ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഉത്തരവാദി, സർക്കാരും ദേവസ്വം ബോർഡും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്:    വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ  ദ്വാരപാലക ശിൽപ്പത്തിൻറെ വ്യാജ മോൾഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനൽ ആർക്കോ വിറ്റുവെന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

വളരെ ഞെട്ടിക്കുന്ന സംഭവമാണിത്. പ്രതിപക്ഷം പറ‍ഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോർഡും സർക്കാരും മറച്ചുവെക്കാൻ ശ്രമിച്ച കാര്യങ്ങളാണ് ഇപ്പോൾ കോടതി തന്നെ പുറത്തുകൊണ്ടുവന്നത്.

പൊലീസ് അന്വേഷിച്ചാൽ സർക്കാർ ഇടപെടലുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. കോടതി ഇടപെടൽ ആശ്വാസകരമാണ്. ഉത്തരവാദിത്തപ്പെട്ടവരെ എല്ലാം പ്രതി ചേർക്കണം.

എല്ലാം അറിയാവുന്ന സർക്കാരിലെ ഉത്തരവാദിത്ത്വപ്പെട്ടവർക്കും ദേവസ്വം ബോർഡിലും കനത്ത തിരിച്ചടിയാണ് കോടതി വിധി. ഗുരുതരമായ സ്ഥിതി വിശേഷമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ദ്വാരപാലക ശിൽപ്പത്തിൽ മാത്രമല്ല വാതിലിലും കട്ടിളയിലും വരെ കൃത്രിമം നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അയ്യപ്പൻറെ ദ്വാരപാലക ശിൽപ്പം വ്യാജ മോൾഡ് ഉണ്ടാക്കി ചെന്നൈക്ക് കൊടുത്തതും ഒറിജിനൽ ആർക്കോ വിറ്റു.

ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിൽ ഉത്തരവാദി. സർക്കാരും ദേവസ്വം ബോർഡും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വീണ്ടും ഗുരുതരമായ കുറ്റം ആവർത്തിക്കുന്നതിന് വേണ്ടിയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തിയത്. സന്നിദാനത്തെ ദ്വാരപാലക ശിൽപ്പമില്ല, വാതിലില്ല. ഇനി ആകെയുള്ളത് അയ്യപ്പൻറെ തങ്ക വിഗ്രഹമാണ്. അത് കൂടി പോയെനെയെന്നും വിഡി സതീശൻ പറഞ്ഞു. 

സര്‍ക്കാരിന് വലിയ ആശ്വാസം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

പാലക്കാട്: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി ഉണ്ടായത്. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!   നാല് ട്രെയിനുകൾ വൈകിയോടുന്നു

ഷൊർണൂർ: മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു.

എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകി. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയാണ് എത്തിയത്.

കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് നാലു മണിക്കൂർ വൈകിയാണ് ഓടിയത്. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വെച്ച് പുലർച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് എൻജിൻ തകരാറിനെ തുടർന്നു നിലച്ചത്.

പിന്നീട് ഷൊർണൂരിൽ നിന്ന് എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകൾ കടത്തിവിട്ടത്. തകരാർ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു.

കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; 7 പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരം

കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. പുതിയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് അപകടം നടന്നത്.അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഒറീസ്സ സ്വദേശികളായ ഏഴ്  ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.പരിക്കേറ്റ   തൊഴിലാളികളെ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തില്‍ പരിക്കേറ്റ നാല് പേര്‍ നിലവില്‍ ചികിത്സയിലാണ്. നിസാര പരിക്കേറ്റ മൂന്ന് പേര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.രാവിലെ ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന.

ശബരിമല സ്വർണ വിവാദം: തിരിമറി നടന്നെന്ന് ഹൈക്കോടതി, നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി.  സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു.

ദേവസ്വം വിജിലൻസ് സമർപ്പിച്ച  അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

ഒന്നരമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിർദ്ദേശം അനുസരിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോർഡിന്റെ രേഖകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

കൈമാറാനുള്ള തീരുമാനം സംശയകമെന്ന് കോടതി പറഞ്ഞു.  വാതിൽപ്പാളിയുടെ സ്വർണ്ണം മങ്ങിയതിലും സംശയമുണ്ടെന്നും ശരിയായ സാങ്കേതിക വിദ്യയല്ല സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്നും കോടതി പറയുന്നു.

ശബരിമലയിൽ യോഗ ദണ്ഡ് സ്വർണം പൂശിയതിലും ദുരൂഹത

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണവിവാദം തീരുന്നില്ല, ശബരിമലയിലെ യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹതയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിൽ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിൽ സംശയം ഉയരുകയാണ്.

മുൻ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിൻറെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റ പണിക്ക് ചുമതല നൽകിയത്.  തന്ത്രിയുട നിർദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാർ പറയുന്നു.

ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാർ പറയുന്നു. പുറത്തു കൊണ്ട് പോകാതെയാണ് അറ്റകുറ്റ പണി നടക്കിയതെന്നും വിശദീകരണം.

സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ ലോകം

സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് പുരസ്‌കാര പ്രഖ്യാപനം. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണുള്ളത്.

താന്‍ ഇടപെട്ട് ഏഴ് യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും അതുകൊണ്ടു തന്നെ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. നൊബേല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ അത് തന്റെ രാജ്യത്തിന് അപമാനമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയില്‍ സമാധാന കരാര്‍ സാധ്യമാക്കിയതോടെ ട്രംപിനെ അനുകൂല നിലപാടുമായി നിരവധി ലോകനേതാക്കളും എത്തി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു. നൊബേല്‍ പുരസ്‌കാര സമിതിക്ക് ഇതുവരെ ലഭിച്ച നാമ നിര്‍ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ശതകോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനിലെ മനുഷ്യാവകാശ, ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് നിലവില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ വേള്‍ഡ് അലയന്‍സ് അംഗങ്ങളും നോര്‍വേയിലെ രാഷ്ട്രീയ പാര്‍ട്ടിയായ പാര്‍ട്ടിയറ്റ് സെന്‍ട്രം സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കവര്‍ച്ചയില്‍ വന്‍ഗൂഢാലോചന; വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കവര്‍ച്ചയില്‍ വന്‍ഗൂഢാലോചനയെന്ന് വ്യക്തമാക്കി ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു.

ഭരണ നേതൃത്വത്തിന്റെ വീഴ്ചയെ കുറിച്ചും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. തിരുവാഭരണ കമ്മീഷണര്‍ അടക്കം അന്നത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. 2019 ല്‍ സ്വര്‍ണം പൂശുന്നതിനായി ചെമ്പല്ല, സ്വര്‍ണപ്പാളികള്‍ തന്നെയാണ് പോറ്റിക്ക് നല്‍കിയതെന്ന് തെളിയിക്കുന്ന മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ മോഷണം നടന്നെന്ന നിഗമനത്തിലാണ് വിജിലന്‍സ്.

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ചു കേന്ദ്രം

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു.

സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1000 രൂപയ്ക്ക് മുകളിൽ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ അനിയന്ത്രിതമായ കുതിപ്പ് തുടരുന്നതിനിടെ നേരിയ ആശ്വാസം. ഇന്ന് 1360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ്റെ വില 91,040 രൂപയിൽ നിന്ന് 89,680 രൂപയിലേക്ക് താഴ്ന്നു.സാധാരണക്കാരന് സ്വർണം സ്വപ്നമാകുന്ന നിലയിലേക്കാണ് ഇപ്പോഴത്തെ വർദ്ധനവ് നീങ്ങുന്നത്. എന്നാൽ ഇന്നത്തെ വിലിയിടവ് വലിയൊരു ആശ്വാസമാണ്.അതേസമയം, ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ 11,380 രൂപയിൽ നിന്ന് 11,210 രൂപയിലേക്ക്  ഒരു ഗ്രാം സ്വർണവില താണു.

ഒക്ടോബർ എട്ടിനാണ് സ്വർണവില 90,000 കടന്നത്. ഇന്നലെ 91,040 രൂപയായിരുന്നു ഒരു പവൻ്റെ വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം വിപണി കീഴടക്കിയിരിക്കുന്നത്.വരും ദിവസങ്ങളിലും സ്വർണവിലയിൽ കുതിപ്പ് തുടർന്നാൽ ഒരു പവൻ്റെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിലെത്തുമെന്ന് തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ നിരക്ക് കണക്കാക്കിയാൽ ഒരു ലക്ഷത്തിലേക്ക് അടുക്കാൻ അധിക നാൾ വേണ്ടിവരില്ല.ഇന്നത്തെ വില നേരിയ ആശ്വാസമാണെങ്കിലും വരും ദിവസങ്ങളിലെ നിരക്ക് പ്രവചനാതീതമാണ്.

വില എത്ര കൂടിയാലും കേരളത്തിൽ സ്വർണത്തിനുള്ള ഡിമാൻ്റിൽ യാതൊരു കുറവും വന്നിട്ടില്ല. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതും വില വര്‍ധനവിന് കാരണമാകുന്നുണ്ട്. ഉയർച്ച താഴ്ച്ചകളിലും സുരക്ഷിത നിക്ഷേപം എന്നനിലയിൽ ആണ് സ്വർണത്തെ നോക്കികാണുന്നത്.