമുഖ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ്.
അദ്ദേഹത്തിന്റെ ആസ്തി 6.7 ബില്യൺ (670 കോടി) ഡോളർ ആയി ഉയർന്നതോടെയാണ് ഇത്. അതായത്, ഏതാണ്ട് 59,000 കോടി രൂപ. 2025 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടിക പ്രകാരം 3.3 ബില്യൺ (330 കോടി) ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തിമൂല്യം. അതിൽ നിന്ന് ഇരട്ടിയിലേറെയായാണ് ആസ്തി ഇപ്പോൾ ഉയർന്നിരിക്കുന്നത്.
മലയാളികളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 5.4 ബില്യൺ (540 കോടി) ഡോളർ ആണ് യൂസഫലിയുടെ ആസ്തി. അതായത്, ഏതാണ്ട് 47,550 കോടി രൂപ.
ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, കെയ്ൻസ് ഗ്രൂപ്പ് സ്ഥാപകൻ രമേശ് കുഞ്ഞിക്കണ്ണൻ, മുത്തൂറ്റ് ഫിനാൻസിന്റെ പ്രൊമോട്ടർമാരായ ജോർജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ബുർജീൽ ഹോൾഡിങ്‌സിന്റെ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണ് ഫോബ്‌സിന്റെ ആഗോള റിയൽടൈം സമ്പന്ന പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതെ പത്തനംതിട്ടയിൽ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.
സസ്പെൻഷന് പിന്നാലെ ആദ്യം ചേരുന്ന നിയമസഭാ സമ്മേളനമായിരുന്നു ഇന്ന്. രാഹുൽ പൊതു ഇടങ്ങളിൽ സജീവമാകാനായി തെരഞ്ഞെടുത്ത റീ എൻട്രി ഡേയും ഇന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ രാഹുലിന് നൽകിയിരിക്കുന്നത്.
സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാൽ രാഹുൽ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്.

വമ്പൻ കയറ്റത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം.
നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയത്.
ഓഗസ്റ്റ് 10 ന് 75,560 രൂപയായിരുന്നു പവന്റെ വില. ഒരു മാസംകൊണ്ട് 5,880 രൂപയാണ് പവന് വർദ്ധിച്ചത്.