ഇന്നലെ ഇറങ്ങി കയറിയ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും വർധനവ്. പവന് ഇന്ന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245 രൂപ നല്‍കണം.
ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു ശേഷം വര്‍ധിക്കുന്നതാണ് കണ്ടത്.
രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു.
സ്വർണ്ണ വില ഇന്ന് മുന്നോട്ടാ

ഒളിമ്പിക്സ് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ബംഗളൂരു: ഒളിമ്പിക്സ് മെഡൽ ജേതാവും കണ്ണൂർ സ്വദേശിയുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു.വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1972 ൽ ഒളിംപിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിലെ ഗോളിയായിരുന്നു മാനുവൽ ഫ്രെഡറിക്.1971 ൽ ഇന്ത്യൻ ടീമിലെത്തിയ മാനുവല്‍ ഫ്രെഡറിക് ഏഴു വർഷത്തോളം ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
ഇന്ത്യയ്ക്കായി രണ്ടു ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള മികവുകൾ കാരണം ‘ദ് ടൈഗര്‍’ എന്ന പേരിലായിരുന്നു അദ്ദേഹം ഇന്ത്യൻ ടീമിൽ അറിയപ്പെട്ടത്.
സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായിൽ കഴിയവെയായിരുന്നു അന്ത്യം.

ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരെ കൊന്നൊടുക്കി; സൈനിക ശക്തികേന്ദ്രം പിടിച്ചെടുത്തു; സുഡാനിൽ ആഭ്യന്തര യുദ്ധം കടുപ്പിച്ച് ആര്‍എസ്എഫ്
ഖാര്‍ത്തൂം: സുഡാൻ സൈന്യവുമായി നടന്നുവരുന്ന ആഭ്യന്തരയുദ്ധം കടുപ്പിച്ച് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആര്‍എസ്എഫ്). ഡാര്‍ഫര്‍ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും ആര്‍എസ്എഫ് ആഭ്യന്തരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. മുന്‍പ് സുഡാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ധ സൈനിക വിഭാഗമായിരുന്നു ആര്‍എസ്എഫ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഡര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷര്‍ നഗരം കഴിഞ്ഞദിവസമാണ് ഇവർ പിടിച്ചെടുത്തത്. തുടർന്ന്, എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്.
2023 മുതല്‍ സുഡാന്‍ സൈന്യവുമായി ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടുവരികയാണ് ആര്‍എസ്എഫ്. ഡര്‍ഫര്‍ മേഖലയിലെ സുഡാന്‍ സൈന്യത്തിന്റെ അവസാനശക്തികേന്ദ്രമായിരുന്നു എല്‍ ഫാഷര്‍. പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ ഞായറാഴ്ചയാണ് എല്‍ ഫാഷറിനെ ആര്‍എസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്.
രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ സൗദി ആശുപത്രിക്കുള്ളിലുണ്ടായിരുന്ന മുഴുവനാളുകളെയും ചൊവ്വാഴ്ച ആര്‍എസ്എഫ് കൊന്നൊടുക്കുകയായിരുന്നെന്ന് സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് (എസ്ഡിഎന്‍) അറിയിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെങ്കിലും നഗരത്തിലെ ആശുപത്രി സംവിധാനങ്ങള്‍ മനുഷ്യരെ കശാപ്പുചെയ്യുന്ന ഇടങ്ങളായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടക്കൊലയെ ലോകാരോഗ്യസംഘടന അപലപിക്കുകയും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എഫ്, നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയതായും വിട്ടയക്കാന്‍ ഒന്നരലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്.
സുഡാന്‍ സൈന്യവുമായുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രില്‍മാസം മുതല്‍ക്കേ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആര്‍എസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യംവെക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടായിരുന്നു ആര്‍എസ്എഫിന്റേത്. എല്‍ ഫാഷര്‍ ആര്‍എസ്എഫിന്റെ പിടിയിലായതിന് പിന്നാലെ അറബ് ഇതര വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകള്‍ നഗരത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയതും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം അറിയുന്നതിന് തടസ്സമായിട്ടുണ്ട്.
ഡര്‍ഫര്‍, സമീപപ്രദേശമായ കോര്‍ദോഫാന്‍ എന്നിവിടങ്ങള്‍ ആര്‍എസ്എഫ് ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാര്‍ത്തൂം, മധ്യ-കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. നിലവില്‍ പരസ്പരം പോരടിക്കുന്ന ആര്‍എസ്എഫും സൈന്യവും മുന്‍പ് സഖ്യകക്ഷികളായിരുന്നു. 2021-ലെ അട്ടിമറിക്കു പിന്നാലെ സംയുക്തമയാണ് അധികാരത്തിലെത്തിയത്. എന്നാല്‍, സിവിലിയന്‍ ഭരണത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ 85 വയസുകാരി
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. കഴിഞ്ഞ 17 ദിവസങ്ങളായി സരസമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഈ ആഴ്ച മാത്രം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് സരസമ്മ. ഇന്നലെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനി വസന്ത (77)മരിച്ചിരുന്നു. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. ഈ മാസം മാത്രം 62 പേര്‍ക്കു രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗ ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.
രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം.
അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതുംഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.
നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദേശങ്ങൾ
ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കി കളയണം.
സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.
പ്രതലങ്ങൾ നന്നായി ഉണങ്ങുവാൻ അനുവദിക്കണം.
നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം.
പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം.
വെള്ളത്തിൻറെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിൻ/ 1000 ലിറ്റർ വെള്ളത്തിന് ആനുപാതികമായിക്ലോറിനേറ്റ് ചെയ്യണം.
ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.
ബന്ദികളാക്കിയത് സിനിമ ഓഡീഷനെത്തിയ 20 കുട്ടികളെ; അതിസാഹസികമായി കുട്ടികളെ മോചിപ്പിച്ച് കമാൻഡോ സംഘം; വെടിയേറ്റ സ്റ്റുഡിയോ ജീവനക്കാരൻ മരിച്ചതായി റിപ്പോർട്ട്
മുംബൈ: സ്റ്റുഡിയോയിൽ സിനിമ ഒഡീഷന് എത്തിയ 20 കുട്ടികളെ ബന്ദികളാക്കി സ്ഥാപനത്തിലെ ജീവനക്കാരൻ. അതി സാഹസികമായി കുട്ടികളെ മോചിപ്പിച്ച് മുംബൈ പോലീസ്. പോലീസിന്റെ വെടിയേറ്റ ജീവനക്കാരൻ മരിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിലാണ് കുട്ടികൾ ഓഡീഷനെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ കുട്ടികളെ തടവിലാക്കുകയായിരുന്നു. കമാൻഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്പ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പൊവായിയിലുള്ള ആർ.എ. സ്റ്റുഡിയോയിൽ ഒഡീഷന് എത്തിയതായിരുന്നു കുട്ടികൾ. 20 കുട്ടികളേയാണ് തടവിലാക്കിയത്. തുടർന്ന് ഇയാൾ വീഡിയോ സന്ദേശത്തിൽ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു.
തുടർന്ന് അതിനാടകീയ നീക്കത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.
താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.
കുട്ടികൾക്ക് ഒന്നും സംഭവിക്കില്ലെന്നും അവരെ മോചിപ്പിക്കുമെന്നും ഇയാൾ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ ആരോടാണ് സംസാരിക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത് എന്ന കാര്യങ്ങളൊന്നും തന്നെ വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് തോക്കും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പിഎം ശ്രീയിൽ സിപിഐ നേതാക്കളുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കിയെന്ന് വി. ശിവൻകുട്ടി
കൊല്ലം: പിഎം ശ്രീ പദ്ധതിയിലെ അനുരഞ്ജന ചർച്ചകൾക്ക് പിന്നാലെ സിപിഐ നേതാക്കളെ കുറിച്ചുള്ള തൻ്റെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്ത്. പിഎം ശ്രീയിൽ സിപിഐ നേതാക്കളുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കിയെന്ന് ആണ് മന്ത്രി പറഞ്ഞത്.
സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജി.ആർ. അനിൽ സിപിഐ ഓഫീസിനു മുന്നിൽ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു മാധ്യമം തെറ്റായി വാർത്ത നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തുള്ളവർ നടത്തുന്നതിലും രൂക്ഷമായ വിമർശനമാണ് തനിക്കെതിരെ സിപിഐ നേതാക്കൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
എം.എ. ബേബിയെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാവ് കെ. പ്രകാശ് ബാബു
തിരുവനന്തപുരം: സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാവ് കെ. പ്രകാശ് ബാബു രംഗത്ത്. ഒരു പ്രത്യേക സാഹചര്യത്തിൽ നടത്തിപ്പോയ പരാമർശമാണെന്നാണ് പ്രകാശ് ബാബു വ്യക്തമാക്കിയത്.
അതേസമയം എം എ ബേബിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഖേദം അറിയിച്ചത്. ബേബിയോട് പിഎം ശ്രീ വിവാദത്തിൽ ഇടപെട്ടതിന് അദ്ദേഹം നന്ദിയും അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ നടത്തിപ്പോയ പരാമർശമാണെന്നും നേരിട്ട് കാണണമെന്നുണ്ടെന്നും പ്രകാശ് ബാബു ബേബിയോട് പറഞ്ഞു.
എന്നാൽ, ചെന്നൈയിലേക്കുള്ള യാത്രയിൽ ആയതിനാൽ പിന്നീട് നേരിൽ കാണാമെന്ന് ബേബി അറിയിച്ചു. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിന് പിന്നാലെ എം.എ. ബേബിയുടെ മൗനം വേദനിപ്പിച്ചെന്നായിരുന്നു പ്രകാശ് ബാബുവിൻ്റെ പ്രതികരണം.
രജനികാന്ത് ആരാധകർക്ക് നിരാശ; താരം വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്, ഇനി ചെയ്യുക 4 ചിത്രങ്ങൾ മാത്രം?
ഇന്ത്യന്‍ സിനിമയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എന്നാൽ താരത്തിന്റെ ആരാധകർക്ക് അത്ര സുഖകരമല്ലാത്ത ഒരു വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്. താരം അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ രജനികാന്തിന്‍റെയോ അദ്ദേഹത്തിന്‍റെ ടീമിന്‍റെയോ പ്രതികരണങ്ങളൊന്നും ഇക്കാര്യത്തില്‍ ഇനിയും ലഭിച്ചിട്ടില്ല. നിലവില്‍ 74 വയസാണ് രജനികാന്തിന്. എന്നാൽ ഈ പ്രായത്തിൽ അദ്ദേഹത്തിന് സാധാരണയായി ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കേണ്ടിവരുന്നുണ്ട്. പ്രായത്തിന്‍റേതായി പ്രശ്നങ്ങള്‍ ഇത്തരം രംഗങ്ങളുടെ പൂര്‍ത്തീകരണത്തില്‍ പ്രായോഗിക തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രജനികാന്ത് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതായി അടുത്ത കാലത്ത് വിമര്‍ശനമായി ഉയര്‍ന്നിരുന്നു.
അതുപോലെ തന്നെ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒടുവിലെത്തിയ കൂലിയുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്കേറ്റതായും വാര്‍ത്തകള്‍ വന്നിരുന്നു. കുടുംബവും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് രജനികാന്ത് എത്തിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്