അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം

പത്തനംതിട്ട: അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു.

ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ഫയർഫോഴ്സ് പ്രതികരിച്ചു.

ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ: സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം

ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.നടപടികളിൽ നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ പട്ടിക റദ്ദാക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. അതിനാൽ പുതിയ വോട്ടർ പട്ടിക സംബന്ധിച്ച് കോടതി എടുക്കുന്ന നിലപാട് ബീഹാർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.

ന്യൂനപക്ഷ സമുദായങ്ങൾ, സ്ത്രീകൾ, ദരിദ്ര കുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വോട്ടർപട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ട് നഷ്ടമായവരിൽ ഭൂരിഭാഗവും. നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കൂടിയാലോചനയൊന്നും കൂടാതെ തീവ്ര വോട്ടർപട്ടിക പുനഃപരിശോധന നടത്തിയതിനെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു.

തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനാ നടപടിയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ എന്ന പേരിൽ വോട്ടർപട്ടിക പരിഷ്കരണം നടത്തിയത്.

ശബരിമല സ്വർണപ്പാളി ഇന്നും നിയമസഭയിൽ  ചർച്ചയാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഇന്നും സജീവ ചർച്ചയാക്കാൻ പ്രതിപക്ഷം. സ്വർണം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.

തിങ്കളാഴ്ചത്തേതിന് സമാനമായി പ്രതിപക്ഷം ഇന്നും ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിച്ചാൽ സഭ പ്രക്ഷുബ്ധമാകും.

വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു തിങ്കളാഴ്ച സർക്കാർ സ്വീകരിച്ച നിലപാട്.

ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി നിർദേശിച്ച അന്വേഷണം ശനിയാഴ്ച ആരംഭിക്കും.

കോടീശ്വരൻ പതിവ് പോലെ പെയ്ന്റ് കടയിൽ ജോലിക്കെത്തി

ആലപ്പുഴ: ഓണം ബംമ്പർ അടിച്ചതിന്റെ അഹംഭാവമില്ലാതെ  പതിവ് പോലെ പെയ്ന്റ് കടയിൽ ജോലിക്കെത്തി  ശരത്ത്.  ആദ്യമായി ബമ്പറില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ തന്നെ ഭാഗ്യം തുണച്ച സന്തോഷത്തിലാണ് ശരത്തും കുടുംബവും. തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടിയാണ് ശരത്തിന് ലഭിച്ചത്,

  പതിവ് പോലെ  നെട്ടൂരിലെ പെയ്ന്റ് കടയിൽ ശരത് ജോലിക്കെത്തി. ഭാര്യയും അമ്മയും കുഞ്ഞും അടങ്ങുന്നതാണ് ശരത്തിന്‍റെ കുടുംബം.

ലോട്ടറി നറുക്കെടുപ്പ് നടന്ന ദിവസം ഏജന്‍റ് ലതീഷിന്‍റെ കടയിലെ തിരക്കൊക്കെ താന്‍ കണ്ടിരുന്നുവെന്നും തനിക്കാണ് സമ്മാനം അടിച്ചതെന്ന് അറിയാമായിരുന്നുവെന്നും ശരത്ത് പറയുന്നു. “ലതീഷ് ചേട്ടന്റെ കടയിൽ ആളും ബഹളവും ഒക്കെ ഞാൻ കണ്ടിരുന്നു. ടിക്കറ്റ് നമ്പറും ‍ഞാൻ അപ്പോഴേക്കും നോക്കിയതാണ്.

രണ്ട് ദിവസം കഴിഞ്ഞ് ബാങ്കിലേക്ക് പോകാം എന്ന് വിചാരിച്ച് ഇരിക്കുകയായിരനന്നു. നമ്മുടെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനും ഉണ്ടായില്ല. പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ എല്ലാവരും എല്ലാ കാര്യവും അറിയും”, എന്നായിരുന്നു ശരത്ത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

കോടീശ്വരൻ പതിവ് പോലെ പെയ്ന്റ് കടയിൽ ജോലിക്കെത്തി

ആലപ്പുഴ: ഓണം ബംമ്പർ അടിച്ചതിന്റെ അഹംഭാവമില്ലാതെ  പതിവ് പോലെ പെയ്ന്റ് കടയിൽ ജോലിക്കെത്തി  ശരത്ത്.  ആദ്യമായി ബമ്പറില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ തന്നെ ഭാഗ്യം തുണച്ച സന്തോഷത്തിലാണ് ശരത്തും കുടുംബവും. തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടിയാണ് ശരത്തിന് ലഭിച്ചത്,

  പതിവ് പോലെ  നെട്ടൂരിലെ പെയ്ന്റ് കടയിൽ ശരത് ജോലിക്കെത്തി. ഭാര്യയും അമ്മയും കുഞ്ഞും അടങ്ങുന്നതാണ് ശരത്തിന്‍റെ കുടുംബം.

ലോട്ടറി നറുക്കെടുപ്പ് നടന്ന ദിവസം ഏജന്‍റ് ലതീഷിന്‍റെ കടയിലെ തിരക്കൊക്കെ താന്‍ കണ്ടിരുന്നുവെന്നും തനിക്കാണ് സമ്മാനം അടിച്ചതെന്ന് അറിയാമായിരുന്നുവെന്നും ശരത്ത് പറയുന്നു. “ലതീഷ് ചേട്ടന്റെ കടയിൽ ആളും ബഹളവും ഒക്കെ ഞാൻ കണ്ടിരുന്നു. ടിക്കറ്റ് നമ്പറും ‍ഞാൻ അപ്പോഴേക്കും നോക്കിയതാണ്.

രണ്ട് ദിവസം കഴിഞ്ഞ് ബാങ്കിലേക്ക് പോകാം എന്ന് വിചാരിച്ച് ഇരിക്കുകയായിരനന്നു. നമ്മുടെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനും ഉണ്ടായില്ല. പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ എല്ലാവരും എല്ലാ കാര്യവും അറിയും”, എന്നായിരുന്നു ശരത്ത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

സ്വർണപ്പാളി വിവാദം: കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന് പി.എസ്. പ്രശാന്ത്

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് രംഗത്ത്. ദേവസ്വം ബോർഡും സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണ സംഘത്തെ നിയമിച്ചത് എന്നും  കോടതിയിൽ സമർപ്പിച്ച ഇടക്കാല വിജിലൻസ് റിപ്പോർട്ട് ബോർഡ് ചർച്ച ചെയ്യുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

അതേസമയം ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. ആറ് ആഴ്ചകൾക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.

കിതയ്ക്കാതെ കുതിച്ച് സ്വർണ വില

റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായി. 

ഇന്ന് പവന് 8 രൂപ വര്‍ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560 രൂപയായിരുന്നു വില.

സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകകള്‍ ദിവസേനയുള്ള ഈ വര്‍ധന സൂചിപ്പിക്കുന്നത്.

പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ്; പുത്തൻ റെക്കോർഡ് കുറിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ

0

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ (മോട്ടോറബിൾ) റോഡ് നിർമ്മിച്ച് ഇന്ത്യ. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിച്ച മിഗ് ലാ ചുരത്തിലൂടെയുള്ള റോഡാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വാഹനഗതാഗതയോഗ്യമായ റോഡ്. 19,400 അടി (5,913 മീറ്റർ) ഉയരത്തിലാണ് മിഗ് ലാ ചുരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തന്നെ ഉംലിങ് ലായിലെ റോഡായിരുന്നു ഇതുവരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗതയോഗ്യമായ റോഡ്. 2021-ൽ നിർമ്മിച്ച ഉംലിംഗ് ലായിലെ റോഡ് സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും19,024 അടി ഉയരത്തിലാണ്. പ്രോജക്ട് ഹിമാങ്ക് എന്ന പേരിലാണ് മിഗ് ലായിലെ റോഡ് നിർമ്മാണം നടത്തിയത്.

ലികാരു-മിഗ് ലാ-ഫുക്ചെ പാതയുടെ ഭാഗമായ ഈ റോഡ്, യഥാർഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമുള്ള ഹാൻലെ പ്രദേശത്തെ ഫുക്ചെ ഗ്രാമവുമായി ബന്ധിപ്പിക്കുന്നു. പ്രോജക്റ്റ് ഹിമാങ്കിന് കീഴിൽ ബ്രിഗേഡിയർ വിശാൽ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. നിർമാണം പൂർത്തിയായതിൻ്റെ ഭാഗമായി, ചുരത്തിൽ ഇന്ത്യൻ ദേശീയ പതാകയും ബിആർഒയുടെ പതാകയും സംഘം ഉയർത്തി.

19,400 അടി ഉയരത്തിലുള്ള മിഗ് ലാ ചുരത്തിന്, നേപ്പാളിലെ എവറസ്റ്റ് കൊടുമുടിയുടെ സൗത്ത് ബേസ് ക്യാമ്പിനെക്കാളും (17,598 അടി) ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പിനെക്കാളും (16,900 അടി) ഉയരമുണ്ട്. ഇതിന് മുൻപ് റെക്കോർഡ് കൈവശം വെച്ചിരുന്ന ഉംലിങ് ലായുടെ ഉയരം 19,024 അടിയാണ്. നിർമാണത്തിലെ വെല്ലുവിളിയും അതിർത്തിയിലെ ജനങ്ങൾക്കുള്ള ഇതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യൻ സൈന്യം എക്സിലെ ഒരു പോസ്റ്റിൽ നേട്ടം എടുത്തുപറഞ്ഞു.

ഇത്രയും ഉയരത്തിൽ ഒരു റോഡ് നിർമിക്കുന്നത് സാധാരണ കാര്യമല്ല. താപനില പൂജ്യത്തിനും താഴേക്ക് പോവുകയും, ഓക്സിജന്റെ അളവ് സമുദ്രനിരപ്പിലുള്ളതിൻ്റെ പകുതിയായി കുറയുകയും ചെയ്യുന്ന ഇവിടം ഉറപ്പില്ലാത്ത മണ്ണും മഞ്ഞുകാറ്റും നിറഞ്ഞതാണ്. സാങ്കേതികവും ശാരീരികവുമായ പ്രതിബന്ധങ്ങളെ മറികടന്ന്, മഞ്ഞുവീഴ്ചയെയും പ്രവചനാതീതമായ കാലാവസ്ഥയെയും അതിജീവിച്ചാണ് എൻജിനീയർമാർ ഈ പാത പൂർത്തിയാക്കിയത്.

കഠിനമായ ശൈത്യകാലത്ത് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ഹാൻലെയിലെയും ഫുക്ചെയിലെയും താമസക്കാർക്ക് പുതിയ റോഡ് ജീവിതം എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിആർഒ അറിയിച്ചു. ഈ പാത വർഷം മുഴുവനുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താനും യാത്രാസമയം കുറയ്ക്കാനും അവശ്യസാധനങ്ങളുടെ നീക്കം സുഗമമാക്കാനും സഹായിക്കും.

തുറിച്ചുനോക്കി നോക്കി തോൽപ്പിക്കാൻ പാക് സ്പിന്നർ; ‘കൂളായി കൈകാര്യം’ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

0

കൊളംബോ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യാ – പാക് പോരാട്ടത്തിൽ പാക് പെൺപടയെ ഇന്ത്യൻ വനിതകൾ 88 റൺസിനാണ് പരാജയപ്പെടുത്തിയത്. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു വനിതാ ക്രിക്കറ്റിലെ ഇന്ത്യാ – പാക് പോരാട്ടം. ഇതിലും തകർപ്പൻ വിജയമാണ് ഇന്ത്യ കൈവരിച്ചത്. ഇപ്പോഴിതാ, മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.

ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാകിസ്ഥാൻ സ്പിന്നർ നഷ്ര സന്ധുവും തമ്മിലുണ്ടായ ‘ഉരസൽ’ ആണ് സൈബറിടങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ഇന്ത്യൻ ഇന്നിങ്സിന്റെ ഇരുപത്തിരണ്ടാം ഓവറിലായിരുന്നു സംഭവം.

ആ സമയത്ത് ഹർമൻപ്രീത് 21 പന്തിൽ നിന്ന് 16 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്നു. ഓവറിലെ നഷ്രയുടെ അഞ്ചാം പന്ത് ഹർമൻപ്രീത് ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്ത്, ഹർമൻ ഡിഫൻഡ് ചെയ്തു. ഇതിനു പിന്നാലെ പന്തു കയ്യിലെടുത്ത നഷ്ര സന്ധു, ഹർമൻപ്രീതിനെ തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ വളരെ ശാന്തമായിട്ടായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.

നഷ്രയോട് ഹർമൻപ്രീത് എന്തോ പറയുന്നതായി ദൃശ്യങ്ങളിൽ കാണാമെങ്കിലും എന്താണ് സംസാരിച്ചതെന്നു വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 34 പന്തിൽ 19 റൺസെടുത്ത ഹർമൻപ്രീതിനെ 25–ാം ഓവറിൽ ഡയാന ബെയ്ഗാണ് പുറത്താക്കിയത്. മത്സരത്തിൽ ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സിന്റെ വിക്കറ്റ് വീഴ്ത്തിയത് നഷ്ര സന്ധുവാണ്.

ആദ്യം ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ ഉയർത്തിയ 248 റൺസ് എന്ന വിജയലക്ഷ്യം നേടാൻ പാകിസ്ഥാന് കഴിഞ്ഞില്ല. 159 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. വനിതാ ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം വിജയമാണ് പാകിസ്ഥാനെതിരെ നേടിയത്. അർദ്ധസെഞ്ചുറി നേടിയ സിദ്ര ആമിനാണ് പാകിസ്ഥാന് വേണ്ടി അല്പമെങ്കിലും മെച്ചപ്പെട്ട സ്കോർ നേടിയത്.

ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ കാലിടറിയിരുന്നു. 26 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ നാലാം വിക്കറ്റിൽ സിദ്ര ആമിനും നതാലിയ പെർവൈസും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റൺസെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റൻ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറിൽ 102-5 എന്ന നിലയിലായി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയറപ്പിച്ച് ബാറ്റേന്തിയ സിദ്ര ആമിനാണ് പാകിസ്ഥാനെ മുന്നോട്ടുനയിച്ചത്. താരം അർധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീൻ ഷമീം(0) എന്നിവർ കൂടാരം കയറി. പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തിൽ 81 റൺസെടുത്താണ് താരം മടങ്ങിയത്. ഒടുവിൽ 159-ന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 247 റൺസിന് പുറത്തായിരുന്നു. പാകിസ്താനെതിരേ ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും പാക് ബൗളർമാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. 23 റൺസെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 31 റൺസെടുത്ത പ്രതികയും പുറത്തായി. മൂന്നാം വിക്കറ്റിൽ ഹർലീൻ ഡിയോളും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് ചേർന്ന് ഇന്ത്യയെ നൂറുകടത്തി. 19 റൺസ് മാത്രമെടുത്ത് ഹർമൻപ്രീത് കൗർ മടങ്ങിയെങ്കിലും ജമീമ റോഡിഗ്രസുമായി ചേർന്ന് ഡിയോൾ ടീമിനെ 150 കടത്തി.

ഒടുവിൽ 65 പന്തിൽ നിന്ന് 46 റൺസെടുത്താണ് ഡിയോൾ പുറത്തായത്. നാല് ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജെമീമ 32 റൺസെടുത്തപ്പോൾ ദീപ്തി ശർമ(25), സ്‌നേഹ റാണ(20) എന്നിവരും ഇന്ത്യൻ സ്‌കോറിലേക്ക് സംഭാവന നൽകി. അവസാനഓവറുകളിൽ റിച്ച ഘോഷ് വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യൻ സ്‌കോർ 247-ലെത്തി. റിച്ച ഘോഷ് 20 പന്തിൽ നിന്ന് 35 റൺസെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്‌സ്. പാകിസ്ഥാനായി ഡയാന ബൈഗ് നാല് വിക്കറ്റെടുത്തു.

അതേസമയം മത്സരത്തിന് മുമ്പ് പാകിസ്ഥാൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങി. ഏഷ്യാകപ്പിൽ സ്വീകരിച്ച അതേ സമീപനം തന്നെ വനിതാ ലോകകപ്പിലും ഇന്ത്യ തുടരുകയായിരുന്നു. ഇക്കാര്യം നേരത്തേ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ടോസ് സമയത്ത് മാത്രമല്ല, മത്സരത്തിന് ശേഷവും പാക് താരങ്ങളുമായി കൈകൊടുക്കില്ല. ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും താരങ്ങൾ മത്സരത്തിലാണ് ശ്രദ്ധകൊടുക്കേണ്ടതെന്നുമാണ് ദേവജിത് സൈക്കിയ പ്രതികരിച്ചത്.

‘നിന്ദ്യമായ പ്രവൃത്തി, ഓരോ ഇന്ത്യക്കാരനേയും രോഷാകുലരാക്കി’; ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണത്തില്‍ പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കുനേരെ സുപ്രീംകോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി. ‘എക്സി’ലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

സംഭവസമയത്ത് ചീഫ് ജസ്റ്റിസ് ഗവായ് പ്രകടിപ്പിച്ച സംയമനത്തെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. നീതിയുടെ മൂല്യങ്ങളോടും ഭരണഘടനയുടെ അന്തഃസത്തയെ ശക്തിപ്പെടുത്തുന്നതിലുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.

വീണ്ടും കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഒന്നാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ, രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ഷൂസ് ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍, ഷൂ ലക്ഷ്യത്തിലെത്തിയിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്തു. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ലെന്ന്് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ ആക്രണം. ഇങ്ങനെ എഴുതിയ കുറിപ്പും ഇയാളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

നാല് വയസ്സുവരെയുള്ള കുട്ടികളിൽ ‘വെർച്വൽ ഓട്ടിസം’ സാധ്യത വർധിക്കുന്നു; പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകളുമായി മലയാളി വിദഗ്ദ്ധർ

ദുബായ്: നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് ‘വെർച്വൽ ഓട്ടിസം’ (Virtual Autism) വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഈ നിർണായക പ്രായത്തിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.

യുഎഇയിൽ അടുത്തിടെ കുട്ടികൾക്കിടയിൽ വെർച്വൽ ഓട്ടിസം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെയും മറ്റ് ഡിജിറ്റൽ സ്ക്രീനുകളുടെയും അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ദുബായിലെ പ്രമുഖ ഓട്ടിസം പുനരധിവാസ കേന്ദ്രമായ ജുവൽ ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ മേധാവികളായ ഡോ. ജെൻസി ബ്ലെസ്സൻ, ഡോ. ജെയിംസൺ സാമുവൽ എന്നിവരാണ് ഈ വിവരങ്ങൾ അറിയിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയിലെ ശൈഖ് അലി അൽ കഅബിയും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സഹായത്തിനായി പ്രത്യേക മൊബൈൽ ആപ്പുകൾ
ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളെ സഹായിക്കുന്നതിനും അവരുടെ രക്ഷിതാക്കൾക്ക് പിന്തുണ നൽകുന്നതിനും വേണ്ടി മലയാളികളുടെ നേതൃത്വത്തിൽ നാല് പുതിയ മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കിയിട്ടുണ്ട്.

സ്കൂൾ റെഡിനസ് ആപ്പ്: കുട്ടികളിലെ വളർച്ചാപരമായ വൈകല്യങ്ങൾ (ഡെവലപ്‌മെന്റൽ ഡിലേ) നേരത്തേ തിരിച്ചറിയാൻ മാതാപിതാക്കളെ സഹായിക്കുന്നു.

ചൈൽഡ് എസ്‌കോർട്ട് ആപ്പ്: കുട്ടിയുടെ വളർച്ചയുടെയും വികാസത്തിന്റെയും ഓരോ ഘട്ടങ്ങളും വീട്ടിലിരുന്ന് നിരീക്ഷിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നു.

സെൻസോ ബ്ലൂം ആപ്പ്: സംവേദനക്ഷമതാ പ്രശ്നങ്ങളുള്ള (സെൻസറി ഇഷ്യൂസ്) കുട്ടികളെ മാതാപിതാക്കൾ എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കുന്നു.

എഡിഎൽ ആപ്പ് (ADL App): ദൈനംദിന ജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങൾ (Activities of Daily Living) സ്വന്തമായി ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

ആക്‌സസ്എബിലിറ്റീസ് എക്‌സ്‌പോയ്ക്ക് ദുബായിൽ തുടക്കം
ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അനുബന്ധ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുമായി, ദുബായിൽ ആക്‌സസ്എബിലിറ്റീസ് എക്‌സ്‌പോയുടെ ഏഴാമത് പതിപ്പ് ആരംഭിച്ചു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആൻഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എക്‌സ്‌പോ, ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ അന്താരാഷ്ട്ര പരിപാടിയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 270 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഏകദേശം 15,000-ത്തിലധികം സന്ദർശകരെയാണ് എക്‌സ്‌പോ പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസം, പുനരധിവാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ പ്രധാന മേഖലകളിൽ നിശ്ചയദാർഢ്യമുള്ളവരുടെ (People of Determination) പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ചർച്ചകളും പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി നടക്കും. ഇവരുടെ സാമൂഹിക, കായിക മേഖലകളിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്ന നിരവധി നൂതന സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

“ലോകയുടെ വിജയത്തിൽ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; പക്ഷേ ഇത്തരം സിനിമകൾക്കുള്ള സ്പേസ് ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്”; റിമ കല്ലിങ്കൽ

0

ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. റിലീസ് ദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണിത്. ചിത്രത്തി​ന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച കല്യാണി പ്രിയദ​ർശൻ നീലി എന്ന ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം മോഹൻലാലിന്റെ ‘തുടരും’ എന്ന ചിത്രത്തെ മറികടന്ന് മലയാള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം പ്രേക്ഷക പ്രിയം നേടി മുന്നേറുന്നതിനിടെ പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റെന്ന തരത്തിൽ നൈല ഉഷ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേറെ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ തന്റെ ഭാ​ഗം വ്യക്തമാക്കുകയാണ് റിമ കല്ലിങ്കൽ.

“ലോകയുടെ വിജയത്തിൽ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. നിമിഷും(ഛായാ​ഗ്രാഹകൻ) ഡൊമനികും(സംവിധായകൻ) എനിക്ക് അറിയാവുന്നവരാണ്. ഇതുപോലുള്ള സംസാരങ്ങൾ കാരണമാണ് ഇത്തരം സിനിമകൾ(സ്ത്രീ കേന്ദ്രീകൃത) ഉണ്ടാകാനും അത് നൽകപ്പെടാനും സാധിക്കുന്നൊരു സ്പെയ്സ് ഉണ്ടായത്. ഞങ്ങൾ ഉണ്ടാക്കിയതെന്ന് പറയാൻ താല്പര്യമില്ല. അതിനൊരു സ്റ്റേജ് ഞങ്ങളെല്ലാവരും ചേർന്ന് ഉണ്ടാക്കി എടുത്തു എന്നതാണ്”, എന്ന് റിമ കല്ലിങ്കൽ പറയുന്നു.

“സിനിമ എന്നത് ഒരുകാലത്തും ഒരാൾക്കും സ്വന്തമല്ല. നല്ല സിനിമകൾക്കും മികച്ച ക്രാഫ്റ്റുകൾക്കും വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതാര് അഭിനയിച്ചാലും, പ്രത്യേകിച്ച് മലയാള പ്രേക്ഷകർ അതേറ്റെടുക്കും. സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്ന് പറയുമ്പോൾ തന്നെ ഇത്രയും ബജറ്റെ ഉള്ളൂവെന്ന് പറയും. ഇത് ബാധിക്കുന്നത് ക്രാഫ്റ്റിനെയാണ്. കുറച്ച് ബജറ്റേ നമുക്ക് കിട്ടിയുള്ളൂവെന്ന് പ്രേക്ഷകരോട് നമുക്ക് പറയാൻ പറ്റില്ലല്ലോ. അവരെല്ലാ ടിക്കറ്റിനും ഒരേ പൈസ തന്നെയാണ് കൊടുക്കുന്നത്. അവർ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് കിട്ടണം. മലയാളം പ്രേക്ഷകർ ഒരു ബാൻ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ വിലപേശൽ നടക്കില്ല. യാഥാർത്ഥ്യം എന്തെന്നാൽ സ്ത്രീ കേന്ദ്രീകൃത സിനിമയാണെങ്കിൽ ഇത്രയും ബജറ്റെ ഉള്ളൂ. റിസ്ക് എടുക്കാൻ പറ്റില്ലെന്ന് പറയും. എന്നാൽ 5 സിനിമകൾ പരാജയപ്പെട്ടൊരു നടന്റെ സിനിമയ്ക്ക് ആ റിസ്ക് അവരെടുക്കും. ജെന്റർ വ്യത്യാസം ഉള്ളത് ഇന്റസ്ട്രിക്ക് ഉള്ളിലാണെന്നാണ് എനിക്ക് മനസിലായത്. അല്ലെങ്കിൽ പിന്നെ വലിയ സ്റ്റാർ വാല്യൂ ഉള്ള നടന്റെ ഒരു സിനിമയും പൊട്ടരുത്. നല്ല സിനിമകൾ ആര് അഭിനയിച്ചാലും വിജയിക്കും. അതിന് വേണ്ട പിന്തുണയും വേണം. അവിടെ ലിം​ഗ വ്യത്യാസമില്ല. സിനിമ എന്നത് പവർഫുൾ ആണ്”, എന്നും റിമ കൂട്ടിച്ചേർത്തു. ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് ആയിരുന്നു റിമയുടെ പ്രതികരണം.

അബുദാബി വിമാനത്താവളം അടച്ചു ആ രാജാവിനായി; 15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍

0

അബുദാബി: അബുദാബി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയ ഒരാളെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ചയും. വന്നത് ഒരു സാധാരണകാരനല്ല, ഒരു രാജാവാണ്. രാജീവിന്റെ കൂടെ വന്നവരുടെ എണ്ണമാണ് എല്ലാവരെയും ഞെട്ടിച്ചത്.

15 ഭാര്യമാര്‍, 30 കുട്ടികള്‍, 100 ജീവനക്കാര്‍. ഇവരെല്ലാം ഒരുമിച്ച് എയർ പോർട്ടിൽ വന്നിറങ്ങിയതോടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരടക്കം അകെ കൺഫ്യൂഷനിൽ ആയി. സുരക്ഷയുടെ ഭാഗമായി മൂന്ന് ടെർമിനലുകൾ അധികൃതർ അടച്ചിടുകയും ചെയ്തു.

മേതില്‍ രാധാകൃഷ്ണന് പ്രഥമ ഇ- മലയാളി പുരസ്‌കാരം

0

ന്യൂയോര്‍ക്ക്: 2025ലെ പ്രഥമ ഇ-മലയാളി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രശസ്ത കവി കെ സച്ചിദാനന്ദന്‍ മേതിലിനു കൈമാറും.


കാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രശസ്ത കവി കെ സച്ചിദാനന്ദന്‍ മേതിലിനു കൈമാറും.

ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കി 1999ല്‍ പ്രസിദ്ധീകരിച്ച ‘ദൈവം, മനുഷ്യന്‍, യന്ത്രം’ എന്ന കൃതിയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നല്‍കിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്‍.


തൃശ്ശൂര്‍ പ്രസ് ക്ല്ബ്ബില്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കുമെന്ന് ഇ മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് ന്യൂയോര്‍ക്കില്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളം പ്രസിദ്ധീകരണമാണ് ഇ-മലയാളി ഡോട്ട് കോമും വീക്കിലിയും മാസികയും.

അമിത വേഗതയിൽ ഹെൽമറ്റില്ലാതെ യാത്ര; തടഞ്ഞുനിർത്തിയ പോലീസുദ്യോഗസ്ഥനെ ആക്രമിച്ചു; അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

0

കൊല്ലം അഞ്ചലിൽ ട്രാഫിക് നിയമം ലംഘിച്ച ബൈക്ക് യാത്രികനെ തടഞ്ഞതിന് പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. അഞ്ചൽ ബൈപ്പാസിൽ വെച്ച് അമിത വേഗതയിൽ ഹെൽമറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയപ്പോഴാണ് സംഭവം.

പനയഞ്ചേരി സ്വദേശികളായ സുരാജ്, ഇയാളുടെ മക്കളായ അഹമ്മദ്, അബ്ദുള്ള എന്നിവരാണ് ആക്രമണം നടത്തിയത്. നിയമലംഘനം നടത്തിയ ബൈക്ക് ഓടിച്ചിരുന്നത് അഹമ്മദായിരുന്നു. ഇയാളെ അഞ്ചൽ എസ്ഐ പ്രജീഷ് കുമാർ തടഞ്ഞു നിർത്തി. ഈ സമയം സമീപത്തെ കടയിലുണ്ടായിരുന്ന പിതാവ് സുരാജും സഹോദരൻ അബ്ദുള്ളയും സ്ഥലത്തെത്തുകയും എസ്ഐയെ പിടിച്ചുതള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എസ്ഐയുടെ കൈക്ക് പരിക്കേറ്റു.

സ്ഥലത്ത് കൂടുതൽ പോലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായവർ സ്ഥിരം പ്രശ്നക്കാരാണെന്നും പോലീസ് അറിയിച്ചു.