സ്വര്‍ണവില എങ്ങോട്ട്?, 95,000ലേക്ക് അടുക്കുന്നു; പുതിയ ഉയരംറെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

0

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്.രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

യൂറോപ്പില്‍ നിന്ന് 2,000 കോടിയുടെ മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ചരിത്രനേട്ടം
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സഹപ്രവർത്തകൻ്റെ ചിത കത്തി തീരും മുമ്പേ കേക്കുമുറി! എറണാകുളം അഗ്നിശമന സേന വിവാദത്തിൽ

കൊട്ടാരക്കര: സഹപ്രവർത്തകന്റെ ദുരന്തമരണത്തിൽ സംസ്ഥാനമൊട്ടാകെ ദുഃഖം മായാത്ത അതേ ദിവസം എറണാകുളത്തെ ഫയർ സ്റ്റേഷനിൽ നടന്ന ആഘോഷം വിവാദമായി. കൊട്ടാരക്കരയിൽ ആത്മഹത്യശ്രമത്തിനിടെ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനായി ഇറങ്ങി ദുരന്തത്തിൽപ്പെട്ട ഫയർഫോഴ്‌സ് ജീവനക്കാരൻ സോണി എസ്. കുമാറിന്റെ മരണദിവസമായിരുന്നു സംഭവം.

മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ ജീവനക്കാരിയുടെ ജന്മദിനം ആഘോഷിച്ചത്. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ഇരുപതോളം ജീവനക്കാരാണ് പങ്കെടുത്തത്. സ്റ്റേഷനിൽ കേക്ക് മുറിച്ചും ഫോട്ടോകൾ എടുത്തും പരിപാടി നടന്നതായി ദൃക്സാക്ഷികൾ പറയുന്നു.

ആറ്റിങ്ങൽ സ്വദേശിയായ സോണി എസ്. കുമാർ ഡ്യൂട്ടിക്കിടെ കിണറ്റിൽ വീണ് ജീവൻ നഷ്ടപ്പെടുത്തിയ സംഭവം സേനയെയും പൊതുസമൂഹത്തെയും വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ത്യാഗത്തിന് ആദരമായി സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതേ സമയത്താണ് സഹപ്രവർത്തകർ മറ്റൊരു യൂണിറ്റിൽ ആഘോഷം സംഘടിപ്പിച്ചത് എന്നതാണ് വിമർശനം ശക്തമാക്കുന്നത്.

“സേനയുടെ ത്യാഗങ്ങളെയും മനുഷ്യാവബോധത്തെയും പരിഹസിക്കുന്നതിനു തുല്യമായാണ് ഈ സംഭവം,” എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. ദുഃഖാചരണം പ്രാബല്യത്തിലിരിക്കെ ഇത്തരത്തിലുള്ള പ്രവർത്തനം ഫയർഫോഴ്‌സ് ജീവനക്കാരുടെ മാന്യതയെയും പൊതു ബോധത്തെയും തകർക്കുന്നതായി സേവന സംഘടനകളും ആരോപിച്ചു.

വിഭാഗം തലത്തിൽ ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുമെന്നും സൂചനയുണ്ട്.
മരണപ്പെട്ട സോണി എസ്. കുമാർ ആത്മഹത്യശ്രമം തടയാൻ കിണറ്റിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ നേടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ബലിയർപ്പണത്തെ അനുസ്മരിച്ച് ഫയർഫോഴ്‌സ് നിലയങ്ങളിൽ ദീപം തെളിച്ചും പ്രാർത്ഥനകളും നടന്നിരുന്നു.

അതേസമയം, ആഘോഷം നടത്തിയ സ്റ്റേഷൻ അധികൃതർ “മരണവുമായി ബന്ധമില്ലാത്ത മുൻകൂട്ടി തീരുമാനിച്ച ചെറിയ പരിപാടിയായിരുന്നു” എന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. എന്നാൽ സേനയിലെ പലരും ഇതിനെ മാനവികതയുടെ അഭാവമായി വിലയിരുത്തി.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ, പൊതു വിമർശനം കൂടുതൽ വ്യാപകമായി. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഉത്തരവാദിത്വവും ശാസനാനുസൃത നടപടികളും ഇപ്പോൾ ചർച്ചാവിഷയമാണ്.

‘പൊലീസ് സ്റ്റേഷനോ സുഗന്ധ വ്യഞ്ജന കടയോ’, വരാന്ത നിറഞ്ഞ് ഏലം; തൊണ്ടിമുതലിൽ വലഞ്ഞ് മരട് സ്റ്റേഷൻഓൺലൈൻ പ്രതിനിധി

0

കൊച്ചി ∙ ഇപ്പോൾ മരട് പൊലീസ് സ്റ്റേഷനിലെത്തിയാൽ സുഗന്ധവ്യഞ്ജന കടയിൽ കയറിയ പോലാണ്. പരിസരമാകെ ഏലത്തിന്റെ മണം. എസ്എച്ച്ഒയുടെ മുറിക്കു പുറത്ത് അടുക്കി വച്ചിരിക്കുന്ന പത്തോളം ചാക്കുകളിൽ നിന്നാണ് ആ മണം വരുന്നത്. അതിനുള്ളിലുള്ളത് 580 കിലോ ഏലയ്ക്ക. അതും വിളവെടുത്ത് അധികം വൈകാത്തത് – വില 14 ലക്ഷം രൂപ; കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി കവർന്ന 81 ലക്ഷം രൂപയുടെ ഒരു ഭാഗം. ഇപ്പോൾ കേസിലെ തൊണ്ടിമുതലാണ് ഈ ചാക്കുകെട്ടുകൾ. 

‘പൊലീസ് സ്റ്റേഷനോ സുഗന്ധ വ്യഞ്ജന കടയോ’, വരാന്ത നിറഞ്ഞ് ഏലം; തൊണ്ടിമുതലിൽ വലഞ്ഞ് മരട് സ്റ്റേഷൻഓൺലൈൻ പ്രതിനിധി

0

കൊച്ചി ∙ ഇപ്പോൾ മരട് പൊലീസ് സ്റ്റേഷനിലെത്തിയാൽ സുഗന്ധവ്യഞ്ജന കടയിൽ കയറിയ പോലാണ്. പരിസരമാകെ ഏലത്തിന്റെ മണം. എസ്എച്ച്ഒയുടെ മുറിക്കു പുറത്ത് അടുക്കി വച്ചിരിക്കുന്ന പത്തോളം ചാക്കുകളിൽ നിന്നാണ് ആ മണം വരുന്നത്. അതിനുള്ളിലുള്ളത് 580 കിലോ ഏലയ്ക്ക. അതും വിളവെടുത്ത് അധികം വൈകാത്തത് – വില 14 ലക്ഷം രൂപ; കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി കവർന്ന 81 ലക്ഷം രൂപയുടെ ഒരു ഭാഗം. ഇപ്പോൾ കേസിലെ തൊണ്ടിമുതലാണ് ഈ ചാക്കുകെട്ടുകൾ. 

‘ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമം, സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം’

0

തിരുവനന്തപുരം∙ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തെപ്പോലും അവിശ്വസിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ‘‘സത്യം പുറത്ത് വരുന്നതുവരെ ദേവസ്വം ബോര്‍ഡിനെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കി നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു.’’– പി.എസ്.പ്രശാന്ത് പറഞ്ഞു. 

‘ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമം, സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം’

0

തിരുവനന്തപുരം∙ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തെപ്പോലും അവിശ്വസിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ‘‘സത്യം പുറത്ത് വരുന്നതുവരെ ദേവസ്വം ബോര്‍ഡിനെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കി നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു.’’– പി.എസ്.പ്രശാന്ത് പറഞ്ഞു. 

ഇന്ത്യയിലെ ഗൂഗിളിന്റെ ആദ്യത്തെ എഐ ഡാറ്റാ ഹബ്ബ് വിശാഖപട്ടണത്ത്; വരുന്നത് യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ കേന്ദ്രം

0

മുംബൈ: ടെക് ഭീമന്മാരായ ഗൂഗിൾ തങ്ങളുടെ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കും. യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ കേന്ദ്രമായിരിക്കും ഇത്. വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബ് സ്ഥാപിക്കാൻ ധാരണയായെന്നും വികസിത ഭാരതത്തിന് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുമായി സംസാരിച്ച ശേഷം മോദി വ്യക്തമാക്കി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളറിന്റെ (ഏകദേശം 1,24,000 കോടി രൂപ) നിക്ഷേപമാണ് ഇന്ത്യയിൽ കമ്പനി നടത്തുക. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നും വികസിത ഭാരതത്തിലേക്കുള്ള കാൽവെപ്പാണെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി സംസാരിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യകത നിറവേറ്റാൻ ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ സഹായിക്കും. ഡാറ്റാ കൈമാറ്റത്തിന് വേഗതയും കാര്യക്ഷമതയും ഉറപ്പാക്കും. അദാനി ഗ്രൂപ്പ്, എയർടെൽ തുടങ്ങിയ പ്രമുഖ പങ്കാളികളുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

നേരിട്ട് കേരള ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് 3286 പേര്‍ക്ക്; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി: സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്നവര്‍ക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് വ്യാപകമായി ജാമ്യം ലഭിക്കുന്നുവെന്ന് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍. 2024 ജൂലൈ ഒന്നു മുതല്‍ 2025 സെപ്തംബര്‍ ഒന്നു വരെ ഹൈക്കോടതിയെ നേരിട്ട് സമീപിച്ച 3286 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നാണ് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ഒറീസ ഹൈക്കോടതി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം കേരള ഹൈക്കോടതിക്കാണെന്ന് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അമിക്കസ്‌ക്യൂറിമാരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ, അഭിഭാഷകന്‍ ജി അരുദ്ര റാവു എന്നിവരാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. 2024 ജൂലൈ ഒന്നിനും 2025 സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചത് 9215 പേരാണ്. ഇതില്‍ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് 7449 പേരും. 3286 പേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 97 പേര്‍ക്ക് ഭാഗീകവും, രണ്ടുപേര്‍ക്ക് വ്യവസ്ഥകളോടെയും ആണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ കാലയളവില്‍ നേരിട്ട് സമീപിച്ച 17978 പേരില്‍ 8801 പേര്‍ക്ക് ഒഡീഷ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു എന്നും അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; പരസ്യമായി പരിഹാര ക്രിയ ചെയ്യണം; കത്തയച്ച് തന്ത്രി
സിആര്‍പിസി 438, ബിഎന്‍എസ് 482 വകുപ്പുകള്‍ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണ്. ഇക്കാര്യവും അമിക്കസ് ക്യൂറി റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘കേരളത്തില്‍ നിന്ന് രാജ്യം മൊത്തം പ്രവര്‍ത്തിക്കാമല്ലോ?, കെസി വേണുഗോപാല്‍ അങ്ങനെയല്ലേ?’
മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നവരില്‍ 80 ശതമാനം പേരും നേരിട്ട് ഹൈക്കോടതിയേയാണ് സമീപിക്കുന്നതെന്ന് കേരള ഹൈക്കോടതിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് സുപ്രീംകോടതിയെ അറിയിച്ചു. ഈ പ്രവണത പ്രോത്സാഹിക്കപ്പെടേണ്ടത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് നവംബറില്‍ പരിഗണിക്കാനായി മാറ്റി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഹാജരായി.

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം; പരിഹാര ക്രിയ ഉടനടി ഉണ്ടാകണമെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്

0

പത്തനംതിട്ട: ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയിൽ നടന്ന ആചാര ലംഘനത്തെ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. ഇതിന് പിന്നാലെ ആക്ഷേപം ഉയർന്നു. ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’ എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ആചാരം അങ്ങനെ അല്ലെന്നും, പരിഹാര ക്രിയ ഉടനടി ഉണ്ടാകണമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പരിഹാരക്രിയക്ക് എന്ത് ചെയ്യണമെന്നും കത്തിൽ വിശദമാക്കുന്നുണ്ട്.

അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

‘കഴിഞ്ഞ അഷ്‌ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറയുന്നു.

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പല്ലിയോട സേവാ സംഘം നേരത്തെ രംഗത്തെത്തിയിരുന്നു. വള്ളസദ്യയെ ദേവസ്വം ബോർഡ് വാണിജ്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ദേവസ്വം ബോർഡിന്റെ ഇടപെടൽ ആചാരലംഘനം ആണെന്നും പള്ളിയോടസേവാ സംഘം ആരോപിച്ചിരുന്നു. ഞായറാഴ്ചകളിൽ വള്ളസദ്യ നടത്തുന്നതിനെതിരെ പള്ളിയോടസേവാ സംഘം ദേവസ്വംബോർഡിന് കത്ത് നൽകി. വള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തുന്നുവെന്നും പള്ളിയോടസേവാ സംഘം കുറ്റപ്പെടുത്തി.

കണ്ണൂരിൽ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

0

കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ​ഗുരുതരമാണ്.

മലപ്പുറം കൊണ്ടോട്ടിയിലും എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെ രണ്ട് പേർക്ക് മിന്നലേറ്റു. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഇതിൽ സിറാജുദ്ദീൻ്റെ നില ​ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പതിനേഴാം തിയതി വരെ മഴ തുടരുമെന്നും ഐഎംഡി അറിയിച്ചു. ഇടിമിന്നലോടുകൂടിയുള്ള മഴക്കാണ്‌ സാധ്യത.

കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു; വിടപറഞ്ഞത് രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ്

0

തൃശൂർ: കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി (67) നിര്യാതനായി. ഏറെ നാളായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബു എം. പാലിശേരി, 2005 ലും 2010 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പ്രമുഖനായ പ്രസംഗകൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി പാർട്ടി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ, കലാ-സാംസ്‌കാരിക രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു; വിടപറഞ്ഞത് രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ്

0

തൃശൂർ: കുന്നംകുളത്തെ മുൻ നിയമസഭാംഗവും സിപിഎം നേതാവുമായ ബാബു എം. പാലിശേരി (67) നിര്യാതനായി. ഏറെ നാളായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബു എം. പാലിശേരി, 2005 ലും 2010 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പ്രമുഖനായ പ്രസംഗകൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി പാർട്ടി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ, കലാ-സാംസ്‌കാരിക രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ്; ഫയർഫോഴ്സിലെ വനിത ജീവനക്കാർ പറയുന്നു

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സേവനമനുഷ്ഠിക്കുന്ന വനിതാ ജീവനക്കാർ അതീവ ദുഃഖത്തോടെയും ഉത്കണ്ഠയോടെയും സർക്കാരിനും അധികാരികൾക്കും മുന്നിൽ ഗൗരവമായ പരാതി ഉന്നയിച്ചിരിക്കുകയാണ്.

2002-ൽ നടപ്പിലാക്കിയ സ്റ്റാൻഡിങ് ഓർഡർ 01/2002 പ്രകാരമുള്ള 24 മണിക്കൂർ നീളുന്ന തുടർച്ചയായ ജോലി സംവിധാനം (Continuous Duty System) ജീവനക്കാരുടെ ആരോഗ്യം, മാനസികാവസ്ഥ, കുടുംബജീവിതം എന്നിവയെ തന്നെ തകർക്കുന്നുവെന്നാണ് അവരുടെ വാദം.

നിയമലംഘനവും ഭരണഘടനാവിരുദ്ധതയും

ജീവനക്കാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന നിരവധി ഇന്ത്യൻ നിയമങ്ങൾ ഈ സംവിധാനത്തിൽ ലംഘിക്കപ്പെടുന്നുവെന്ന് അവർ ആരോപിക്കുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവനിനും മനുഷ്യ മാന്യതയ്ക്കും അവകാശം ഉറപ്പുനൽകുമ്പോഴും, 24 മണിക്കൂർ നീളുന്ന ജോലിസമയം ഈ അവകാശത്തെ തന്നെ ചവിട്ടിമെതിക്കുന്നുവെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

അതുപോലെ, Factories Act, 1948 പ്രകാരം ഒരു തൊഴിലാളിക്ക് ഒരു ദിവസം പരമാവധി 9 മണിക്കൂറും, ആഴ്ചയിൽ 48 മണിക്കൂറും മാത്രമേ ജോലിഭാരം ഏൽപ്പിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഫയർ ഫോഴ്സിൽ ഈ മാനദണ്ഡം പാലിക്കപ്പെടുന്നില്ല.

OSH Code, 2020 പ്രകാരം സുരക്ഷിതവും ആരോഗ്യം ഉറപ്പുനൽകുന്നതുമായ തൊഴിൽസ്ഥലങ്ങൾ ഒരുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെങ്കിലും, ഫയർ ഫോഴ്സിലെ ഇപ്പോഴത്തെ സംവിധാനം അതിന് വിപരീതമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി

നിരന്തരമായ ജോലി സമയവും വിശ്രമത്തിന്റെ അഭാവവും കാരണം നിരവധി ജീവനക്കാർ ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് പരാതികൾ സൂചിപ്പിക്കുന്നത്.

ഉറക്കക്കുറവ്, അമിത സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, മാനസിക ക്ഷീണം തുടങ്ങി നിരവധി പ്രശ്നങ്ങൾ സ്ഥിരമായിത്തീർന്നിരിക്കുകയാണ്. ചിലർ ചികിത്സയിൽ കഴിയുമ്പോൾ, ചിലർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടി വരുന്ന അവസ്ഥയിലാണ്.

അതേസമയം, ചില പുരുഷ ജീവനക്കാർ അമിത ജോലിസമ്മർദ്ദം നേരിടാനായി മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ അപകടകരമായ വഴികളിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഗൗരവം കൂട്ടുന്നു. ഇത് ജീവനക്കാരുടേയും പൊതുസമൂഹത്തിന്റെയും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

വനിതാ ജീവനക്കാരുടെ സുരക്ഷാ ആശങ്കകൾ

രാത്രികാല സേവനങ്ങളിലും ഡ്യൂട്ടി ഷിഫ്റ്റുകളിലും വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളില്ലെന്നതാണ് മറ്റൊരു പ്രധാന ആശങ്ക. അടുത്തിടെ ആലപ്പുഴ ഫയർ ഫോഴ്സിൽ നടന്ന പീഡന സംഭവം ഈ പ്രശ്നത്തിന്റെ ഗൗരവം തെളിയിച്ചതായി അവർ പറയുന്നു. വനിതാ ജീവനക്കാർക്ക് സേവന സ്ഥലത്ത് തന്നെ സുരക്ഷിതത്വം ഉറപ്പാക്കാൻ സംവിധാനമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ആഗോള പഠനങ്ങളും യാഥാർത്ഥ്യങ്ങളും

ലോകതലത്തിലുള്ള നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്, ജോലി സമയ നിയന്ത്രണം ജീവനക്കാരുടെ ഉൽപാദനക്ഷമതയും മാനസികാരോഗ്യവും വർധിപ്പിക്കുമെന്ന്.

Ernst & Young (EY) കമ്പനിയിലെ മലയാളി യുവതി അമിത ജോലിഭാരത്തെ തുടർന്ന് മരിച്ച സംഭവം തൊഴിൽ സമയ നിയന്ത്രണത്തിന്റെ ആവശ്യകതയെ വീണ്ടും ഓർമ്മിപ്പിക്കുന്നതായാണ് ജീവനക്കാരുടെ അഭിപ്രായം.

വനിതാ ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ

ജീവനക്കാരുടെ കൂട്ടായ്മ സർക്കാർ മുന്നിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ വ്യക്തമാണ്:

1. സ്റ്റാൻഡിങ് ഓർഡർ 01/2002 റദ്ദാക്കണം.

2. ഫയർ ഫോഴ്സിൽ 8 മണിക്കൂർ ഷിഫ്റ്റ് സംവിധാനം നടപ്പാക്കണം.

3. വിശ്രമസമയവും സുരക്ഷിത താമസസൗകര്യവും ഉറപ്പാക്കണം.

4. ആലപ്പുഴ പീഡന സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം.

5. സുരക്ഷിതവും മാനുഷികവുമായ തൊഴിൽസ്ഥലം ഉറപ്പാക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ വേണം.

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ വനിതാ ജീവനക്കാരുടെ ഈ പ്രതിഷേധം വെറും ഒരു പരാതിയല്ല — അത് ഒരു മുന്നറിയിപ്പാണ്. മനുഷ്യാവകാശവും തൊഴിൽ അവകാശവും ഒരുപോലെ സംരക്ഷിക്കേണ്ട കാലമാണിതെന്ന് അവർ ആവർത്തിക്കുന്നു.

ജീവനക്കാരുടെ ആരോഗ്യം, മാനസികാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന രീതിയിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവരുടെ ഏകസന്ദേശം.

ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു, മാനസികമായും ശാരീരികമായും ഉപദ്രവിച്ചു; 19 വയസുകാരിയുടെ ആത്മഹത്യയിൽ കോളേജിലെ വോളിബോൾ പരിശീലകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

0

ഹൈദരാബാദ്: ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ വിദ്യാർഥിനിയായ 19വയസുകാരിയുടെ ആത്മഹത്യയിൽ പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വോളിബോൾ പരിശീലകനെതിരെ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസമാണ് മൗലികയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനി മൗലികയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയത്. പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വോളിബോൾ പരിശീലകനായ അംബാജി നായിക്കിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. വോളിബോൾ കോച്ച് മകളെ ഉപദ്രവിച്ചിരുന്നതായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് അവളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും മൗലികയുടെ പിതാവ് വെളിപ്പെടുത്തി.

മകളുടെ മരണവുമായി ബന്ധപ്പെട്ട് മൗലികയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പോ, മറ്റോ കണ്ടെത്താനായിട്ടില്ല. താൻ ബുദ്ധിമുട്ടി നേരിട്ടിരുന്നുവെന്ന് കുട്ടി കുടുംബത്തെ അറിയിച്ചിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല എന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് വോളിബോൾ കോച്ചിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിട്ടതായി മൗലിക തന്റെ ചില സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും. കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടത് ഓഫീസ് മുറി കുത്തിത്തുറന്നതായി, മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച; പണം നഷ്ടമായി, മുന്‍കൂട്ടി ആസൂത്രണം ചെയ്ത മോഷണമെന്ന് സംശയം

0

മലപ്പുറം: നന്നംമുക്ക് മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തിത്തുറന്ന ശേഷം അവിടെയുണ്ടായിരുന്ന പണം മോഷ്ടാക്കൾ കവർന്നു. 12,500 രൂപയോളം നഷ്ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് ആദ്യം സംഭവം കാണുന്നത്. വഴിപാട് കൗണ്ടറും ഓഫിസും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ പൂട്ടും വാതിലും തകർത്ത നിലയിലായിരുന്നു. പണം അന്വേഷിക്കുന്നതിനിടെ ഓഫീസിലെ സാധന സാമഗ്രികള്‍ മുഴുവൻ മോഷ്ടക്കൽ നശിപ്പിച്ചിട്ടുണ്ട്.

മോഷ്ടാക്കൾ ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ ഹാന്റില്‍ പൊട്ടിച്ചെങ്കിലും ഉള്ളിൽ കയറാനായില്ല. ഓഫീസിലും പുറത്തുമായുണ്ടായിരുന്ന മൂന്ന് സിസിടിവി കാമറകള്‍ നശിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സി.പി.യു മോഷ്‌ടാക്കൾ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം സി.ഐ ഷൈന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

ക്ഷേത്രവും പരിസരവും നന്നായി അറിയാവുന്ന ഒരാളോ അല്ലെങ്കിൽ ഒന്നിലധികം ആളുകളോ ആയിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു മോഷണമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ സംശയം. കേസിൽ ക്ഷേത്ര പരിസരത്തുള്ളവരേയും ദ്യക്‌സാക്ഷികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.