തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.
‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
അതേസമയം നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു. എന്നാൽ ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറുപടി പറഞ്ഞു. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെനന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.
‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; വീണ്ടും വിവാദം; സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി

മോദി ആയി ഉണ്ണി മുകുന്ദൻ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്.
അതേസമയം നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അയ്യപ്പ സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു വാർത്തക്കുറിപ്പ്. യുവതി പ്രവേശന കാലയളവിലെ കേസുകൾ പിൻവലിക്കാത്തതിലും സുപ്രീംകോടതിയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്തക്കുറിപ്പിൽവ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം സംരക്ഷിച്ചുകൊണ്ട് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ടു പോകണമെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.
നരേന്ദ്ര മോദിയുടെ അമ്മയെ ഉള്‍പ്പെടുത്തിയുള്ള എഐ വീഡിയോ; എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ഉള്‍പ്പെടുത്തി നിര്‍മിച്ച എഐ വീഡിയോ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് പട്‌ന ഹൈക്കോടതി. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
ബിഹാര്‍ കോണ്‍ഗ്രസ് യൂണിറ്റാണ് വീഡിയോ പുറത്തിറക്കിയത്. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മരിച്ചു പോയ അമ്മയെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
എന്നാല്‍, വീഡിയോയില്‍ എവിടേയും മോദിയുടെ അമ്മ ഹീരാബെന്‍ മോദിയെ അപമാനിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു.
ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന്‍ ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം വിഷയത്തിൽ ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. കാട്ടാക്കട സ്വദേശിനിയായ യുവതി ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് രണ്ട് വര്‍ഷക്കാലം ചികിത്സ നടത്തി. പിന്നീടൊരു ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനുള്ളില്‍ അസ്വഭാവികമായൊരു വസ്തു കണ്ടെത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.
വിഷയത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റും ഡോക്ടറും ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. കഠിനമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നല്‍കിയിട്ടും അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചികിത്സാ പിഴവുകള്‍ ഉണ്ടാകുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ എത്രയും വേഗം അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുവതിയുടെ ശരീരത്തില്‍ നിന്ന് ഗൗഡ് വയര്‍ നീക്കുന്നത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതാണ്. യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇത് ചെയ്ത ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് മനസിലാക്കുന്നത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് മന്ത്രി മറുപടിയിൽ വ്യക്തമാക്കിയത്.
കെഎസ്ഇബിയിൽ ഇനി വൻമാറ്റം; വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും.
അതുപോലെ തന്നെ ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു. ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം.
‘കൈപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ട’; കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി
സിനിമ ഉപേക്ഷിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്നും പതിനാല് ജില്ലകളിലും പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പുള്ളിലെ കൊച്ചുവേലായുധന് വീട് കിട്ടിയതില്‍ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു.
14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും പറ്റില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ അവകാശമാണ്. ഞാന്‍ അത് ചെയ്തുകൊണ്ടേയിരിക്കും. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളെല്ലാം ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ട. നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ്‌ഗോപിക്കുമുണ്ട്. സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് ഒരു പരാതി. എന്തിനാണ് സിനിമയില്‍ നിന്ന് ഇറങ്ങുന്നത്. സിനിമയില്‍ ജനങ്ങള്‍ കൈയടിച്ച് നൂറ് ദിവസം പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍ നിന്നിറങ്ങാന്‍ സൗകര്യമില്ല. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളു. നല്ല കാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. ആ പാര്‍ട്ടി അങ്ങോട്ട് തയാറെടുത്ത് ഇരുന്നോളും. ഞാന്‍ ഒരു ലിസ്റ്റ് അങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം. അതനുള്ള ചങ്കൂറ്റം കാണിക്കണം – സുരേഷ്‌ഗോപി പറഞ്ഞു
അതേസമയം, സുരേഷ് ഗോപി നിവേദനം വാങ്ങാതെ മടക്കി അയച്ച വയോധികന്റെ വീട് നിര്‍മ്മാണം വേഗത്തിലാക്കാനാണ് സിപിഐഎം നീക്കം.കൊച്ചു വേലായുധന്റെ സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ വിശദീകരണം അല്‍പത്തരമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.
കൊച്ചു വേലായുധന്റെ തൃശൂര്‍ പുള്ളിലെ വീട് പുനര്‍നിര്‍മാണത്തിന് യോഗ്യമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. അതിനാല്‍ വീട് പൂര്‍ണ്ണമായും പൊളിച്ചു നീക്കിയശേഷം പുതിയ വീട് നിര്‍മ്മിക്കാനാണ് ആലോചന. ധ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് കെ വി അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുന്‍പ് മഴയിലും കാറ്റിലുമാണ് പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ അഞ്ചംഗ കുടുംബം താമസിച്ചിരുന്ന വീട് തകര്‍ന്നത്. വീട് താമസയോഗ്യമല്ലാത്തതിനാല്‍ മുന്‍വശത്തുള്ള കാലിത്തൊഴുത്തില്‍ കുടുംബം താമസം തുടങ്ങി. ഇതിനിടെയാണ് ദുരവസ്ഥയില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയത്.

‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ?; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകളിൽ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്.
അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ബഹു മുഖ്യമന്ത്രി ,
പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസ്സിൽ
അത് രാഷ്ട്രീയ കേസുകളാണ്.
അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള
മാനദണ്ഡം അല്ലല്ലോ.
ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ?
അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ?
അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാർ പ്രതികൾ അല്ലേ?
അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ?

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തെക്കന്‍ കൊങ്കണ്‍ തീരം, ഗോവാ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ഉളളത്.
മണ്ഡലത്തിലെ 86 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണം; റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ജില്ലാ റവന്യൂ അസംബ്ലിയില്‍ പാലക്കാട് നിയോജക മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ മന്ത്രിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കത്ത് നല്‍കി. പാലക്കാട് നഗരസഭയിലെ സുന്ദരം കോളനിയില്‍ കൈവശ രേഖയുള്ള 86 കുടുംബങ്ങള്‍ക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഭജനത്തില്‍ 23-ാം വാര്‍ഡായ പിരായിരി പഞ്ചായത്തില്‍ ഏക വില്ലേജ് ഓഫീസാണുള്ളത്. ഈ ഓഫീസില്‍ അധികതസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ പാലക്കാട് നഗരത്തിലെ പാലക്കാട്-3 (കൊപ്പം) വില്ലേജ് ഓഫീസിലെ സ്ഥലപരിമിതിക്ക് പരിഹാരമായി സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ പാലക്കാട്-3, യാക്കര വില്ലേജ് ഓഫീസുകളെ കൂടി പരിഗണിക്കുക, വീട് നിര്‍മാണത്തിനായി ഭൂമി തരംമാറ്റാന്‍ നല്‍കിയാല്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, പാലക്കാട് നഗരത്തില്‍ റവന്യൂ ടവര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വെളിച്ചെണ്ണ വില കുറയും, സെപ്റ്റംബർ 22 മുതൽ പുതിയ നിരക്ക്; പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ പുതിയ നിരക്കിലായിരിക്കും സപ്ലൈകോയിൽ വെളിച്ചെണ്ണ വിൽക്കുന്നത്.
ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. കൂടാതെ കേരഫെഡിന്റെ വെളിച്ചെണ്ണ നിലവിൽ 429 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇത് 419 രൂപയ്ക്ക് കൊടുക്കും. വെളിച്ചെണ്ണയെ കൂടാതെ തുവരപ്പരിപ്പും ചെറുപയറും ഉൾപ്പെടെയുള്ളവയ്ക്കും വില കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.