ടോൾ വിലക്ക് നീക്കുമോ? പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

0

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചേക്കും. കർശന ഉപാധികളോടെ ആയിരിക്കും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.

മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടപടികൾ തൃപ്തികരമാണെങ്കിൽ ടോൾ വിലക്ക് നീക്കും. കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് ഏർപ്പെടുത്തിയിട്ട്.

അതേസമയം, ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി. ടോൾ പുനഃസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

0

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും, ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു.ദേശീയ എക്സിക്യൂട്ടീവ് – കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

ഡോക്ടർ കെ നാരായണ, പല്ലബ് സെന്‍ ഗുപ്ത, അസീസ് പാഷ, നാഗേന്ദ്ര നാഥ് ഓജ എന്നീ നാല് അംഗങ്ങൾ കേന്ദ്ര സെക്രട്ടറിയേറ്റിൽ നിന്നും ഒഴിയും. പുതിയ ദേശീയ സെക്രട്ടറിയേറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് രാവിലെ എട്ടുമണിക്ക് ദേശീയ എക്സിക്യൂട്ടീവും ഒമ്പതിന് ദേശീയ കൗൺസിലും യോഗം ചേരും.

അതേസമയം, പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺ‌ഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.

100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം

മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ് വരുമാനവും ചേർന്നുള്ള തുകയാണിത്.ഈ വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്കുവെച്ചു.

“വാക്കുകൾക്കതീതമായ നന്ദി; 100 കോടി ക്ലബ്ബിൽ ഹൃദയപൂർവ്വം” എന്ന് കുറിച്ചുകൊണ്ട്, സിനിമയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു. ഒടിടി റിലീസിന് മുമ്പുതന്നെ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത് ശ്രദ്ധേയമാണ്.

‘ഹൃദയപൂർവ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങൾക്കൊപ്പം കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദിയുണ്ട്”, എന്നാണ് മോഹന്‍ലാല്‍ സന്തോഷം പങ്കിട്ട് കുറിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണിത്. സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മ്മാണം. അഖിൽ സത്യനാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയത്.

യുഎഇയിൽ സ്വർണവില കുറയുന്നു; ഗൾഫിലെ സ്വർണവില ഇങ്ങനെ..

0

ദുബായ്: യുഎഇയിൽ സ്വർണവില കുറയുന്നു. ചൊവ്വാഴ്ച രാജ്യത്ത് സ്വർണവില സർവകാല റെക്കോർഡിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ കുറവുണ്ടായത്. ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയ കുറവ്.

ചൊവ്വാഴ്ച്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 456.0 ദിർഹം ആയിരുന്നു വില. ഇന്നു രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 454.25 ദിർഹമായി. ദുബായ് ജ്വല്ലറി ഗ്രൂപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. 22 കാരറ്റ് ഗ്രാമിന് ചൊവ്വാഴ്ച്ച 422.0 ദിർഹമായിരുന്നു വില. ഇന്ന് 420.5 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് 403.25 ദിർഹം, 18 കാരറ്റ്: 345.75 ദിർഹം എന്നിങ്ങനെയാണ് വില. വിവാഹ സീസണും ആഘോഷങ്ങളും അടുത്തിരിക്കെ, വിലയിലുണ്ടായ ഈ ചെറിയ കുറവ് പോലും ഉപയോക്താക്കൾക്ക് വലിയ ലാഭമാണ് നൽകുന്നത്.

വിദേശ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,771.5 ഡോളറാണ്. വരും മാസങ്ങളിൽ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. എങ്കിലും അടുത്ത വർഷം സ്വർണത്തിന് വില കൂടാനും 2026-ഓടെ ഔൺസിന് 4,000 ഡോളറിലെത്താനും സാധ്യതയുണ്ടെന്ന് ചില വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ വന്നതോടെയാണ് സ്വർണത്തിന് സമീപകാലത്ത് വലിയ വില വർധനയുണ്ടായത്.

കാറിൽ ഘടിപ്പിച്ചത് അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ്; ഉടമയുടെ ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

0

കോഴിക്കോട്: കാറിൽ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ചു. വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി ആർടിഒ. വടകര കുന്നുമ്മക്കര സ്വദേശി അഭിനന്ദിനെതിരെയാണ് ആർടിഒയുടെ നടപടി. എടപ്പാളിലെ റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും അഭിനന്ദിനോട് നിര്‍ദേശിച്ചു.

അഭിനന്ദിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറിലാണ് മാറ്റം വരുത്തിയത്. കെഎല്‍ 13 എല്‍ 3419 നമ്പറിലുള്ള മാരുതി സെന്‍ കാറിന്റെ പുറകുവശത്ത് അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചതാണ് തെറ്റ്. വാഹനത്തിൻ്റെ പുറകിൽ വരുന്ന ഡ്രൈവര്‍മാര്‍ക്ക് കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ലൈറ്റാണ് ഘടിപ്പിച്ചത്. ഇത് സംബന്ധിച്ച് ആർടിഒയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വടകര ആര്‍ടിഒ, പി രാജേഷാണ് അഭിനന്ദിനെതിരെ നടപടിയെടുത്തത്. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷകൾ ഫെബ്രുവരി 17-ന് ആരംഭിക്കും

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ പുറത്തിറക്കി. ഇതനുസരിച്ച്, പരീക്ഷകൾ 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രിൽ 9-ന് അവസാനിക്കും.

പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് രാവിലെ 10:30-ന് ആരംഭിക്കും. ഗണിതശാസ്ത്രം (സ്റ്റാൻഡേർഡ്, ബേസിക്) വിഷയങ്ങളായിരിക്കും ആദ്യത്തെ പരീക്ഷ. തുടർന്ന്, മാർച്ച് 9-ന് ഭാഷാ, സംഗീത വിഷയങ്ങളോടെ പരീക്ഷകൾ അവസാനിക്കും. പത്താം ക്ലാസ്സിൽ രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാവും. രണ്ടാംഘട്ട പരീക്ഷ മെയ് 15-ന് ആരംഭിച്ച് ജൂൺ 1-ന് അവസാനിക്കും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് തന്നെ ബയോടെക്നോളജി, എൻട്രപ്രണർഷിപ്പ് തുടങ്ങിയ വിഷയങ്ങളോടെ ആരംഭിക്കും. ഇത് 2026 ഏപ്രിൽ 9-ന് സംസ്കൃതം, ഡാറ്റാ സയൻസ് വിഷയങ്ങളോടെ അവസാനിക്കും.

സിബിഎസ്ഇയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും 26 വിദേശ രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ ഈ വർഷം പരീക്ഷയെഴുതുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ പുറത്തിറക്കിയത് താൽക്കാലിക സമയക്രമമാണ്. വിദ്യാർത്ഥികളുടെ അന്തിമ പട്ടിക സ്കൂളുകൾ സമർപ്പിച്ചതിന് ശേഷം അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.

പോലീസ് ജീപ്പിൽ ബസ് ഉരസി, കെഎസ്ആർടിസി ഡ്രൈവർക്ക് പോലീസിന്റെ മർദ്ദനം; ഡ്രൈവർ ആശുപത്രിയിൽ

0

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനാണ് മർദ്ദനമേറ്റത്. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, വൈക്കത്തിനടുത്ത് ഉല്ലലയിൽ വെച്ച് ഒരു പോലീസ് ജീപ്പിൽ ഉരസി.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി. പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

സപ്ലൈകോ ഫ്ലയിങ് സ്കോഡിന്റെ പരിശോധന; തിരുവനന്തപുരം ശ്രീകാര്യം സപ്ലൈകോ പീപ്പിൾ ബസാറിൽ കണ്ടെത്തിയത് വൻ ക്രമക്കേട്

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് സപ്ലൈകോ ബസാറിൽ വൻ ക്രമക്കേട്. ശ്രീകാര്യം സപ്ലൈകോ പീപ്പിൾ ബസാറിലാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോ ഫ്ലയിങ് സ്കോഡ് നടത്തിയ പരിശോധനയിലാണ് സ്റ്റോക്കിലും പണത്തിലും ക്രമക്കേട് കണ്ടെത്തിയത്. 10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്നാണ് നി​ഗമനം.

റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും എന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സാധനങ്ങൾ വിൽപ്പന നടത്തിയ തുകയും ബാങ്കിൽ അടച്ച തുകയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തി.

തിരുവനന്തപുരത്ത് 69കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് 69കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പൊലീസി​ന്റെ കസ്റ്റഡിയിലായിരുന്ന നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുകെക്കെട്ടിയാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതി ഭയപ്പെടുത്താൻ ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.

വിതുരയിൽ 69കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു ആര്യനാട് പറണ്ടോട് സ്വദേശി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ തൊളിക്കോട് – മലയടി സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മദ്യപിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പ്രവേശിച്ചാണ് ലൈംഗികാതിക്രമണം നടത്തിയത്. കാട്ടാക്കട ഡിവൈഎസ്പി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.