ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.  സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ ഇടപെടലിനെകുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും.

ശബരിമലയിലെ സ്വർണ്ണം പൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നായിരുന്നു എസ് എ ടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും അന്നത്തെ ബോർഡ് അംഗങ്ങളുടെ ഇടപെടലിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്  പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.   

ഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം?;  മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി

ഡൽഹി: ഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ശബ്ദം കേട്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സംഭവം നടന്ന ഉടൻ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊലീസ് പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമാണ് കേട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

സിനിമാവാഗ്ദാനം നടത്തി വിദ്യാർത്ഥിനിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു; യുവാവ് അറസ്റ്റിൽ

കോഴിക്കോട് ∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29) ആണ് അറസ്റ്റിലായത്.

ബേപ്പൂർ സ്വദേശിനിയായ 15 വയസ്സുള്ള പത്താംക്ലാസ് വിദ്യാർത്ഥിനിയോട് താൻ സിനിമസംവിധായകനാണെന്നും പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് ഷിബിൻ ബന്ധപ്പെട്ടു. ലൈംഗിക ഉദ്ദേശത്തോടെയാണ് ഇയാൾ പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ബേപ്പൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. സുരേഷ്, സിപി.എസ്.ഐ. സ്കാഡ് അംഗങ്ങളായ എ.എസ്.ഐ. അരുണ്‍, എ.എസ്.ഐ. വിനോദ്, എസ്എസി. അനിവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം അനുസരിച്ചാണ് കത്തയച്ചത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഇന്ന് രാവിലെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകിയത്.

പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കെ അനുശ്രീ മത്സരിക്കും

കണ്ണൂർ: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കും.

കണ്ണൂർ ജില്ലക്കാരിയായ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചു പേരും പുതുമുഖങ്ങളാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന പിപി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്.

കരിവെള്ളൂർ – എവി ലേജു (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
മാതമംഗലം – രജനി രാജു (ആശ വർക്കേർസ് യൂണിയൻ സംസ്ഥാന നേതാവ്)
പേരാവൂർ – നവ്യ സുരേഷ് (എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി)
പാട്യം – ഷബ്ന (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പന്ന്യന്നൂർ – പി പ്രസന്ന (അങ്കൺവാടി വർക്കേർസ് യൂണിയൻ നേതാവ്)
കതിരൂർ – എകെ ശോഭ (സിപിഎം ലോക്കൽ സെക്രട്ടറി
പിണറായി – അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
പെരളശേരി – ബിനോയ് കുര്യൻ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
അഞ്ചരക്കണ്ടി – ഒ.സി.ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)
കൂടാളി – പിപി റെജിൻ (കുറ്റ്യൂട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്)
മയ്യിൽ – കെ മോഹനൻ (ആദിവാസി ക്ഷേമ സമിതി പ്രസിഡൻ്റ്)
അഴീക്കോട് – കെ വി ഷക്കീല്‍ (സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി
കല്യാശേരി – വി വി പവിത്രന്‍ (സിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി)
ചെറുകുന്ന് – എം വി ഷിമ (ഡിവൈഎഫ്ഐ സംസ്ഥാന നേതാവ്)
പരിയാരം – പി രവീന്ദ്രന്‍ (കർഷക സംഘം നേതാവ്)
കുഞ്ഞിമംഗലം – പി വി ജയശ്രീ ടീച്ചർ (ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്)

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സഹകരിക്കാൻ കോണ്‍ഗ്രസ്, കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്.

ഓരോ നിയോജകമണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകാൻ കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനമായി.

പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം.

ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ടു ചേര്‍ക്കലും നടത്താനാണ് നിര്‍ദ്ദേശം.

ചെങ്കോട്ടയിലെ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിച്ചു.

അതേസമയം നഗരത്തിൽ ഉടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക്‌ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക്‌ പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍ പ്രതിഷേധം; വിസിയെ തടഞ്ഞ് എസ്എഫ്ഐ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വിസി മോഹനൻ കുന്നുമ്മലിനിൻ്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചു.

അതേസമയം പൊലീസ് ഇടപെട്ടിട്ടും വിസിയെ കടത്തിവിടാതായതോടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്വന്തം കസേര നിലനിർത്തുക എന്നതിൽ മാത്രമാണ് വിസിയുടെ ശ്രദ്ധയെന്നും വിദ്യാർഥി വിഷയങ്ങളിൽ ഇടപെടാൻ തയാറാകുന്നുല്ലെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പ്രതികരിച്ചു.

ജാതി അധിക്ഷേപ പരാതിയിൽ ആരോപണ വിധേയയായ സംസ്കൃതവിഭാഗം മേധാവി വിജയകുമാരിക്കെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. നാലുമാസത്തെ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. യോഗത്തിൽ വിജയകുമാരി പങ്കെടുത്തതോടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ വിസി മോഹനൻ കുന്നുമ്മൽ തയാറായില്ല. ഇതോടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിൻഡിക്കേറ്റ് യോഗം പതിനെട്ടാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറി

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറി.

ഭാര്യ സിന്ധു ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം. വേണുവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കുന്നതിലാനാണ് വരാൻ കഴിയാത്തതെന്ന് സിന്ധു അധികൃതരെ അറിയിച്ചത്. അതനുസരിച്ച് തീയതി മാറ്റി.

പുതുക്കിയ തീയതി സിന്ധുവിനെ അറിയിച്ചിരുന്നു. അപ്പോൾ വരാമെന്ന് സമ്മതിച്ചെങ്കിലും ചടങ്ങുകൾ നടക്കുന്നതിനാൽ അത് പൂർത്തിയാകാതെ വീട്ടിൽ നിന്നും മാറാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നെന്ന് സിന്ധു പറയുന്നു.

അപ്പോൾ വീട്ടിലെത്തി മൊഴിയെടുക്കുന്നതിൻ്റെ സാധ്യത തേടിയപ്പോൾ സിന്ധു സമ്മതിച്ചു. വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും പിന്നീട് ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചിട്ടില്ലെന്നും അവർ   പറഞ്ഞു

ഡൽഹി സ്ഫോടനം: ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ; ഇനിയും കണ്ടെത്താനുള്ളത് 300 കിലോ സ്ഫോടക വസ്തുക്കൾ

ഡൽഹി: ഡൽഹിയിൽ റെഡ് ഫോർട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.

അതേസമയം ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിൽ എന്നയാളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്. ഇയാളിൽ നിന്നാണ് കൂട്ടാളികളായ ഉമർ, ഡോ. മുസമ്മിൽ എന്നിവരിലേക്ക് അന്വേഷണം എത്തുന്നത്. ഇവർക്ക് ലഭിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കളാണ് എന്ന വിവരമാണ് ഇപ്പോൾ പൊലീസും ഏജൻസിയും വ്യക്തമാക്കുന്നത്.

ഡൽഹി സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; എഴുപത് ജീവനക്കാര്‍ സംശയത്തിന്റെ നിഴലിൽ

ഫരീദാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന നടക്കുന്നതായി റിപ്പോർട്ട്. ഡോക്ടര്‍മാരായ ഉമര്‍ നബി, മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയായിരുന്നു. മൊസമ്മലിനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫലയില്‍ പരിശോധന എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം സര്‍വകലാശാലയിലെ എഴുപതോളം ജീവനക്കാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ 20 കാര്‍ പതിനൊന്ന് ദിവസം അല്‍ഫലായില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.

എന്നാൽ ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ടത് ഇവിടെ നിന്നാണെന്നും അന്വേഷണ സംഘം പറയുന്നത്. അല്‍ഫലായിലെ തന്നെ നാല് ലാബ് ടെക്‌നീഷ്യന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കോട്ട ആക്രമണവുമായി ബന്ധമില്ലെന്നാണ് അല്‍ഫലാ അധികൃതര്‍ പറയുന്നത്.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്തത് ക്യാപ്ച്ചർ മയോപതി മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തൃശൂർ : തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്.

മൂന്നു മാനുകൾ തെരുവുനായ ആക്രമണത്തിലാണ് ചത്തതെങ്കിൽ ബാക്കി മാനുകൾ ക്യാപ്ച്ചർ മയോപതിയെ തുടർന്നാണ് ജീവൻ വെടിഞ്ഞതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.തെരുവുനായ കൂട്ടിൽ കയറി കുറച്ചു മാനുകളെ ആക്രമിച്ചതോടെ മറ്റ് മാനുകൾ ഭയപ്പാടിൽ ആവുകയും കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യുകയായിരുന്നു.

മാൻ കൂടിന്‍റെ വലയിലെ ദ്വാരത്തിലൂടെയാണ് തെരുവുനായ അകത്ത് കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ലെന്നാണ് നിഗമനം.കൂടുകളുടെ സുരക്ഷാ പരിശോധന വീണ്ടും നടത്താനും ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.