കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനാണ് മർദ്ദനമേറ്റത്. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, വൈക്കത്തിനടുത്ത് ഉല്ലലയിൽ വെച്ച് ഒരു പോലീസ് ജീപ്പിൽ ഉരസി.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി. പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

