ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) തീർത്ഥാടകർക്കായി ’02 ജ്യോതിർലിംഗ വിത് ദക്ഷിണ ദർശൻ യാത്ര’ എന്ന പേരിൽ ഒരു പ്രത്യേക യാത്രാ പാക്കേജ് അവതരിപ്പിച്ചു. 10 രാത്രിയും 11 പകലും നീണ്ടുനിൽക്കുന്ന ഈ ദക്ഷിണേന്ത്യൻ ആത്മീയ യാത്ര നവംബർ 25-ന് ഇൻഡോറിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് ആരംഭിക്കുന്നത്.
യാത്രാ ലക്ഷ്യസ്ഥാനങ്ങൾകുറഞ്ഞ ചിലവിൽ ദക്ഷിണേന്ത്യയിലെ പ്രധാന പുണ്യസ്ഥലങ്ങളായ തിരുപ്പതി (വെങ്കടേശ്വര ക്ഷേത്രം), രാമേശ്വരം (രാമനാഥസ്വാമി ജ്യോതിർലിംഗം), മധുര (മീനാക്ഷി അമ്മൻ ക്ഷേത്രം), കന്യാകുമാരി, ശ്രീശൈലം (മല്ലികാർജ്ജുന ജ്യോതിർലിംഗം) എന്നിവിടങ്ങളിൽ ദർശനം നടത്താൻ ഈ പാക്കേജ് അവസരമൊരുക്കുന്നു.
പാക്കേജ് നിരക്കുകൾ ഇന്ത്യൻ റെയിൽവേയുടെ “ദേഖോ അപ്നാ ദേശ്” പദ്ധതിയുടെ ഭാഗമായ ഈ ട്രെയിൻ യാത്രയിൽ മൂന്ന് തരം ക്ലാസുകളാണ് ലഭ്യമാക്കിയിട്ടുള്ളത്
ഇക്കണോമി സ്ലീപ്പര്‍ 20,000 രൂപ, സ്റ്റാൻഡേര്‍ഡ് 3 എസി 32,800 രൂപ, കംഫര്‍ട്ട് 2 എസി 43,300 എന്നിങ്ങനെയാണ് നിരക്ക്. ബോർഡിംഗ് സ്റ്റേഷനുകൾഇൻഡോർ, ഉജ്ജയിൻ, ശുജൽപൂർ, സെഹോർ, റാണി കമലാപതി, ഇറ്റാർസി, ബേതുൽ, നാഗ്പൂർ എന്നീ സ്റ്റേഷനുകളിൽ നിന്ന് തീർത്ഥാടകർക്ക് ട്രെയിനിൽ പ്രവേശിക്കാവുന്നതാണ്.
പാക്കേജിൽ ഉൾപ്പെടുന്ന ഭക്ഷണം: സസ്യാഹാരം മാത്രം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം)
യാത്രാസൗകര്യങ്ങൾ: ക്ഷേത്ര ദർശനത്തിനും കാഴ്ചകൾക്കുമുള്ള നോൺ-എസി ബസ് സൗകര്യം.
മറ്റ് സേവനങ്ങൾ: ടൂർ എസ്‌കോർട്ട്, സുരക്ഷാ ജീവനക്കാർ, പ്രതിദിനം 1 ലിറ്റർ കുപ്പിവെള്ളം, യാത്രാ ഇൻഷുറൻസ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി IRCTC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

