രണ്ട് വരി കവിതയുടെ പേരിൽ മോഹൻലാലിനെ വിലയിരുത്തേണ്ടതില്ല; ആർ ബിന്ദു

0

കൊച്ചി: ദാദ സാഹേബ് ഫാല്‍കേ അവാര്‍ഡ് ചടങ്ങിലെ മോഹന്‍ലാലിന്റെ കവിതയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് ആര്‍ ബിന്ദു.

രണ്ടു വരികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ല. ആ വരികളെ കുറിച്ച് വേവലാതിപെടേണ്ടതില്ല. വരികള്‍ അല്ല പ്രസംഗത്തിന്റെ അകത്തുകയാണ് നോക്കേണ്ടത്. ആരുടെ വരികള്‍ ആണെന്ന് കണ്ടെത്തിയാല്‍ തന്നോട് കൂടി പറയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു”- എന്നാണ് മോഹൻലാൽ പറഞ്ഞത്.

ഇതിൽ രണ്ട് പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ സദർഭത്തിലെ ആ വരികളുടെ പ്രസക്തി വ്യക്തമല്ല.

മറ്റൊന്ന്, വീണപൂവിൽ ഇങ്ങനൊരു ഭാഗമില്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.

മഴ മുന്നറിയിപ്പില്‍ മാറ്റം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

0

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ വടക്കൻ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയോടൊപ്പം കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. വടക്കൻ ഒഡിഷ, വടക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകാനാണ് സാധ്യത.

വ്യാപക മഴയോടെ കാലവർഷ കാലം അവസാനിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ക്ഷേമനിധി: പെൻഷൻ വാങ്ങുന്നവർ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണം

0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ആധാർ സീഡിങ്/ ഓതന്റിക്കേഷൻ പൂർത്തിയാക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പെൻഷൻ പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും സെപ്റ്റംബർ 30നകം ഫിഷറീസ് ഓഫീസുകളിൽ നൽകണം.

ഫിംസിൽ രജിസ്റ്റർ ചെയ്യാത്ത പെൻഷൻകാർ ഫിംസിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്; പൂവാർ (9495975024), പള്ളം (9497715513), വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട് (9497715515), പുത്തൻത്തോപ്പ് (9497715516), കായിക്കര (9497715518), ചിലക്കൂർ (9497715518), മയ്യനാട് (9497715521), തങ്കശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കൽ (9497715524), കുഴിത്തുറ (9497715525), കെ.എസ്. പുരം (9497715526), പടപ്പക്കര (9497715522).

എംഎസ്‌സി എൽസ 3 അപകടം; കപ്പൽ കമ്പനി 1,200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

0

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽ കപ്പൽ കമ്പനിയായ എംഎസ്‌സി നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. 1,200 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.

136 കോടി രൂപ പരമാവധി നഷ്ടപരിഹാരം നൽകാമെന്നായിരുന്നു കപ്പൽ കമ്പനി അറിയിച്ചത്. എന്നാൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

0

കൊച്ചി: പാലിയേക്കരയിലെ ടോൾ വിലക്ക് തുടരുമെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിടത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോൾ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഹർജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.

‘എന്തൊരു പറ്റിപ്പ് ‘; മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി

0

കൊച്ചി: മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും എന്നാണ് കണക്കുകൾ.

എന്നാൽ കൂടുതലും കേസുകളും കോട്ടയം ജില്ലയിലാണുള്ളത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകി. 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ കണക്ക്.

പൊന്നേ താഴേക്ക് പോ! സ്വർണ്ണത്തിന് ഇന്നും വില കുറഞ്ഞു

റെക്കോർഡ് കുതിപ്പിൽ നിന്ന സ്വർണവിലയിൽ നേരിയ ഇടിവ് തുടരുന്നു.  ഇന്നലെ 84,600ലെത്തിയ സ്വർണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ൽ എത്തിയിരിക്കുകയാണ.

ഒരു ഗ്രം സ്വർണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്.

ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടെങ്കിലും നിലവിൽ ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്കിലാണ് സ്വർണവില പോകുന്നത്. 

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു

0

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു.എന്‍ എം വിജയന്‍റെ ആത്മഹത്യയിലടക്കം ആരോപണങ്ങള്‍ നേരട്ടതിന് പിന്നാലെയായിരുന്നു രാജി.തുടര്‍ച്ചയായ അ‍ഴിമതി ആരോപണങ്ങള്‍ എന്‍ ഡി അപ്പച്ചനെതിരെ ഉയര്‍ന്നിരുന്നു.

അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജിയെന്നതാണ് വസ്തുത.

രാജിക്കത്ത് കെ പി സി സിക്ക് കൈമാറി. കഴിഞ്ഞ കെപിസിസി യോഗത്തിൽ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചൻ ആവശ്യപ്പെട്ടിരുന്നു.ടി ജെ ഐസക്കിന് പകരം ചുമതല ഏർപ്പെടുത്തി

രാഹുലിനെ പേറിയാൽ കോൺഗ്രസ് അപമാനിതരാവും, നാറും: എൻ എൻ കൃഷ്ണദാസ്

0

പാലക്കാട്:  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ്.

അപാരചർമ്മ ബലമുള്ള ആളുകൾക്ക് മാത്രമേ ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ എത്താൻ ധൈര്യം ഉണ്ടാകുവെന്ന്  എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

രാഹുലിനെ പേറിയാൽ കോൺഗ്രസ് അപമാനിതരാവും, നാറും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോൺഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതാണ്. ചെയ്ത വോട്ട് തിരിച്ചെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നെങ്കിൽ, ജനങ്ങൾ രാഹുലിനെ പുറത്താക്കുമായിരുന്നു. ജനപ്രാധിനിത്യ നിയമത്തിലെ ഈയൊരു പോരായ്മ ഉപയോഗിച്ച് രാഹുൽ എന്ന ദുർഗന്ധത്തെ ജനങ്ങൾക്കിടയിൽ നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എൻ എൻ കൃഷ്ണദാസ്  പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്; ഡോ. സി ജി ജയചന്ദ്രൻ ചുമതലയേൽക്കും

0

തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്. മെഡിക്കൽ കോളജിലെ തന്നെ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി ജി ജയചന്ദ്രൻ ആണ് പുതിയ സൂപ്രണ്ട് ആയി ചുമതലയേൽക്കുക. മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ നിലവിലെ സൂപ്രണ്ടായ ഡോ. സുനിൽകുമാർ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.ഈ മാസം 22 വരെ താൻ മെഡിക്കൽ കോളജിന്റെ സൂപ്രണ്ടായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

അതേസമയം, ചികിത്സാ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ മുൻ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനം വലിയ വിവാദമായിരുന്നു. 2024 മെയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്നു ഡോ. ബി എസ് സുനിൽകുമാർ.