തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മരണം 11 ആയി

0

ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. 50 പേർക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് ശിവഗംഗ ജില്ലയിലെ തിരുപത്തൂറിന് സമീപം നാചിയപുരം ഗ്രാമത്തിൽ വച്ച് കൂട്ടിയിടിച്ചത്. ഇന്നലെയായിരുന്നു അപകടം .ഉണ്ടായത്.

കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒൻപത് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here