ഗാസയില്‍ ഇസ്രയേല്‍ വെടിവയ്പ്; കുട്ടികളടക്കം മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടു

0

ജറുസലേം: വടക്കന്‍ ഗാസ മുനമ്പിലുണ്ടായ ഇസ്രയേല്‍ സൈന്യക നീക്കത്തില്‍  കുട്ടികളടക്കം മൂന്ന് പാലസ്തീനുകാര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയ ആശുപത്രിക്ക് സമീപം നടന്ന വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ജബാലിയയില്‍ ആളുകള്‍ ഒത്തുകൂടിയ സ്ഥലത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.

ഇയാള്‍ക്കൊപ്പമുണ്ടായ നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഗാസയിലെ സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. തുടര്‍ച്ചയായ വെടിവയ്പ്പ് ഉണ്ടായെന്നും ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റാഫയിലും വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇതുവരെ മരണപ്പെട്ട പാലസ്തീനികളുടെ എണ്ണം 481 ആണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here