തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ പ്രതിഷേധിച്ചുകൊണ്ട് നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് മറികടന്ന് നിയമസഭയ്ക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് നീക്കി. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്, അബിൻ വർക്കി തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് നടന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പോലീസ് പല തവണ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
പിന്നാലെ പോലീസ് വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും പ്രവർത്തരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

