രഹസ്യ വിവരം ലഭിച്ചു; കണ്ണൂരിലെ താവക്കരയിലുള്ള ഹോട്ടൽ റൂമിൽ നിന്ന് പിടികൂടിയത് എംഡിഎംഎ, 2 പേർ പിടിയിൽ

0

കണ്ണൂർ: കണ്ണൂരിൽ ലഹരി കച്ചവടം നടത്തിയ 2 പേർ പിടിയിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോട്ടൽ റൂമിൽ നിന്നാണ് ലഹരിയുമായി ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും 2.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

യുവതി നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ കണ്ണൂരിലെ താവക്കരയിലുള്ള ഒരു ഹോട്ടൽ റൂമിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണൂർ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ ദീപ്തി വി വിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള 306 -ാം മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

മറ്റൊരു സംഭവത്തിൽ തൃശൂരിൽ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് ആണ് അറസ്റ്റിലായത്. സ്വിഫ്റ്റ് കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു എംഡി എം എ. 5 ഗ്രാം വീതം തൂക്കമുള്ള 52 പാക്കറ്റുകളിലായായിരുന്നു കടത്ത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏജന്റുമാരെ മറയാക്കി സംസ്ഥാനത്ത് വ്യാപക വീസ തട്ടിപ്പ്

കൊച്ചി:  സംസ്ഥാനത്ത് ഏജൻറുമാരെ മറയാക്കി വ്യാപക വീസ തട്ടിപ്പ്. ഓസ്ട്രേലിയ, ഗ്രീസ്, ഹംഗറി, ചെക് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

മുന്നൂറിലധികം ആളുകൾ ഇരയായ തട്ടിപ്പിൽ 10 കോടി രൂപയിലധികം വെട്ടിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൻറെ ആസൂത്രകരായ കൊല്ലം സ്വദേശി അർജുൻ പി കുമാർ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

വ്യാജ വിസ നൽകിയതിന് പിടിയിലായ ഇവരുടെ സുഹൃത്ത് കൂത്താട്ടുകുളം സ്വദേശി ശരതിൽ നിന്നാണ് വിസ തട്ടിപ്പിൻറെ വ്യാപ്തി പുറത്തറിയുന്നത്.

എറണാകുളം കൂത്താട്ടുകുളത്തെ, പ്രാദേശിക ഏജൻറ് ശരത് വഴി വിസ നേടിയ 40 പേർ ഇങ്ങനെ വഞ്ചിക്കപ്പെട്ടെന്നാണ് വിവരം. ഏറ്റുമാനൂർ, കണ്ണൂരിലെ ഉളിക്കൽ എന്നിവിടങ്ങിലെ ഉദ്യോഗാർത്ഥികളുടെ പരാതിയിൽ ശരതിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതോടെയാണ് സംസ്ഥാന വ്യാപക വിസ തട്ടിപ്പിൻറെ ചുരുളഴിയുന്നത്.

ആകർഷണീയമായ ശമ്പളം വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ ഈ സംഘം വലയിലാക്കിയത്. വീസയ്ക്ക് നൽകേണ്ടത് മൂന്ന് മുതൽ ഏഴ് ലക്ഷം രൂപവരെയായിരുന്നു. വീസ ഫെസിലിറ്റേഷൻ കേന്ദ്രത്തിലെ നടപടികൾ വരെ പൂർത്തിയാക്കി, വിമാനം കയറാനെത്തുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരമറിയുക. പാസ്പോർട്ടിൽ ഒട്ടിച്ച വീസയും സീലുമെല്ലാം വ്യാജമായിരുന്നു.

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്:  ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസില്‍ മേയർ ആര്യ രാജേന്ദ്രന്‍ , ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ കെ.എം.

അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. അരവിന്ദ് മാത്രമാണ് നിലവില്‍ പ്രതി. 

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 

2024 ഏപ്രില്‍ 27ന് രാത്രി പാളയത്തു വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടായി എന്നുമാണ് കേസ്.

കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോ‍ടെയെന്ന് ഇ.‍ഡി

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോ‍ടെയെന്ന് ഇ.‍ഡിയുടെ റിപ്പോര്‍ട്ട്.

മസാല ബോണ്ടിലൂടെ നേടിയ  വിദേശ വാണിജ്യ വായ്പയുപയോഗിച്ച് അയ്യായിരം ഏക്കറിലേറെ ഭൂമി വാങ്ങിയെന്നും  ഇതില്‍ ‘ഫെമ’ ചട്ടത്തിന്റെ ലംഘനം ഉണ്ടെന്നുമാണ് ഇഡി കണ്ടെത്തല്‍.  

ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്‍പ്പടെ ഇഡി നോട്ടിസ് നല്‍കിയിരുന്നു. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലായാണ്  ഇഡിയുടെ നടപടി. 

ഭൂമി ഏറ്റെടുക്കല്‍ രേഖകളില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്  ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും  കിഫ്ബി സി.ഇ.ഒ  കെ.എം ഏബ്രഹാമിന്റെയും അറിവോടെയാണെന്നും ഇഡി പറയുന്നു.

ഭൂമിക്കായി 466 കോടി രൂപയാണ് ചെലവിട്ടത്. ഇടപാടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കാണ് ഇ.ഡിക്ക് കൈമാറിയത്.  തുടര്‍ന്ന് കിഫ്ബി ജോയന്റ് ഫണ്ട് മാനേജരെയും സിഇഒ കെ.എം.ഏബ്രഹാമിനെയും ചോദ്യം ചെയ്തശേഷമാണ് ഇ.ഡി റിപ്പോര്‍ട്ട് തയാറാക്കിയത്.

മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി പറയുന്നത്

അറബി ഭക്ഷണ സംസ്കാരം കേരളീയരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു; പഴയിടം മോഹനൻ നമ്പൂതിരി

അറബി ഭക്ഷണ സംസ്കാരം കേരളീയരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യക്തമാക്കി പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണക്രമത്തിലെ പെട്ടെന്നുള്ള മാറ്റങ്ങളും നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം കഴിക്കുന്ന ശീലവും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

അതേസമയം ഇടയ്ക്കിടെ അത്തരം വിഭവങ്ങൾ കഴിക്കുന്നത് നല്ലതാണ്, പക്ഷേ അവ ശീലമാക്കുന്നത് നന്നല്ല. കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും അനുയോജ്യമായിരിക്കണം ഭക്ഷണം എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ജനപ്രിയമാകുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണം സോഷ്യൽ മീഡിയയാണ്. ഭക്ഷ്യ ബ്ലോഗർമാരും ഇൻഫ്ലുവൻസർമാരും ആരോഗ്യം പരിഗണിക്കാതെ വിഭവങ്ങൾ പരീക്ഷിക്കാൻ ആളുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ സെൻട്രൽ ജയിലിലെ ഡോക്ടർ പരിശോധിക്കും; മറ്റു പ്രശ്നങ്ങളില്ലെന്ന് അധികൃതർ

തിരുവനന്തപുരം: നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറെ സെൻട്രൽ ജയിലിലെ ഡോക്ടർ പരിശോധിക്കുമെന്ന് റിപ്പോർട്ട്. ഡോക്ടർ ജില്ലാ ജയിലിൽ എത്തിയാണ് പരിശോധിക്കുക. ആരോഗ്യ നില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. രാഹുൽ ഈശ്വർ നാളെ ജാമ്യാപേക്ഷ നൽകും. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം തള്ളിയതോടെ ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയത്.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി മടങ്ങിവരും; എം.എ. യൂസുഫലി

ദുബൈ: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായിത്തന്നെ മടങ്ങിവരുമെന്ന് എം.എ. യൂസുഫലി. ഓർമ കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മതസൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും എം.എ. യൂസുഫലി പറഞ്ഞു.

ഞാൻ കച്ചവടക്കാരൻ മാത്രമാണ്. എനിക്ക് രാഷ്ട്രീയമില്ല. 52 വർഷം മുമ്പാണ് താനിവിടെ വന്നിറങ്ങുന്നത്. ഈ രാജ്യം എല്ലാം തന്നു. കേരള ജനത ഈ രാജ്യത്തിന്‍റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്. സ്നേഹവും സഹോദര്യവുമെല്ലാം തരുന്നവരാണ് ഇവിടത്തെ ഭരണാധികാരികൾ. ജീവിതപ്രശ്നങ്ങൾ മാത്രമാണ് ഇവിടത്തെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി

രാഹുൽ ഈശ്വർ അതീജീവിതയെ  അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭാര്യ ദീപ

തിരുവനന്തപുരം: രാഹുൽ ഈശ്വർ അതീജീവിതയെ  അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ. പൊലീസ് വീട്ടിൽ വന്നപ്പോൾ നോട്ടീസ് തന്നിരുന്നില്ല.

എന്നാൽ, നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണ്. തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറ‍ഞ്ഞു.

സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന്‌ നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും ദീപ പറഞ്ഞു. റിമാൻഡ് ചെയ്തപ്പോൾ ജയിലിനുള്ളിൽ നിരാഹാര സമരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി; മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കിയതായി റിപ്പോർട്ട്. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അദ്വൈതിൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വാർഡൻ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

വിദ്യാർത്ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എൻഐടി അധികൃതർ വ്യക്തമാക്കുന്നത്.

അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു; 1100 ദിവസങ്ങള്‍ ശേഷം കുര്‍ബാന ആരംഭിച്ചു

എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു. അതിരൂപത ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം ഡിസംബര്‍ 1-ാം തീയ്യതി മുതല്‍ കുര്‍ബാന വീണ്ടും ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് മങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു.

അതേസമയം ഇന്ന് രാവിലെയും ബസിലിക്കയില്‍ കുര്‍ബാന നടന്നു. കുര്‍ബാന എല്ലാം ജനാഭിമുഖ കുര്‍ബാനകളായിരുന്നു. എല്ലാ പള്ളികളിലേയും പോലെ ഒരു കുര്‍ബാന മാത്രം കത്തീഡ്രല്‍ ബസലിക്കയിലും ഏകീകൃത കുര്‍ബാന ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ സ്റ്റാർ ക്യാമ്പെയിനറായി കെ എം മാണി ജൂനിയർ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ സ്റ്റാർ ക്യാമ്പെയിനറായി ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയർ. വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികൾക്കൊപ്പം വീടുകൾ കയറിയാണ് കെ എം മാണി ജൂനിയറിന്‍റെ പ്രചരണം നടക്കുന്നത്.

അതേസമയം കെ എം മാണി ജൂനിയർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നെന്ന ചർച്ചകൾക്കിടയിലാണ് മാണി ജൂനിയറിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഴുവൻ സമയ സാന്നിധ്യം.

കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾമത്സരിക്കുന്നിടങ്ങളിലാണ് പ്രധാന പ്രചരണം നടത്തിന്നത്. ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് കെ എം മാണി ജൂനിയർ നാട്ടിലെ മുഴുവൻസമയ പ്രചരണത്തിനെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

രാഹുൽ മുങ്ങിയ ദിവസത്തെ ദൃശ്യങ്ങൾ മാത്രം ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായി: കെയർ ടേക്കറെ വിളിച്ചു വരുത്തി എസ്ഐടി

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ കെയർ ടേക്കറെ വിളിച്ചു വരുത്തി എസ്ഐടി.

രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം.

രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.  രാഹുൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു.