അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ്; വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കി വിധി പറയാൻ സുപ്രീം കോടതിയുടെ നിർദേശം

0

ന്യൂഡൽഹി: 2008-ലെ ബെംഗളൂരു സ്ഫോടന പരമ്പരക്കേസിൽ, വിചാരണക്കോടതി നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. കേസിൽ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എം.എം. സുന്ദരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ സുപ്രധാന നിർദേശം നൽകിയത്.

വിചാരണത്തടവുകാരനായി 16 വർഷം പിന്നിട്ട താജുദ്ദീൻ, വിചാരണ നീളുന്നതിലുള്ള അതൃപ്തി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വേഗത്തിൽ തീർപ്പാക്കാൻ കോടതി ഉത്തരവിട്ടത്. ഈ കേസിൽ, അബ്ദുൾ നാസർ മഅദനി 31-ാം പ്രതിയും താജുദ്ദീൻ 28-ാം പ്രതിയുമാണ്.

കേസിലെ വിചാരണ പൂർത്തിയാകാൻ വൈകുന്നത് പ്രതികളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള ലംഘനമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഈ ഇടപെടൽ. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ നാസർ മഅദനി, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിലവിൽ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിൽ കേരളത്തിൽ ചികിത്സയിലാണ്. ഈ നിർദേശം അദ്ദേഹത്തിന്റെ കേസിലും നിർണായകമാകും.

കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ തട്ടിയെടുത്തതായി പരാതി

0

കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. പാലക്കാട് സ്വദേശിയുടെ കൈയിൽ നിന്ന് ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തെന്നാണ് പരാതി.പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 18 വരെയാണ് ട്രേഡിങ്ങിലൂടെ പാലക്കാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്. കേരളത്തിൽ നിന്നുള്ള ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

വിവാദങ്ങൾക്ക് പിന്നാലെ മാറ്റം; തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്

0

തിരുവനന്തപുരം : മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ബി.എസ്. സുനിൽകുമാറിനെ നീക്കി ആരോഗ്യ വകുപ്പ്.ഡോ.സി ജി ജയചന്ദ്രനെയാണ് പുതിയ സൂപ്രണ്ടായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് സൂപ്രണ്ട് ചുമതലയിൽ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന് സൂപ്രണ്ട് സുനിൽകുമാർ കത്തു നൽകിയിരുന്നു.സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഉയർന്ന നിരവധി വിവാദങ്ങൾക്കു പിന്നാലെയാണ് സൂപ്രണ്ടിന്റെ മാറ്റം.ഡോ.ഹാരിസ് ചിറയ്ക്കൽ മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്.

ഹൈക്കോടതി എറണാകുളത്തു നിന്ന് കളമശേരിയിലേക്ക്; 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി’, അംഗീകാരം നൽകി മന്ത്രിസഭ

0

എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഇനി കളമശേരിയിലേക്ക്.കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി.എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം.പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ‌ഹൈക്കോടതി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ്, രാജ വിജയരാഘവന്‍, സതീഷ് നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കളമശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു.

കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായി ജൂഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നു. പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും.ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

0

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. UDF അസോസിയേറ്റ് അംഗമായിരിക്കും. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കും.

ഇതിന് ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരും. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ല.യു ഡി എഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച നടക്കുന്നില്ല. CPM സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്യുന്നു.

വർഗീയമായി നേട്ടം കൊയ്യുന്നതിന് ആണ് ഇത്. സമുദായ പ്രവർത്തകർ അവരറിയാതെ പോയി കുടുങ്ങുന്നുവെന്നും അൻവർ വിമർശിച്ചു. ഇതിൽ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി വി അൻവർ ഇന്നലെ വിമർശിച്ച് രംഗത്തിയിരുന്നു. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ വരാനാണ് പിണറായി വിജയൻ്റെ ശ്രമം.

നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ നേരത്തെ ജനങ്ങൾ പരാജയപ്പെടുത്തിയാണ്. ഇതിന് ഇടതുപക്ഷവും മുമ്പ് നിലപാട് എടുത്തിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പിണകം മാറിയെന്ന് പി വി അൻവർ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് കഴിഞ്ഞു. അങ്ങനെ പിണക്കം വെച്ചു കൊണ്ട് ഇരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും പി വി അൻവർ വ്യക്തമാക്കി.

യോഗി ആദിത്യനാഥ് ഉൾപ്പെടെ എടുത്ത രാഷ്ട്രീയം പിണറായിയും ഏറ്റെടുക്കുന്നു. രാഷ്ട്രീയ നാടകം എന്നറിഞ്ഞിട്ടും സാമുദായിക നേതാക്കൾ പങ്കെടുത്തു. എന്നാൽ യഥാർഥ ഭക്തർ പങ്കെടുത്തില്ല. വെള്ളാപ്പള്ളി നടേശൻ കേരളത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വർഗീയ പരാമർശം നടത്തിയ ആളാണ്.

മലപ്പുറത്തെ കുറിച്ച് വർഗീയ പരാമർശം നടത്തി. അവിടെ ജീവിക്കാൻ കഴിയുന്നില്ല, ഒരു സമുദായം പെറ്റ് കൂട്ടുന്നു എന്നൊക്കെയായിരുന്നു പരാമർശം. കോട്ടയത്തും സമാന പരാമർശം മറ്റൊരു സമുദായത്തിന് എതിരെ പറഞ്ഞു. ദൗത്യത്തിന്റെ അമ്പാസഡർ ആണ് വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ല. അത് ഇന്നലത്തെ സംഗമം തെളിയിച്ചു.

യോഗിയെ ക്ഷണിച്ചത് ആഘോഷമാക്കുകയാണ് ഇവിടെ. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവ‍ർക്കും അറിയാം. അയ്യപ്പ സംഗമം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സദസില്‍ ഉണ്ടായിരുന്നത് അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്നും അൻവർ പരിഹസിച്ചു.

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്; അന്വേഷണത്തിന് EDയും, കസ്റ്റംസിൽ വിവരങ്ങൾ ശേഖരിച്ചു

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡ‍ി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്.

വാഹന ഇടപാടില്‍ പലരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടില്‍ കോടികള്‍ മറിഞ്ഞെന്ന നിഗമനത്തിലാണ് ഇഡിയുള്ളത്. ഫെമ, പിഎംഎല്‍എ കുറ്റങ്ങള്‍ വാഹനക്കടത്തില്‍ നിലനില്‍ക്കുന്നതിന്റെ വിവരങ്ങള്‍ ഇഡി പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും കേസില്‍ ഇടപെട്ടിരിക്കുന്നത്.

വാഹന ഇടപാടുകളിലൂടെ ലഭിച്ച തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തതിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടും. വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് നിർദേശവും നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റംസ് നിരീക്ഷണത്തിലാണ്.

അതേസമയം തന്റെ പേരിലുള്ള ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തത് എന്ന് അമിത് ചക്കാലയ്ക്കൽ ഇന്നും ആവർത്തിച്ചു. പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ തീരുമാനം. നിയമ നടപടികൾ അവസാനിക്കും വരെ ഇവ ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. അതേസമയം അന്വേഷണത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചെങ്കിലും കസ്റ്റംസ് കമ്മീഷണർ പ്രതികരിച്ചില്ല.

38 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍; ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍

0

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 38 ദിവസങ്ങള്‍ക്ക് ശേഷം പാലക്കാട് തിരിച്ചെത്തി. 10.30ന് രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. രാഹുല്‍ പാലക്കാടെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അറിയിച്ച പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുലിന് നല്‍കുക.

രാഹുലിനൊപ്പം കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭുമുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരോട് എംഎല്‍എ ഓഫിസിലേക്ക് എത്തണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരെ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് എംഎല്‍എക്ക് സംരക്ഷണം ഒരുക്കാനാണ് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുന്നത് എന്നാണ് സൂചന. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും താന്‍ മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍
പറഞ്ഞു.

മൂന്നാം പാര്‍ട്ടി പരാതികള്‍ അല്ലാതെ രാഹുലിനെതിരെ അതിക്രമം നേരിട്ടവര്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല എന്നതുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന് കോണ്‍ഗ്രസ് ഇതുവരെ പ്രതിരോധം തീര്‍ത്തിട്ടുള്ളത്. എം മുകേഷ് എംഎല്‍എ രാജിവയ്ക്കാത്തതും മണ്ഡലത്തിലും സഭയിലും സജീവമാകുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒരു വേള രാഹുല്‍ സഭയില്‍ വന്ന് പോയെങ്കിലും മറ്റ് ദിവസങ്ങളിലൊന്നും പാലക്കാടിനെ പ്രതിനിധീകരിച്ച് സഭയിലെത്തിയിരുന്നില്ല

കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം

കെ.ജെ.യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. കലൈമാമണി പുരസ്‌കാരം ഗായിക ശ്വേത മോഹന് സമ്മാനിക്കും.സംഗീത സംവിധായകന്‍ അനിരുദ്ധിനും പുരസ്‌കാരമുണ്ട്

സിനിമാ താരങ്ങളായ എസ്.ജെ. സൂര്യ, സായ് പല്ലവി, വിക്രം പ്രഭു, വി സി ഗുഹനാഥന്‍, കെ മണികണ്ഠന്‍, ജോര്‍ജ് മരിയന്‍ എന്നിവര്‍ക്ക് കലൈമാമണി പുരസ്‌കാരമുണ്ട്. ചലച്ചിത്ര സംവിധായകന്‍ ലിംഗുസ്വാമി, കലാസംവിധായകന്‍ ജെ.കെ, സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായന്‍, ഗാനരചയിതാവ് വിവേക, തുടങ്ങിയവര്‍ക്കും പുരസ്‌കാരങ്ങളുണ്ട്. സാഹിത്യകാരന്‍ എന്‍. മുരുകേശ പാണ്ഡ്യന് സാഹിത്യത്തിനുള്ള ഭാരതിയാര്‍ അവാര്‍ഡും ലഭിച്ചു.

2021,2022 ,2023 വര്‍ഷങ്ങളിലെ ഭാരതീയാര്‍, കലൈമണി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ചെന്നൈയില്‍ പുരസ്‌കാരം സമ്മാനിക്കും.സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകള്‍, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 90 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്

ഓപ്പറേഷൻ നുംഖോര്‍; സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

0

ഇടുക്കി:   കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു.

തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്.

മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. 

എഴുത്തിലും സൗന്ദര്യകലകളിലും തിളങ്ങി – 400ലധികം പുരസ്കാരങ്ങളോടെ മുന്നേറുന്ന കുമ്പളങ്ങിയിലെ മാഗ്ളിൻ ജാക്സൺ

0

കൊച്ചി ∙ കലയും സാഹിത്യവും കൈകോർത്തപ്പോൾ ജീവിതത്തിലെ ദുരിതങ്ങളെ മറികടന്ന് 400ലധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയിരിക്കുന്നു കുമ്പളങ്ങിയിലെ മാഗ്ളിൻ ജാക്സൺ. തോപ്പുംപടിയിൽ കാട്ടേത്ത് പറമ്പിൽ കാസ്പറിന്റെയും റജീനയുടെയും മൂത്തമകളായാണ് മാഗ്ളിൻ ജനിച്ചത്.

ചെറുപ്പത്തിൽ അമ്മയുടെ എഴുത്ത് പ്രചോദനമായെങ്കിലും വിവാഹവും പഠനവും കാരണം എഴുത്ത് വഴിമാറിപ്പോയിരുന്നു. എന്നാൽ, ഭർത്താവിന്റെ പ്രോത്സാഹനവും പിന്നീട് ഉണ്ടായ വിയോഗവും, ഏകാന്തതയും, മാഗ്ളിനെ വീണ്ടും എഴുത്തിലേക്കും കലാസൃഷ്ടികളിലേക്കും തിരികെ കൊണ്ടുവന്നു.

സംഗീതം, നൃത്തം, മേക്കപ്പ്, ഫാഷൻ ഡിസൈനിംഗ്, ക്രാഫ്റ്റ്, പാചകം തുടങ്ങി നിരവധി മേഖലകളിൽ കഴിവുതെളിയിച്ച മാഗ്ളിൻ, റെഡിറ്റു വേയർ സാരി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് താൻ തന്നെയാണെന്ന് അഭിമാനത്തോടെ പറയുന്നു.

പ്രമുഖ പത്രങ്ങളിലും മാസികകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ച മാഗ്ളിന് അർജുനൻ മാഷ് പ്രതിഭ പുരസ്കാരം, സുഗതകുമാരിയമ്മയുടെ പേരിലുള്ള പുരസ്കാരം, ദേശിയ പുരസ്കാരം, കൊച്ചിൻ സാഹിത്യ അക്കാദമി ആദരവ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സൂര്യ, ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി, ജീവൻ, കൊച്ചിൻ ചാനൽ തുടങ്ങി നിരവധി ടെലിവിഷൻ ചാനലുകളിലും, റേഡിയോ സ്റ്റേഷനുകളിലും ബ്യൂട്ടി, പാചകം, ക്രാഫ്റ്റ് മേഖലകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിൻ ചാനലിലെ ‘കുങ്കുമചെപ്പ്’ എന്ന പരിപാടിയുടെ 230 എപ്പിസോഡുകൾ മാഗ്ളിൻ തന്നെ നിർമിക്കുകയും അവതരിക്കുകയും പരസ്യങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.

കാരുണ്യ പ്രവർത്തനങ്ങളിലും പ്രകൃതിസ്നേഹത്തിലും മാഗ്ളിൻ സജീവമാണ്. മീൻ, പക്ഷി, ചെടി തുടങ്ങിയവ വളർത്തിയും പരിപാലിച്ചും സന്തോഷം കണ്ടെത്തുന്നു.

ഇതുവരെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച മാഗ്ളിൻ, രണ്ട് നോവലുകൾ കൂടി അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ട്. പത്ത് വിഷയങ്ങളിൽ ഓരോ പുസ്തകം പുറത്തിറക്കണം എന്നതാണ് അടുത്ത സ്വപ്നം.

മക്കളായ നിഷ റോയ്, നിമ്മി സെബി, നീൽ ജാക്സൻ എന്നിവരും മരുമക്കളായ സെബി മേനാച്ചേരി, ലിജി നീൽ, കൊച്ചുമക്കളായ റിയാ, റോജൻ, രാഹുൽ, റയാൻ, സുസ്സാൻ, ലിയാന, യുവാൻ, മാഗ്ളിൻ എന്നിവർ എല്ലാം തന്നെയാണ് എഴുത്തിനും കലാപ്രവർത്തനങ്ങൾക്കും മാഗ്ളിന് പ്രചോദനം.

ഓപ്പറേഷൻ നംഖോർ: പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടു കൊടുക്കാൻ കസ്റ്റംസ്; സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും

0

ഭൂട്ടാനിൽ നിന്ന് കടത്തിയ ആഡംബര കാറുകൾ വാങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ, ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ്. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും. നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ പിടിച്ചെടുക്കും.

ദുൽ‌ഖറിന്റെ രണ്ട് കാറുകളും സംശയ നിഴലിൽ എന്ന് കസ്റ്റംസ് അറിയിച്ചു. ഈ വാഹനങ്ങൾ ഇന്നലെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവ രണ്ടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിലവിൽ പിടിച്ചെടുത്ത റേഞ്ച് റോവർ ഇപ്പോഴും ദുൽഖറിന്റെ വീട്ടിൽ തന്നെയാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഓടിച്ചു കൊടുവരാൻ സാധിച്ചിട്ടില്ല. കൊച്ചിയിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സിനിമ നടന്മാരുടെ അടക്കം നാല് വാഹനങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് നിന്ന് 36 വാഹനങ്ങളും വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

അതേസമയം ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കും. ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളിൽ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി. അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിശോധന ഊർജിതമാക്കാൻ കസ്റ്റംസ് നീക്കം.

രണ്ട് ദിവസത്തേക്ക് മഴയുണ്ട്; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് വരുന്ന രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. നാളെ മധ്യ കിഴക്കന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.