കണ്ണൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സ്ഥിരീകരിച്ച് സിപിഐഎം. കുടുംബം ഉചിതമായ എടുക്കട്ടെ എന്നാണ് പാർട്ടി എടുത്ത നിലപാടെന്നും, കൂടിയാലോചനയ്ക്ക് ശേഷം പുരസ്കാരം സ്വീകരിക്കേണ്ട എന്ന് കുടുംബം തീരുമാനിച്ചുവെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വിഎസിന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കുന്നതിൽ പാർട്ടി നിലപാടിനൊപ്പമാണ് കുടുംബമെന്ന് മകൻ വി.എ. അരുൺകുമാർ വ്യക്തമാക്കിയിരുന്നു. പുരസ്കാരത്തെക്കാൾ വലുത് വിഎസിന് ജനമനസിലുള്ള സ്ഥാനമാണ്.
ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽ സിപിഐഎമ്മിന് നിലപാടുണ്ടെന്നും വിഎസും ആ മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്നു എന്നും അരുൺ കുമാർ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുടുംബത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്.
വിഎസിൻ്റെ കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ല; സ്ഥിരീകരിച്ച് സിപിഐഎം
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കുമോ?
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സര്‍വീസ് സംഘടനകള്‍ നിര്‍ദേശത്തോട് യോജിച്ചേക്കാനാണ് സാധ്യത.
എന്നാല്‍ ജീവനക്കാരുടെ ലീവുകളുടെ കാര്യത്തില്‍ ഉള്‍പ്പടെ വ്യക്തത വരേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്നാണ് പ്രതിപക്ഷ സംഘടകളുടെ നിലപാട്.
ബാങ്ക് ജീവനക്കാർക്ക് പുറമെ, സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്ക് എടുക്കുന്നത്. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ യോഗങ്ങൾ.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കുമോ?
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സര്‍വീസ് സംഘടനകള്‍ നിര്‍ദേശത്തോട് യോജിച്ചേക്കാനാണ് സാധ്യത.
എന്നാല്‍ ജീവനക്കാരുടെ ലീവുകളുടെ കാര്യത്തില്‍ ഉള്‍പ്പടെ വ്യക്തത വരേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്നാണ് പ്രതിപക്ഷ സംഘടകളുടെ നിലപാട്.
ബാങ്ക് ജീവനക്കാർക്ക് പുറമെ, സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്ക് എടുക്കുന്നത്. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ യോഗങ്ങൾ.
പലിശഭാരം കുറയില്ല! റിപ്പോ 5.25 ശതമാനത്തിൽ തുടരും
റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐ എംപിസി യോഗത്തിൽ തീരുമാനം. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിലാണ് തീരുമാനം .
“പോളിസി റിപ്പോ നിരക്ക് 5.25% ൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചുവെന്നും” ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
അതോടെ റിപ്പോ നിരക്കുകൾ 5.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. ഡിസംബറിലെ പണനയത്തിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചിരുന്നു.
റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ 5.25 ശതമാനത്തിൽ തുടരുന്നതിനാൽ പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും,
സ്വർണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി.
ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തിൽ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ.
ഈ വർഷത്തെ എസ്എസ്എൽസി ചോദ്യപേപ്പറുകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കടുപ്പമേറിയതാകുമോ?
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷാ നടത്തിപ്പിലോ ചോദ്യപേപ്പർ ഘടനയിലോ കുട്ടികളെ വലയ്ക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പരീക്ഷാ പേടി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ, വിപരീത ഫലമുണ്ടാക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
ഇത്തരം തെറ്റായ പ്രചാരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനാവശ്യമായി ആശങ്കയിലാഴ്ത്തുകയാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ
തിരുവനന്തപുരം: കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ബൈക്ക് തൻറെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു.
‘ കാറോടിച്ചത് ഞാൻ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാൻസർ രോഗിയാണ്. കൂടാതെ ചിക്കൻഗുനിയയും ബാധിച്ചിട്ടുണ്ട്.
പാനിക് ആയിപ്പോയതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പൊലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തു’. മണിയൻ പിള്ള രാജു പറഞ്ഞു.
ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പുകളെ വെളിപ്പെടുത്തണം; ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയിൽ പരോക്ഷ വിമർശനവുമായി കാസ
കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയിൽ തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയ്ക്കെതിരെ കാസ സംഘടന രംഗത്ത്. ഏതാണ് ആ തീവ്രവാദ ഗ്രൂപ്പെന്ന് സഭ വ്യക്തമാക്കണമെന്ന് കാസ ആവശ്യപ്പെട്ടു. കേരളത്തിൽ ക്രൈസ്തവർക്കിടയിൽ വർഗീയത പടർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും ഇവർക്ക് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. വർഗീയ ധ്രുവീകരണം നടത്തുന്നതിൽ രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഓരോ വർഷവും വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ സർവീസിലും ഉദ്യോഗസ്ഥ തലത്തിലും സഭാംഗങ്ങളുടെ എണ്ണം കുറയുന്നത് തിരിച്ചടിയാണ്. കുറഞ്ഞുവരുന്ന ജനനനിരക്കും വിവാഹം നടക്കാത്ത സാഹചര്യവും വിദേശത്തേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റവും സഭയെ തളർത്തുന്നു. സിറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ലക്ഷ്യമിട്ടിരുന്നതായി മുൻപ് നടന്ന റെയ്ഡുകളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയുടെ കെട്ടുറപ്പിനെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യ ശക്തികളെ പ്രതിരോധിക്കണമെന്നാണ് ആർച്ച് ബിഷപ്പിന്റെ ആഹ്വാനം. എന്നാൽ ഏത് സംഘടനയെയാണ് താൻ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞിരുന്നില്ല. ഇതാണ് ഇപ്പോൾ കാസയുടെ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.
2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ; രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്ന്; സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പൊൻതിളക്കവുമായി ഇരിട്ടി സ്റ്റേഷൻ
ഇരിട്ടി: സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തിളങ്ങി ഇരിട്ടി പോലീസ് സ്റ്റേഷൻ. 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഇരിട്ടി സ്റ്റേഷനെ തിരഞ്ഞെടുത്തു. മാത്രമല്ല ദേശീയ തലത്തില്‍ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്നും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷൻ തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മികച്ച സ്റ്റേഷനുകളിലൊന്നായി ഇരിട്ടി സ്റ്റേഷനെ തിരഞ്ഞെടുത്തത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പൊലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ; രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്ന്; സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പൊൻതിളക്കവുമായി ഇരിട്ടി സ്റ്റേഷൻ
ഇരിട്ടി: സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തിളങ്ങി ഇരിട്ടി പോലീസ് സ്റ്റേഷൻ. 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഇരിട്ടി സ്റ്റേഷനെ തിരഞ്ഞെടുത്തു. മാത്രമല്ല ദേശീയ തലത്തില്‍ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിലൊന്നും കണ്ണൂര്‍ റൂറലിലെ ഇരിട്ടി പൊലീസ് സ്റ്റേഷൻ തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മികച്ച സ്റ്റേഷനുകളിലൊന്നായി ഇരിട്ടി സ്റ്റേഷനെ തിരഞ്ഞെടുത്തത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പൊലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിയമസഭാ മോഹം വെളിപ്പെടുത്തി കെ. സുധാകരൻ; ‘പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കും’
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന സൂചന നൽകി മുൻ കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ. കോഴിക്കോട് നടന്ന നാഷണൽ ജനതാദളിന്റെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ജനവിധി തേടുമെന്നും, അത്തരമൊരു തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണ്ട ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ എന്ന പേരിൽനാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. നാഷണൽ ജനതാദളിന് കോൺഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്. സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂദൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി. പ്രസംഗത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി മോദി വികസിത ഇന്ത്യയുടെ യാത്രയെക്കുറിച്ച് പരാമർശിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട് രാജ്യത്തിന്റെ വികസനത്തിന്റെ ശബ്ദം പാർലമെന്റിൽ പ്രതിധ്വനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തിന്റെ കഴിവുകൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം പൂർത്തിയായി എന്ന് അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ രണ്ടാം പാദവും ഒരുപോലെ ശക്തമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ശക്തിയുടെ അനുഗ്രഹം നമ്മോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ന് ലോകത്തിന്റെ വെല്ലുവിളികൾക്ക് പരിഹാരം നൽകുന്ന ഒരു രാജ്യമായും പ്രത്യാശയുടെ കിരണമായും ഇന്ത്യ മാറിയിരിക്കുന്നു. തങ്ങൾ പരിഹാരങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളർച്ച വളരെ ഉയർന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെ പ്രകടമാക്കുന്നു. നമ്മൾ മുന്നോട്ട് പോകുന്ന വേഗതയിൽ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് നമ്മൾ നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രം, ബഹിരാകാശം, കായികം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഇന്ന് ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകം ഒരു പുതിയ ആഗോള ക്രമത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു ലോകക്രമം രൂപപ്പെട്ടുവെന്നും ഇപ്പോൾ ഒരു പുതിയ ലോകക്രമം രൂപപ്പെട്ടുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ചായ്‌വ് ഇന്ത്യയോടാണ്. ഒരു ലോക സുഹൃത്ത്, ഒരു ലോക സഹോദരൻ എന്ന നിലയിൽ ഇന്ന് ഇന്ത്യ നിരവധി രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകക്ഷേമത്തിനായി തോളോട് തോൾ ചേർന്ന് നമുക്ക് അർഹമായ പങ്ക് വഹിക്കാൻ കഴിയും. ഇന്ന് ലോകം മുഴുവൻ ആഗോള ദക്ഷിണേഷ്യയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇന്ന് ഇന്ത്യ ആഗോള ദക്ഷിണേഷ്യയുടെ ശബ്ദമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ഇന്ത്യ ഇന്ന് ഭാവിക്ക് അനുയോജ്യമായ വ്യാപാര കരാറുകളിൽ ഏർപ്പെടുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സമീപകാലത്ത്, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 27 രാജ്യങ്ങളുമായുള്ള “എല്ലാ കരാറുകളുടെയും മാതാവ്” ഉൾപ്പെടെ ഒമ്പത് പ്രധാന രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം തന്നെ പ്രതിപക്ഷത്തെ ആക്രമിച്ചുകൊണ്ട് ഒരു രാജ്യവും നിങ്ങളുമായി ഇടപെടാൻ തയ്യാറാകാത്ത ഒരു അവസ്ഥയിലേക്ക് നിങ്ങൾ രാജ്യത്തെ കൊണ്ടുവന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രമുഖ ക്ലബ്ബിൽ വെച്ച് യുവതിയുടെ പാനീയത്തിൽ മാരകമായ മയക്കുമരുന്ന് കലർത്തി; കോടതിയിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ വ്യവസായി
ലണ്ടൻ: പ്രമുഖ ക്ലബ്ബിൽ വെച്ച് യുവതിയുടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ഇന്ത്യൻ വംശജനായ വ്യവസായി. കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചു. ലണ്ടനിലെ പ്രശസ്തമായ മിഷേലിൻ സ്റ്റാർ റെസ്റ്റോറന്റ് ‘ബെനാരസി’ന്റെ ഉടമയാണ് 63-കാരനായ വികാസ് നാഥ് എന്ന ഈ കോടീശ്വരൻ. 2024 ജനുവരി 15-നാണ് മെയ്‌ഫെയറിലെ ‘അന്നാബെൽസ്’ എന്ന സ്വകാര്യ മെമ്പേഴ്സ് ക്ലബ്ബിൽ വെച്ച് ഇയാൾ യുവതിയുടെ പാനീയത്തിൽ മാരകമായ മയക്കുമരുന്ന് കലർത്തിയത്. മാർഗരിറ്റ പാനീയത്തിൽ ‘ഗാമ-ബ്യൂട്ടിറോലാക്റ്റോൺ’ (GBL) എന്ന മാരകമായ രാസവസ്തു ആണ് കലർത്തിയത്.
യുവതിയെ ശാരീരികമായി ഉപദ്രവിക്കാനല്ല, മറിച്ച് അവരെ മാനസികമായി ഒന്ന് ‘റിലാക്സ്’ ചെയ്യിക്കാനാണ് താൻ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതെന്നാണ് വികാസ് നാഥ് കോടതിയിൽ വാദിച്ചത്. എന്നാൽ ലൈംഗിക ലക്ഷ്യത്തോടെയല്ല ഇത് ചെയ്തതെന്ന ഇയാളുടെ വാദത്തെ പ്രോസിക്യൂഷൻ തള്ളി. സംഭവത്തിന് മുമ്പ് തന്നെ യുവതിയുമായി ലൈംഗിക ബന്ധത്തിന് ആഗ്രഹമുണ്ടെന്നും എന്നാൽ അത് നടക്കാത്തതിൽ താൻ അസ്വസ്ഥനാണെന്നും കാണിച്ച് വികാസ് നാഥ് തന്റെ സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പ്രോസിക്യൂട്ടർ ടിം ക്ലാർക്ക് കോടതിയിൽ ഹാജരാക്കി. കൂടാതെ, തന്റെ കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് മുമ്പ് ലൈംഗിക ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
വികാസ് നാഥിന്റെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ലബ്ബ് ജീവനക്കാരുടെ നീക്കമാണ് പിടിക്കപ്പെടാൻ സഹായകമായത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ വാനില എക്സ്ട്രാക്റ്റ് കുപ്പിയിൽ നിന്ന് സ്ട്രോ ഉപയോഗിച്ച് പാനീയത്തിലേക്ക് ദ്രാവകം പകർത്തുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഇടപെടുകയായിരുന്നു. യുവതി പാനീയം കുടിക്കുന്നതിന് മുമ്പ് തന്നെ അവർ ആ ഗ്ലാസ് മാറ്റുകയും വിവരം അവരെ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് കയ്യിലുണ്ടായിരുന്ന കുപ്പി ടോയ്ലറ്റിൽ ഉപേക്ഷിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇയാൾക്കെതിരായ നിർണായക തെളിവായി മാറി.
താൻ ഏറെ വിശ്വസിച്ചിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വഞ്ചന ഉണ്ടായതിൽ യുവതി കോടതിയിൽ അതീവ ദുഃഖം രേഖപ്പെടുത്തി. വിവാഹമോചനവും കുടുംബപ്രശ്നങ്ങളും കാരണം താൻ മാനസികമായി തകർന്നിരുന്ന സമയത്ത് വികാസ് നാഥ് കാണിച്ച കരുതൽ വ്യാജമായിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞില്ലെന്ന് അവർ പറഞ്ഞു. ബ്രിട്ടനിലും സ്പെയിനിലും നിരവധി റെസ്റ്റോറന്റുകളുള്ള ഈ ഇന്ത്യൻ വ്യവസായിയുടെ കുറ്റസമ്മതം വലിയ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. കേസിൽ കോടതി നടപടികൾ ഇപ്പോഴും തുടർന്നു വരികയാണ്.
മേഘാലയയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 16 തൊഴിലാളികള്‍ മരിച്ചു
ഷില്ലോങ് : വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ഒരു അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചു. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ മിൻസിംഘാട്ട്-താങ്‌സ്‌കോ പ്രദേശത്തെ അനധികൃത കൽക്കരി ഖനിയിൽ വ്യാഴാഴ്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.
ഈസ്റ്റ് ജയന്തിയ ഹിൽസ് പോലീസ് സൂപ്രണ്ട് വികാസ് കുമാർ അപകടം സ്ഥിരീകരിച്ചു. എന്നാൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് കുറച്ച് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ഷില്ലോങ്ങിലേക്ക് മാറ്റിയതായി അസം ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേനയിലെയും (എസ്ഡിആർഎഫ്) അഗ്നിശമന സേനയിലെയും അടിയന്തര സേവനങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സ്ഫോടനത്തെത്തുടർന്ന് അനധികൃത ഖനനം നടന്നിരുന്ന കുന്നിൻചെരിവ്
ഭാഗികമായി തകർന്നു, ഇത് കൂടുതൽ ഖനിത്തൊഴിലാളികളെ കുടുക്കാൻ സാധ്യതയുണ്ടെന്ന് സംഭവസ്ഥലത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന് പിന്നിൽ ആരുടെ പങ്കുണ്ടെന്ന് കണ്ടെത്താൻ അനധികൃത ഖനന പ്രവർത്തനത്തെക്കുറിച്ച് ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം 2025 ഡിസംബർ 23 ന് ഇതേ താങ്‌സ്‌കോ പ്രദേശത്തും സമാനമായ ഒരു ഡൈനാമൈറ്റ് സ്ഫോടനം ഉണ്ടായി രണ്ട് ഖനിത്തൊഴിലാളികൾ മരിച്ചിരുന്നു.
