ഏലൂർ: മഞ്ഞുമ്മൽ ബോയ്‌സിലെ യഥാർത്ഥ സുഭാഷിനെ ചിലർക്കെങ്കിലും ഓർമ്മകാണും. മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനൊരുങ്ങുകയാണ്.
ഏലൂർ നഗരസഭയിലെ 27-ാം വാർഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ചിത്രത്തിൽ സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു.
അവിശ്വസനീയമാം വിധത്തിൽ ജീവിതത്തിലേക്ക് തിരികെയെത്തിയ സുഭാഷ് കന്നി അംഗത്തിന് ഒരുങ്ങുന്നത് ജയിക്കും എന്ന വിശ്വാസത്തിലാണ്.

