പാര്‍ട്ടി വേദികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന്  സണ്ണി ജോസഫ്

മലപ്പുറം:   രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്, പാര്‍ട്ടി വേദികളില്‍ രാഹുലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന്  കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

സര്‍ക്കാര്‍ മലപ്പുറം ജില്ലയെ അധിക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പിലൂടെ മലപ്പുറം ജില്ല പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘നിലമ്പൂരില്‍ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയതാണ്.

പെന്‍ഷന്‍ വര്‍ധന ആത്മാര്‍ത്ഥമെങ്കില്‍ മുന്‍കാല പ്രാബല്യം എന്തുകൊണ്ട് നല്‍കിയില്ല. എല്‍ഡിഎഫ് ക്ഷേമ പെന്‍ഷന്‍ 2500 ആക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു.

ഡിസംബർ എട്ട് ദിലീപിന് നിർണ്ണായകം; ദിലീപ് ഉൾപ്പെടെ എല്ലാ പ്രതികളും ഹജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിസംബർ 8 നാകും വിധി പ്രസ്താവിക്കുക. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് അടക്കമുള്ള കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്‍ ഹാജരാകണം.

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വരുന്നത്. ജയിലിലായിരുന്ന പള്‍സര്‍ സുനി 2024 സെപ്റ്റംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടിയത്.

ദിലീപ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. കേസില്‍ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് നടൻ ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. 

  ഈ കേസിൽ 1600 രേഖകളാണ് പൊലീസ് കൈമാറിയിരുന്നത്. 260 സാക്ഷികളെ കേസിൽ വിസ്തരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാൻ മാത്രം ഒരു മാസം സമയമെടുത്തിരുന്നു.

കേസിൽ 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്.

കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം; വേദിക്ക് സമീപം ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ സ്ഥാപിച്ചത് തെറ്റായ നടപടിയെന്ന് ആക്ഷേപം, പ്രതിഷേധവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും

0

കൊല്ലം: കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി വാക്കേറ്റം. ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് തർക്കവും പ്രതിഷേധവുമുണ്ടായത്. കലോത്സവ വേദിയ്ക്ക് സമീപം ഇത്തരത്തിലൊരു ബാനര്‍ സ്ഥാപിച്ചത് തെറ്റായ നടപടിയണെന്ന് ചൂണ്ടികാണിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്ന്.

ബാനർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തിയത്. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ബാനർ നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. തർക്കം രൂക്ഷമായതോടെ ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർത്തിന് പരിഹാരം കാണുകയായിരുന്നു. കലോത്സവത്തിന് എത്തുന്ന കലാപ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് കേരള ഘടകമാണ് ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ കലോത്സവ വേദിക്ക് സമീപം സ്ഥാപിച്ചത്. ബാനറിൽ കലോത്സവ സംഘാടക സമിതിയിലെ സ്റ്റേജ് ആന്‍ഡ് പന്തൽ കമ്മിറ്റിയുടെ ആശംസ അറിയിച്ചുള്ള ബാനറിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ളത്. ഒരു ഭാഗത്ത് സ്വാമി വിവേകാനന്ദന്‍റെ ചിത്രവും ഉണ്ട്. ഇത് മറച്ചതിന് പിന്നാലെ തർക്കത്തിനും പ്രതിഷേധത്തിനും പരിഹാരമാകുകയായിരുന്നു.

രാമക്ഷേത്രത്തിന് മുകളിൽ ഇനി കാവിക്കൊടി പാറും; പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയ പതാകയുടെ പ്രത്യേകതകൾ ഇങ്ങനെ..

0

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്വജാരോഹണം നിർവഹിച്ചു. രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായാണ് ക്ഷേത്ര ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി പതാക ഉയർത്തിയത്. ഇന്നു രാവിലെ 11.58 ന് ശേഷമായിരുന്നു ധ്വജാരോഹണ ചടങ്ങ്.

പത്തടി ഉയരവും 20 അടി നീളവുമുള്ള കാവി പതാകയാണ് മോദി ക്ഷേത്രത്തിന് മുകളിൽ ഉയർത്തിയത്. പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി, ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്.

191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പ്രധാനമന്ത്രി പതാക ഉയർത്തിയത്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങിൽ പങ്കെടുത്തു.

പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളിൽ 30 അടി ഉയരത്തിൽ പതാക പാറിപ്പറക്കും. നിറം കാവി. പതാകയിൽ ഓം, സൂര്യൻ, മന്ദാരവും പാരിജാതവും ചേർത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യൻ ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു, ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദമാണ്.

പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടു പേർക്ക് 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും

0

കണ്ണൂർ: പയ്യന്നൂരിൽ പോലീസിന് നേരെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേരെയാണ് കോടതി ശിക്ഷിച്ചത്. 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിൽ പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ് (35), വെള്ളൂർ ടി.സി.വി. നന്ദകുമാർ (35) എന്നിവർ കുറ്റക്കാരെന്നാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു പിന്നാലെയാണ് ഇന്ന് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്തിന്റേതാണ് വിധി പ്രസ്താവന.

സ്ഫോടവസ്തു നിയമ പ്രകാരം അഞ്ചുവർഷവും ബോംബെറിഞ്ഞതിന് പത്തുവർഷവും കൊലപാതക ശ്രമത്തിന് അഞ്ചുവർഷവും ഉൾപ്പെടെയാണ് 20 വർഷമാണ് ശിക്ഷ. രണ്ടുപേരും രണ്ടര ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. 2 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. വെള്ളൂർ ആറാംവയൽ എ. മിഥുൻ (36), ആലിൻകീഴിൽ കുനിയേരി കെ.വി. കൃപേഷ് (38) എന്നിവരെയാണു വിട്ടയച്ചത്.

പത്രിക നൽകിയ സമയത്ത് വിധി വരാത്തതിനാൽ നിഷാദിനു മത്സരിക്കാൻ തടസ്സമുണ്ടാകില്ല. പക്ഷേ, ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജി വയ്ക്കേണ്ടിവരും. വിധിയുണ്ടാകുമെന്ന ധാരണയിൽ, ഇതേ വാർഡിലെ എൽഡിഎഫ് ഡമ്മി സ്ഥാനാർഥി സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ഹരീന്ദ്രൻ പ്രതിക പിൻവലിച്ചിട്ടില്ല.

2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പ്രതികൾ പോലീസുകാരന്റെ വാഹനത്തിന് നേരെ ബോംബ് എറിഞ്ഞത്.

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് സമീപത്തേക്ക് നിഷാദും മറ്റു മൂന്നുപേരും ബൈക്കിൽ എത്തുകയായിരുന്നു. പോലീസുകാർ ഒച്ചവെച്ചപ്പോൾ ഇവർ വാഹനത്തിന് നേരെ ബോംബ് എറിയുകയും കടന്നുകളയുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ എസ്എഫ്ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് കണ്ടെത്തി. ബോംബ് പൊട്ടാതെ പോലീസ് പെട്ടെന്ന് അത് നീക്കം ചെയ്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

ഗൃഹപാഠം പൂർത്തിയാക്കിയില്ല; എൽകെജി വിദ്യാർത്ഥിയെ നഗ്നനാക്കി കയർ കൊണ്ട് മരത്തിൽ കെട്ടിത്തൂക്കി; അധ്യാപകർക്ക് സസ്‌പെൻഷൻ

0

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഗൃഹപാഠം പൂർത്തിയാക്കാത്തതിന് നാല് വയസ്സുള്ള എൽകെജി വിദ്യാർത്ഥിയെ രണ്ട് അധ്യാപികമാർ മരത്തിൽ കെട്ടിത്തൂക്കി. സൂരജ്പൂരിലെ ഒരു ഗ്രാമത്തിലെ ഹാൻസ് വാഹിനി വിദ്യാ മന്ദിറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെ പ്രതിഷേധം ആളിക്കത്തി. മരത്തിൽ കുട്ടിയെ നഗ്നനാക്കി കയർ കൊണ്ട് കെട്ടി തൂക്കിയെന്നാണ് വിവരം. സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ഉയർത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണിത്.

അതേസമയം രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്‍റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്. സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.

കുട്ടി സുരക്ഷിതനാണെന്നും പരിക്കുകളൊന്നുമില്ലെന്നും റിപ്പോർട്ടുണ്ടെങ്കിലും, സംഭവം രക്ഷിതാക്കളിലും, ആക്ടിവിസ്റ്റുകളിലും, പൊതുജനങ്ങളിലും രോഷം ജനിപ്പിച്ചിട്ടുണ്ട്. അധ്യാപകർക്കെതിരെ മാത്രമല്ല, സ്‌കൂളിന്റെ പരിസരത്ത് ഇത്രയും ക്രൂരമായ ശിക്ഷ അനുവദിച്ചതിന് സ്‌കൂളിനെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.

പാലക്കാട് 52 വയസുകാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; ഗുരുതര പരിക്ക്, പ്രതി ഒളിവിൽ

0

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മ എന്ന 52 വയസുകാരിയെയാണ് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഭർത്താവ് കുഞ്ഞാലൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി നാട്ടുകൽ പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമണത്തിലേക്ക് നയിച്ച കാരണമെന്താണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബർ എട്ടിന്

0

കൊച്ചി: ഏറെ കോളിളക്കം സൃഷ്‌ടിച്ച നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക്. കേസിൽ ഡിസംബർ 8ന് വിധി വരും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ കുറ്റപത്രത്തിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി, നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കടലിൽ മത്തിക്ഷാമം; വലുപ്പക്കുറവിൽ വലഞ്ഞ് മത്സ്യത്തൊഴിലാളികൾ; നെയ്മത്തി കിട്ടേണ്ട സമയത്ത് മെലിഞ്ഞ കുഞ്ഞൻ മത്തി

0

ആലപ്പുഴ: ഈ സീസണിൽ ലഭിക്കേണ്ട വലുപ്പമുള്ള ‘നെയ്മത്തി’ അപ്രത്യക്ഷമായത് മത്തിപ്രേമികളെ നിരാശരാക്കുന്നു. പകരം, മെലിഞ്ഞ കുഞ്ഞൻ മത്തിയാണ് കേരള തീരങ്ങളിൽ സുലഭമായി ലഭിക്കുന്നത്. ചെറുമത്തിയുടെ അളവ് കൂടുതലാണെങ്കിലും തൂക്കവും വലുപ്പവും കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സാധാരണയായി ഒരു മത്തിക്ക് 18 സെന്റിമീറ്റർ വരെ വലുപ്പമുണ്ടാകാറുണ്ട്. എന്നാൽ, നിലവിൽ ലഭിക്കുന്നവയ്ക്ക് 10-12 സെന്റിമീറ്റർ മാത്രമേ വലുപ്പമുള്ളൂ. അതുപോലെ, ശരാശരി 60-70 ഗ്രാം തൂക്കം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 15-20 ഗ്രാം മാത്രമാണ് തൂക്കം. മത്തിയുടെ ഈ ‘മെലിയൽ’ സംബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം നടത്തിയിരുന്നു.

മൺസൂൺ കാലത്ത് കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്ക് വരുന്ന അപ് വെല്ലിങ് പ്രതിഭാസം, മത്തിയുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ വർദ്ധിപ്പിച്ച് കുഞ്ഞുങ്ങളുടെ ആദ്യ വളർച്ചയെ സഹായിച്ചിരുന്നു. എന്നാൽ, പിന്നീട് ഭക്ഷ്യലഭ്യത കുറഞ്ഞത് മത്തിയുടെ വളർച്ച മുരടിച്ച് തൂക്കം കുറയാൻ കാരണമായെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സമുദ്രതാപനം മത്തിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

കേരള തീരങ്ങളിൽ പലയിടത്തും ഇപ്പോൾ കുഞ്ഞൻ മത്തി മാത്രമാണ് ലഭിക്കുന്നത്. ഇവ ഒമാൻ, ഗോവ തീരങ്ങളിൽ നിന്നെത്തിയവയാണ്. വല്ലപ്പോഴും ലഭിക്കുന്ന വലിയ മത്തിക്ക് കിലോയ്ക്ക് 300 രൂപ വരെയാണ് വില.

കടലിൽ ഉപേക്ഷിക്കുന്നു, വളമാക്കുന്നു
ചെറുമത്തി ധാരാളം വലയിൽ കുടുങ്ങുന്നുണ്ടെങ്കിലും 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചതിനാൽ പല തൊഴിലാളികളും ഇവ കടലിൽത്തന്നെ ഉപേക്ഷിക്കുകയാണ്. വലുപ്പമില്ലാത്തതിനാൽ ഡിമാൻഡ് കുറഞ്ഞ ചെറുമത്തി വിൽക്കാനാകാതെ വരുന്നത് മറ്റൊരു പ്രശ്‌നമാണ്. വള്ളങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കച്ചവടക്കാർ ഇവ തമിഴ്നാട്ടിലെയും മംഗളൂരുവിലെയും വളം നിർമാണ കമ്പനികളിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്.

വാട്സ്ആപ്പിൽ ഗുരുതര സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി

0

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.

സുരക്ഷ നടപടികൾ മറികടന്ന് ഹാക്കർമാർ മുതലെടുക്കുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ലോകമെമ്പാടും നിരവധിപേരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.

ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും ഉൾപ്പെടെ ഇതിനെ ആശ്രയിക്കുന്നു. വാട്സ്ആപ്പിലെ സുരക്ഷാ മുന്നറിയിപ്പുകൾ പ്രധാനമായും ആപ്പിൾ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ്.

റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ പരിശോധനയാണ് വാട്‌സ്ആപ്പിലെ സുരക്ഷാ പിഴവിന് കാരണം. ഒരു ഹാക്കര്‍ക്ക് ഈ പിഴവ് മുതലെടുത്ത് മറ്റൊരാളുടെ ഫോണില്‍ ഏതെങ്കിലും യു.ആർ.എല്ലില്‍ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് സെർട്ട്-ഇൻ സുരക്ഷാ ബുള്ളറ്റിനില്‍ പറയുന്നു. നവംബറിലെ അപ്ഡേറ്റുമായി ബന്ധപ്പെട്ട് സ്വന്തം സുരക്ഷാ വിവരങ്ങള്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടുണ്ട്.

2.25.23.73 ന് മുമ്പുള്ള iOS പതിപ്പിനുള്ള വാട്സ്ആപ്പ്, iOS പതിപ്പ് 2.25.23.82-നുള്ള WhatsApp ബിസിനസ്സ് മാക് പതിപ്പ്, 2.25.23.83-നുള്ള വാട്സ്ആപ്പ് എന്നിവയുപയോഗിക്കുന്നവർ സൂക്ഷിക്കേണ്ടതായുണ്ട്. എത്രയും പെട്ടന്ന് അപ്ഡേറ്റ് ചെയ്യണമെന്നാണ്  നിർദേശം.

സംസ്ഥാനത്ത് ജനവിധി തേടുന്നത് 72,005 സ്ഥാനാർഥികൾ; നാമനിർദേശ പത്രിക പിൻവലിച്ചത് 35,206 പേര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ  സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് അന്തിമ സ്ഥാനാർഥി പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.

37,786സ്ത്രീ സ്ഥാനാർഥികളും 34,218പുരുഷ സ്ഥാനാർഥികളും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്.

ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാടാണ്. നിലവിലെ കണക്ക് പ്രകാരം 35,206 പേർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക പിൻവലിച്ചു 

സംസ്ഥാനത്ത് ജനവിധി തേടുന്നത് 72,005 സ്ഥാനാർഥികൾ; നാമനിർദേശ പത്രിക പിൻവലിച്ചത് 35,206 പേര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ  സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് അന്തിമ സ്ഥാനാർഥി പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.

37,786സ്ത്രീ സ്ഥാനാർഥികളും 34,218പുരുഷ സ്ഥാനാർഥികളും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്.

ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാടാണ്. നിലവിലെ കണക്ക് പ്രകാരം 35,206 പേർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക പിൻവലിച്ചു 

റീൽ  കോപ്പിയടി ഇനി നടക്കില്ല! കണ്ടന്റ് പ്രൊട്ടക്ഷൻ ഫീച്ചറുമായി മെറ്റ

0

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം സംരക്ഷിക്കുന്നതിനായി മെറ്റാ ഒരു പുതിയ സവിശേഷത കൊണ്ടുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണപ്പെടുന്ന ഉള്ളടക്ക മോഷണം തടയുന്നതിനാണ് ഈ പുതിയ സംവിധാനം.

ഒരു വ്യക്തി പോസ്റ്റ് ചെയ്യുന്ന റീലുകൾ വ്യൂസിനും ലൈക്കിനുമായി മറ്റുള്ളവർ ഉപയോഗിക്കുന്നതും, റീൽ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നതും ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ സാധാരണമാണ്. ഈ മോഷണങ്ങളിൽ നിന്ന് യഥാർത്ഥ ഉള്ളടക്കത്തെ സംരക്ഷിക്കുക എന്നതാണ് പുതിയ സവിശേഷതയുടെ ലക്ഷ്യം.

പുതിയ സവിശേഷത ഉപയോഗിച്ച്, യഥാർത്ഥ റീലുകൾ യാന്ത്രികമായി സംരക്ഷിക്കപ്പെടും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഈ റീലുകളുടെ പകർപ്പുകൾ തിരയാനും കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കാനും ഇത് സാധ്യമാക്കും.

പകർപ്പവകാശം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന അതേ ‘റൈറ്റ്സ് മാനേജർ’ ആണ് ഈ പുതിയ സവിശേഷതയ്ക്ക് പിന്നിലെ സാങ്കേതികവിദ്യ. റീൽ സ്രഷ്ടാക്കൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

നിലവിൽ മെറ്റയുടെ കണ്ടന്റ് മോണിറ്റൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെട്ടതും, കണ്ടന്റ് ഉള്ളടക്കത്തിൽ ഒറിജിനാലിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ക്രിയേറ്റർമാർക്കാണ് ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ ലഭ്യമാവുക.

എസ് ഐ ആർ : എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആർ)  ഭാഗമായുള്ള  എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന്  തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. ഈ മാസം 28 വരെ  ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുതല  വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും ബി എൽ ഒ മാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളെ സഹായിക്കുന്നതിന് ക്യാമ്പ് ചെയ്യും.

എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിനും, 2002 വോട്ടർ പട്ടികയുമായി മാപ്പിംഗ് ചെയ്യുന്നതിന് സംശയം ഉള്ളവർക്കും ഈ ക്യാമ്പുകളുടെ സേവനം ഉപയോഗിക്കാം.

ഈ പ്രക്രിയ  28 നു മുൻപ് പൂർത്തീകരിക്കേണ്ടതാണ്. തുടർന്ന് ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലേക്ക് ബി എൽ ഒ മാർ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ   എന്യൂമറേഷൻ ഫോമുകൾ  അതിനുമുൻപ് എത്തിക്കുന്നതിന്  ഈ അവസരം ഉപയോഗിക്കണമെന്നും  കളക്ടർ അഭ്യർത്ഥിച്ചു.

ഇതുവരെ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരും ബി എൽ ഒ മാരുമായി ബന്ധപ്പെട്ട്  ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് .അടുത്തുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരം റെസിഡൻസ് അസ്സോസിയേഷനുകളിലും ബി എൽ ഒ മാരിൽ നിന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ് . കളക്ടറേറ്റിലെ  എസ് ഐ ആർ ഹെൽപ്‌ഡെസ്‌ക് നമ്പറായ 8281889193 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ബി എൽ ഒ മാരുടെ നമ്പർ ലഭിക്കും. കൂടാതെ സംശയ ദൂരീകരണത്തിനായി ബി എൽ ഒ യുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ https://www.ceo.kerala.gov.in/blo എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

എന്യുമറേഷൻ ഫോം നേരിട്ട് സമർപ്പിക്കാൻ പറ്റാത്തവർ ഓൺലൈനായി നവംബർ 28 നു മുൻപ് ഫോം സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന്  https://voters.eci.gov.in എന്ന ലിങ്ക് ഉപയോഗിക്കാം.

എസ് ഐ ആർ : എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആർ)  ഭാഗമായുള്ള  എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന്  തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. ഈ മാസം 28 വരെ  ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുതല  വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും ബി എൽ ഒ മാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളെ സഹായിക്കുന്നതിന് ക്യാമ്പ് ചെയ്യും.

എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിനും, 2002 വോട്ടർ പട്ടികയുമായി മാപ്പിംഗ് ചെയ്യുന്നതിന് സംശയം ഉള്ളവർക്കും ഈ ക്യാമ്പുകളുടെ സേവനം ഉപയോഗിക്കാം.

ഈ പ്രക്രിയ  28 നു മുൻപ് പൂർത്തീകരിക്കേണ്ടതാണ്. തുടർന്ന് ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലേക്ക് ബി എൽ ഒ മാർ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ   എന്യൂമറേഷൻ ഫോമുകൾ  അതിനുമുൻപ് എത്തിക്കുന്നതിന്  ഈ അവസരം ഉപയോഗിക്കണമെന്നും  കളക്ടർ അഭ്യർത്ഥിച്ചു.

ഇതുവരെ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരും ബി എൽ ഒ മാരുമായി ബന്ധപ്പെട്ട്  ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് .അടുത്തുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരം റെസിഡൻസ് അസ്സോസിയേഷനുകളിലും ബി എൽ ഒ മാരിൽ നിന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ് . കളക്ടറേറ്റിലെ  എസ് ഐ ആർ ഹെൽപ്‌ഡെസ്‌ക് നമ്പറായ 8281889193 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ബി എൽ ഒ മാരുടെ നമ്പർ ലഭിക്കും. കൂടാതെ സംശയ ദൂരീകരണത്തിനായി ബി എൽ ഒ യുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ https://www.ceo.kerala.gov.in/blo എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

എന്യുമറേഷൻ ഫോം നേരിട്ട് സമർപ്പിക്കാൻ പറ്റാത്തവർ ഓൺലൈനായി നവംബർ 28 നു മുൻപ് ഫോം സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന്  https://voters.eci.gov.in എന്ന ലിങ്ക് ഉപയോഗിക്കാം.