വീണ്ടും ദേശീയ ഗാനം തെറ്റിച്ച് പാടി കോൺഗ്രസ് നേതാക്കൾ; സംഭവം കെപിസിസി ആസ്ഥാനത്ത്

0

ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോൺഗ്രസ് നേതാക്കൾ. പരസ്യമായി ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം കോൺഗ്രസ് നേതാക്കൾ തെറ്റായി പാടുന്നത്.

കോണ്‍ഗ്രസിന്‍റെ 140 ആം വാര്‍ഷിക പരിപാടി നടക്കുന്ന ഇന്ദിരാ ഭവനിൽ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമായിരുന്നു സംഭവം. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരിയിൽ തന്നെ തെറ്റ് പറ്റി. ‘ജന ഗണ മംഗള’ എന്നാണ് നേതാക്കൾ പാടിയത്.

മുതിർന്ന നേതാക്കളായ എ കെ ആന്‍റണി, വി എം സുധീരന്‍, ദീപാ ദാസ് മുൻഷി എന്നിവരുള്‍പ്പെടെയുള്ളവർ നില്‍ക്കുമ്പോഴാണ് തെറ്റ് ആവർത്തിച്ചത്.അതേസമയം, മുൻപ് ദേശീയഗാനം തെറ്റിച്ചു പാടി വിവാദത്തിൽ ആയ പാലോട് രവിയും ചടങ്ങിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here