സുഹാൻ്റെ മരണം; അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകി വി ശിവന്‍കുട്ടി

പാലക്കാട്: ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.

കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും,  ആറ് വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

‘യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്.

ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു.

കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും. സുഹാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ആദരാഞ്ജലികള്‍’, മന്ത്രി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ് നൽകും: വി.ഡി. സതീശൻ

തിരുവനന്തപുരം:  2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ് നൽകുമെന്ന് വി.ഡി. സതീശൻ.ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് യുഡിഎഫിന് കൂട്ടായ നേതൃത്വമുണ്ടെന്നായിരുന്നു സതീശൻ്റെ മറുപടി. “ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നു. കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയായി ആരെയും മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. കേരളത്തിലും ഇത് തന്നെയായിരിക്കും പിന്തുടരുക. തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾക്ക് അനുസൃതമായി എഐസിസിയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക,” വി.ഡി. സതീശൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സാധാരണയായി പരിചിത മുഖങ്ങളെയാണ് മത്സരിപ്പിക്കുന്നതെന്നും ഇത്തവണ ഈ പ്രവണത മാറുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടിനൽകി.

ഞങ്ങളുടെ സ്ഥാനാർഥികളിൽ തലമുറമാറ്റം ഉണ്ടാകും. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകും. കൂടാതെ വലിയ മാറ്റം ആവശ്യമില്ലാത്തതിനാൽ പ്രക്രിയ സുഗമമായിരിക്കും. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഞങ്ങൾക്ക് ഇതിനോടകം തന്നെ നിരവധി യുവ, ജനപ്രിയ നേതാക്കളുണ്ട്. സിപിഐഎമ്മിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾക്ക് രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്,” പ്രതിപക്ഷ നേതാവ് മറുപടി നൽകി.

“നിയമസഭാ തെരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടിംഗ് രീതികളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, ഈ ഫലങ്ങൾ തീർച്ചയായും ഒരു സൂചനയാണ്. വലിയ വാർഡുകളുള്ളതും രാഷ്ട്രീയ വോട്ടിംഗുള്ളതുമായ ജില്ലാ പഞ്ചായത്തുകളുടെ ഫലം പരിഗണിക്കുകയാണെങ്കിൽ, കഴിഞ്ഞ തവണ (2020ൽ) ഞങ്ങൾ വിജയിച്ച മൂന്ന് സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ 14ൽ ഏഴെണ്ണത്തിൽ ഞങ്ങൾ വിജയിച്ചു. ഞങ്ങളുടെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം സിപിഐഎമ്മിനേക്കാൾ കൂടുതലാണ്,” സതീശൻ പറഞ്ഞു.

ഓഫീസ് ഒഴിയണമെന്ന ആര്‍ ശ്രീലേഖയുടെ ആവശ്യം  മര്യാദയില്ലാത്ത നടപടിയെന്ന്  വി കെ പ്രശാന്ത് എംഎല്‍എ

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത് രംഗത്ത്.

വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണ്.

ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, കോർപ്പറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നുമാണ് കോർപ്പറേഷന്‍റെ വാദം. 

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത

തിരുവനന്തപുരം: പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത.

കുഞ്ഞുമുഹമ്മദിന്‍റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു.

‘എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പരാതിയിൽ നിന്നും പിന്മാറിക്കൂടെ എന്നാണ് ചോദിക്കുന്നത്’- അതിജീവിത  പറഞ്ഞു. ഈ സമ്മർദ്ദം താങ്ങാനാവാത്തതാണ്.  തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടത്. പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി. പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും അതിജീവിത പറയുന്നു.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം കൂടും; സര്‍ക്കാര്‍ വിജ്ഞാപനം ഒരു മാസത്തിനുള്ളില്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കും. ഒരു മാസത്തിനുള്ളില്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങുമെന്നാണ് വിവരം. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനം വരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായ ബന്ധസമിതി യോഗത്തില്‍ വേതന പരിഷ്‌കാരം ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു.

2013 ലാണ് ഏറ്റവുമൊടുവില്‍ വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കുടുംബമായി ജീവിക്കാന്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍. വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം  നടത്താൻ  ആഗ്രഹിക്കുന്നവർക്ക്  വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27/12/25) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്.

ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു.

ജനുവരി  11- 70,000 പേർക്ക്

ജനുവരി 12 – 70,000 പേർക്ക്

ജനുവരി 13-  35,000 പേർക്ക്

ജനുവരി 14-  30,000 പേർക്ക്

എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആര്‍. ശ്രീലേഖ; കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് മറുപടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് കൗണ്‍സിലറുടെ വാദം. ശനിയാഴ്ച രാവിലെ ഫോണിലൂടെയായിരുന്നു ശ്രീലേഖ ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് അറിയിക്കുകയായിയരുന്നു. കൗണ്‍സില്‍ തീരുമാന പ്രകാരമാണ് എംഎല്‍എ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് 2026 മാര്‍ച്ച് വരെ കാലാവധിയുണ്ട്. അതേസമയം ബിജെപിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എയ്ക്ക് ഓഫീസ് ഒഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ക്ക് ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴിയാണ് അനുമതി ലഭിക്കേണ്ടത്. ഇവിടെ ഓഫീസ് ലഭ്യമല്ലെങ്കില്‍ മറ്റ് ഇടങ്ങളില്‍ വാടകയ്ക്ക് എടുക്കാം. കോര്‍പ്പറേഷന്‍ പരമാവധി 8000 രൂപ വാടക നല്‍കും.

നോവായി സുഹാൻ! പാലക്കാട് കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്നും   കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.

സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു.

ഇതിനിടെ സഹോദരനൊപ്പം പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

ഒടുവില്‍ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും പരിശോധന ആരംഭിക്കുകയായിരുന്നു.

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ അത്ഭുതപ്പെടുത്തിയ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു

മലയാള സിനിമയിൽ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരൻ കെ ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ വെച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ എന്ന നിലയിലാണ് കെ ശേഖർ ഏറെ പ്രശസ്തനാകുന്നത്. നിരവധി മലയാള ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

1982ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശേഖർ കടന്നുവരുന്നത്. ജിജോ പൊന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളിൽ കലാസംവിധായകനായി തിളങ്ങി.

ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്. വീട്ടുപരിസരത്തുള്ള ജലാശയങ്ങളിലും തെരച്ചില്‍ നടത്തുന്നുണ്ട്. കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുട്ടി ഇറങ്ങി പോയതെന്നാണ് വീട്ടുകാരുടെ സംശയം.