കന്യാസ്ത്രീ പീഡന കേസ്: കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയം, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ആശുപത്രിയിലെ മുൻ എച്ച്ആർ മാനേജറായിരുന്ന പൊൻകുന്നം സ്വദേശി ബാബു തോമസ് (45) കൂടുതൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സമാന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള മറ്റ് ഇരകൾ, കന്യാസ്ത്രീകൾ ഉൾപ്പെടെ, ഉണ്ടായേക്കാമെന്നും, അവരെ കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച അറസ്റ്റിലായ ബാബു തോമസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അന്വേഷണത്തിന് നിർണായകമായ ചില വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.

കന്യാസ്ത്രീ നൽകിയ പരാതിയിൽ, പ്രതി ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതും, നിരവധി തവണ പീഡിപ്പിച്ചതുമാണ് ആരോപണം. പരാതി ഉയർന്നതിനു പിന്നാലെ ഇയാൾ ജോലി രാജിവച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. പ്രതി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു

രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം: വി. കുഞ്ഞികൃഷ്ണന്റെ നിലപാട് തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കണ്ണൂരിൽ ഉയർന്ന ഫണ്ട് തിരിമറി ആരോപണങ്ങളിൽ വി. കുഞ്ഞികൃഷ്ണന്റെ നിലപാടിനെ ശക്തമായി തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രക്തസാക്ഷി ഫണ്ടിൽ നിന്നു ഒരുചെറിയ തുകയും ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫണ്ട് സംബന്ധിച്ച വിവാദം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് തലത്തിൽ പരിശോധിക്കേണ്ട വിഷയമാണെന്നും, സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഉയർന്നുവന്ന ആരോപണങ്ങൾ സംഘടനാ ശിസ്തത്തിന് വിരുദ്ധമാണെന്നും, നിയമനടപടി ആവശ്യമെങ്കിൽ ബന്ധപ്പെട്ടവർ പരാതി നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം അടിയന്തരമായി യോഗം ചേരും. പാർട്ടിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ കർശന നടപടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. മുൻപ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തള്ളിയ വിഷയങ്ങൾ വീണ്ടും ഉന്നയിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്ന് എസ്ഐടിക്ക് മൊഴി നൽകി  ഉണ്ണികൃഷ്ൻ പോറ്റി

തിരുവനന്തപുരം:  ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്ന് മൊഴി നൽകി   ഉണ്ണികൃഷ്ൻ പോറ്റി. ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്.

പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും പോറ്റി എസ്ഐടിയോട് പറഞ്ഞു. 

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി.

എസ്ഐടി സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

കരഞ്ഞതിന്റെ പേരിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു: നെയ്യാറ്റിൻകരയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ നടുക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഖാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ അന്വേഷണത്തിൽ പുറത്തുവരുന്നത്. പ്രതിയായ ഷിജിന് കുഞ്ഞിനോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനോട് ഒരിക്കലും സ്നേഹപരമായ സമീപനം കാണിച്ചിരുന്നില്ലെന്നും, പലപ്പോഴും മോശമായ ഭാഷയിൽ സംസാരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഭാര്യയുമായുള്ള സ്വകാര്യ സമയത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് മർദനത്തിലേക്ക് നയിച്ചതെന്നുമാണ് ഷിജിൻ പൊലീസിനോട് പറഞ്ഞത്. കൈമുട്ട് ഉപയോഗിച്ച് കുഞ്ഞിന്റെ വയറ്റിൽ അടിച്ചതായി ഇയാൾ മൊഴി നൽകി. മുൻപ് പിണക്കം മൂലം ഭാര്യ കൃഷ്ണപ്രിയയും കുഞ്ഞും വീട്ടിൽ നിന്ന് പോയിരുന്നതായും, പിന്നീട് തിരിച്ചെത്തിയത് തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും, ഇതിന് ശേഷം ഏകദേശം ഒരു മാസത്തോളം അകലം പാലിച്ചിരുന്നുവെന്നും ഷിജിൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഇഖാന്റെ മരണത്തിൽ ഷിജിൻ കുറ്റസമ്മതം നടത്തിയത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. അതേസമയം കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയയെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മരണത്തിന് കാരണമായത് അടിവയറ്റിലേറ്റ ഗുരുതര പരിക്കുകളാണെന്ന് വ്യക്തമായിരുന്നു. വയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലും കണ്ടെത്തിയിട്ടുണ്ട്. അമ്മ ആദ്യം കൈയിലെ പൊട്ടൽ ഒരാഴ്ച മുൻപ് സംഭവിച്ചതാണെന്ന് പറഞ്ഞെങ്കിലും, പരിശോധനയിൽ അത് ഏകദേശം മൂന്ന് ആഴ്ച പഴക്കമുള്ളതാണെന്ന് കണ്ടെത്തി. കുഞ്ഞിന് ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഖാൻ ബോധം നഷ്ടപ്പെട്ട് മരിച്ചത്.

മകന്റെ വിയോഗം തളർത്തിയിട്ടുണ്ട്, എങ്കിലും ജാനകിയമ്മ ആരോഗ്യവതിയെന്ന് കുടുംബം

പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും കുടുംബം.

മകന്റെ വേർപാടിൽ എസ്. ജാനകി അതീവ ദുഃഖത്തിലാണെങ്കിലും അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുടുംബം അറിയിച്ചു.

കുടുംബത്തിന് പുറത്തുള്ള വ്യക്തികൾ നൽകുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങൾ മാധ്യമങ്ങളും പൊതുജനങ്ങളും ഏറ്റെടുക്കരുതെന്ന് കൊച്ചുമകൾ അപ്‌സര അഭ്യർത്ഥിച്ചു.


കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കുടുംബം ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത; മുന്നറിയിപ്പുമായി ആർപിഎഫ്

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ അട്ടിമറി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിനെതിരെ അട്ടിമറി ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്താൻ റെയിൽവേ സംരക്ഷണ സേന (ആർ‌പി‌എഫ്) ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ട്രാക്കുകളിൽ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കാൻ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തി അനിഷ്ട സംഭവങ്ങൾ തടയുക എന്നതാണ് റെയിൽവേ സുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സർക്കുലർ പുറപ്പെടുവിക്കുകയും റെയിൽവേ ജീവനക്കാർ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

‘കിംഗ് ‘ റിലീസ് തീയതി പ്രഖ്യാപിച്ചു , ഷാരൂഖ് ഖാൻ ‘അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ’യുമായി ഏറ്റുമുട്ടും : പുതിയ ടീസർ കിടിലൻ

0

മുംബൈ : ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “കിംഗ്” എന്ന ചിത്രത്തിന്റെ ടീസർ ഒടുവിൽ എത്തി ഒപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും. 2023 ലെ “ജവാൻ” എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാനെ അവസാനമായി വലിയ സ്‌ക്രീനിൽ കണ്ടത്. അന്നുമുതൽ ആരാധകർ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ അത് അവസാനിച്ചു. ഷാരൂഖിന്റെ ജന്മദിനത്തിൽ “കിംഗ്” എന്ന ചിത്രത്തിന്റെ ടീസറും നടന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ഇപ്പോൾ പുതിയ ടീസറിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും ഷാരൂഖ് വെളിപ്പെടുത്തിയിട്ടുണ്ട്.

‘കിംഗ്’ റിലീസ് തീയതിയും പുതിയ ടീസറും”കിംഗ്” ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബർ 24 ന് റിലീസ് ചെയ്യും. “കിംഗ്” ഒരു ടീസർ പോലെയാണ് ആരംഭിക്കുന്നത്, മഞ്ഞുമൂടിയ പർവതനിരകൾക്കിടയിൽ ഒരു കൊടുമുടിയിൽ നിൽക്കുന്ന ഷാരൂഖ് ഖാൻ നിലവിളിക്കുന്നതായി കാണിക്കുന്നു. അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് അദ്ദേഹം ഒരു ഗ്ലാസ് തകർക്കുന്നതും ഒരു കെട്ടിടത്തിൽ നിന്ന് ചാടുന്നതും കാണിക്കുന്നു. നെഞ്ചിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. ശരീരവും മുഖവും രക്തത്തിൽ കുളിച്ചിരിക്കുന്നു, കണ്ണുകൾ കോപത്താൽ ജ്വലിക്കുന്നു. പിന്നെ ഷാരൂഖ് ഖാൻ ആരെയോ ഇടിച്ചുകൊണ്ട് ഉച്ചത്തിൽ നിലവിളിക്കുന്ന ഒരു രംഗം വരുന്നു. അയാളുടെ കണ്ണുകളിൽ ക്രൂരത വ്യക്തമായി കാണാം. ടീസറിന്റെ അവസാനം ഷാരൂഖ് ഖാന്റെ ശബ്ദം കേൾക്കുന്നു: “എനിക്ക് ഭയമില്ല, ഞാൻ ഒരു ഭീകരനാണ്.” – ടീസർ അവസാനിക്കുന്നു.

കിംഗ്’ ഡിസംബർ 24 ന് ക്രിസ്മസിന് റിലീസ് ചെയ്യും

“കിംഗ്” എന്ന ചിത്രത്തിന്റെ ഈ ടീസർ ആരാധകരുടെ നെഞ്ചിൽ ഒരു നടുക്കം സൃഷ്ടിച്ചിട്ടുണ്ട്, ഇപ്പോൾ റിലീസ് തീയതി പുറത്തുവന്നതോടെ അവരുടെ ആവേശത്തിന് അതിരുകളില്ല. “കിംഗ്” ഡിസംബർ 24 ന് റിലീസ് ചെയ്യും, “അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ” അതിന് ആറ് ദിവസം മുമ്പ് ഡിസംബർ 18 ന് തിയേറ്ററുകളിൽ എത്തും. അതായത് ഷാരൂഖ് ഖാൻ ഇത്തവണ “അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ”യുമായി നേരിട്ട് ഏറ്റുമുട്ടും.

കിംഗ് സിനിമയിലെ അഭിനേതാക്കൾ

ഷാരൂഖ് ഖാൻ, മകൾ സുഹാന ഖാൻ, സുനിൽ ഗ്രോവർ, ദീപിക പദുക്കോൺ, അഭയ് വർമ, അർഷാദ് വാർസി, അഭിഷേക് ബച്ചൻ, ജയ്ദീപ് അഹ്ലാവത്, രാഘവ് ജുയൽ എന്നിവരും “കിംഗ്” എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്‌റോഫ്, സൗരഭ് ശുക്ല, അക്ഷയ് ഒബ്‌റോയ്, കരൺവീർ മൽഹോത്ര എന്നിവരും “കിംഗിൽ” ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അവരുടെ പേരുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമദിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് പിഴ. 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍.

അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്.

നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമദിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് പിഴ. 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍.

അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്.

നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമദിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് പിഴ. 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍.

അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്.

നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

നികേഷ് കുമാറിനെ കിണറ്റിൽ ഇറക്കിയത് താൻ, ആളുകളെ വച്ചാണ് അത് ചെയ്യിച്ചത്‌; കെ.എം ഷാജി

കാസർകോട്: ഒളിവീട്ടിൽ അഭയം തേടിയ എകെജിയല്ല തൻ്റെ മാതൃകയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. എം.വി നികേഷ് കുമാറിനെ കിണറ്റിൽ ഇറക്കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി. തന്റെ നാവിൽ നിന്ന് മറ്റേതെങ്കിലുമൊരു മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്കുണ്ടായിട്ടുണ്ടെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയുമെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.

താൻ അഴീക്കോട് മത്സരിച്ച് 10 കൊല്ലം എംഎൽഎയായി ഇരുന്നിട്ടാണ് വീണ്ടും മത്സരിക്കാൻ നോമിനേഷൻ കൊടുത്തത്. പിന്നെ ഏത് കേസിന്റെ പേരിലാണ് ഷാജി എംഎൽഎ അല്ലാതായത്. നിങ്ങൾ കള്ളക്കേസുണ്ടാക്കി. കാരണം നികേഷ് കുമാറിനെയാണ് താൻ എതിർത്തത്. അയാളെ കിണറ്റിൽ ഇറക്കിയത് അയാൾക്കിഷ്ടപ്പെട്ടില്ലെന്നും ഷാജി പറഞ്ഞു..


‘ഒരു സത്യം പറയട്ടെ, അയാളെ കിണറിൽ ഇറക്കിയത് ഞാനാണ്. തനിയെ ഇറങ്ങിയതല്ല. അയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുമൂന്ന് ആളുകളെ വച്ചാണ് അത് ചെയ്തത്. അയാൾക്ക് തെരഞ്ഞെടുപ്പ് മര്യാദയൊന്നും ഉണ്ടായിരുന്നില്ല. ആകെ ഇടങ്ങേറാക്കി. മൂൺവാക്ക്, മോണിങ് വാക്ക് എന്നൊക്കെ പറഞ്ഞ് പലതരം ഗിമ്മിക്കുകൾ. ഇയാളെയൊന്ന് ശരിയാക്കാമെന്ന് ഞാൻ വിചാരിച്ചു. കിണറിൽ ഒന്ന് ഇറങ്ങിനോക്ക്, അതൊരു ട്രെൻഡാകുമെന്ന് ഞാൻ പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്.- കെ.എം ഷാജി പരിഹസിച്ചു.

സിനിമ ഷൂട്ടിങ് നടന്നത് സന്നിധാനത്തല്ല, അനുമതി നൽകിയത് എഡിജിപി ശ്രീജിത്ത്; അനുരാജ് മനോഹർ

തിരുവനന്തപുരം: മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന ആരോപണത്തിന് പ്രതികരിച്ച് സംവിധായകൻ അനുരാജ് മനോഹർ.

ഷൂട്ടിങ് നടന്നത് പമ്പയിൽ ആണ്. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്.

പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എഡിജിപിയാണ് പമ്പയിൽ ഷൂട്ട്‌ ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ പ്രതികരിച്ചു.

മകര വിളക്ക് ഷൂട്ട്‌ ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നുമാണ് ദേവസ്വം പ്രസിഡന്റ്  ജയകുമാർ പറഞ്ഞത്. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ് പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്നും ജയകുമാർ അറിയിച്ചു.

നിങ്ങളുടെ ചിത്രങ്ങൾ ഇനി തമാശരൂപത്തിലാക്കാം; ഗൂഗിൾ ഫോട്ടോസിൽ പുതിയ മീം ഫീച്ചർ എത്തി

ഗൂഗിൾ ഫോട്ടോസ് ഉപയോക്താക്കൾക്കായി പുത്തൻ എഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മീമുകൾ നിർമ്മിക്കാൻ താല്പര്യമുള്ളവർക്ക് ഏറെ സഹായകരമാകുന്ന മീ-മീം എന്ന ഫീച്ചറാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടെ ഗാലറിയിലുള്ള ചിത്രങ്ങളെ നിമിഷങ്ങൾക്കുള്ളിൽ മീമുകളാക്കി മാറ്റാൻ സാധിക്കും.

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും സാഹചര്യവും മനസ്സിലാക്കി അനുയോജ്യമായ വാചകങ്ങൾ എഐ തന്നെ നിർദ്ദേശിക്കും. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഈ പുതിയ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെക്നോളജി മേഖലയിൽ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾക്കിടെയാണ് ഗൂഗിളിന്റെ ഈ ശ്രദ്ധേയമായ ചുവടുവെപ്പ്. സോഷ്യൽ മീഡിയയിൽ സജീവമായ യുവാക്കളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗിൽ വലിയ അറിവില്ലാത്തവർക്കും വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാൻ കഴിയും.

ഗൂഗിൾ ഫോട്ടോസിലെ സെർച്ച് ബാറിലൂടെയാണ് ഈ ഫീച്ചർ ലഭ്യമാകുക. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം വാചകങ്ങളിൽ മാറ്റം വരുത്താനും സാധിക്കും. ക്രിയേറ്റീവ് ആയ രീതിയിൽ ഫോട്ടോകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

സ്വകാര്യതയുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ചിത്രങ്ങൾ മീമുകളാക്കി മാറ്റാൻ സാധിക്കില്ല. ക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മറ്റ് കമ്പനികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ ഇത്തരം ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഈ ഫീച്ചർ പരീക്ഷിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ആനിമേഷൻ ഫീച്ചറുകളും ഗൂഗിൾ ഫോട്ടോസിൽ ഉൾപ്പെടുത്തിയേക്കും.

കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

മലപ്പുറം: തവനൂർ എംഎൽഎ കെ.ടി ജലീൽ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച ജലീൽ പൊന്നാനി ആണെങ്കിൽ മത്സരിക്കാമെന്ന് സന്നദ്ധത അറിയിച്ചു എന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തവനൂർ സുരക്ഷിതമല്ലെന്നാണ് ജലീലിന്‍റെ വിലയിരുത്തൽ.

പൊന്നാനിയിൽ ഇത്തവണ കരുത്തനായ സ്ഥാനാർഥി ഇല്ലെങ്കിൽ തിരിച്ചടി നേരിടുമെന്നാണ് എൽഡിഎഫിന്‍റെ കണക്കൂകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കുമെന്നും  ജലീൽ പറഞ്ഞിരുന്നു.

രശ്‌മിക -വിജയ് വിവാഹം ഫെബ്രുവരി 26നോ?

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തെക്കുറിച്ചും നിശ്ചയത്തെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ടെന്നും എന്നാൽ എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് തന്നെ വെളിപ്പെടുത്തുമെന്നുമാണ് താരം വ്യക്തമാക്കിയത്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. എങ്കിലും വിവാഹവാർത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ താരം തയ്യാറാകാത്തത് ആരാധകർക്കിടയിൽ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇരുവരുടെയും വിവാഹം ഫെബ്രുവരി 26-ന് രാജസ്ഥാനിൽ വെച്ച് നടക്കുമെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞുവെന്നും രാജസ്ഥാനിലെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, പ്രിയതാരങ്ങളുടെ വിവാഹവാർത്ത സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധക ലോകം.