ബിസ്മീറിന് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്

0

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ

ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മരണപ്പെട്ട ബിസ്മീറിന് ചികിത്സ വൈകിയിട്ടില്ല. ചികിത്സ നല്‍കിയതിലും പിഴവുണ്ടായിട്ടില്ല. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ അയച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ അരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ജില്ലാ തല വിജിലന്‍സ് ഓഫീസര്‍ ഡോ. അനില്‍കുമാര്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here