‘നിസാര കാര്യങ്ങൾ മുൻനിർത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുത്’; ശബരിമല സ്വർണക്കൊളള കേസിൽ ഹർജിക്കാരോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹർജിക്കാരോട് നിർദേശവുമായി ഹൈക്കോടതി. നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. എസ്‌ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞു.

എസ്‌ഐടി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എസ്‌ഐടിയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് പറഞ്ഞു. ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരിട്ടാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അതിനാല്‍ സിബിഐ അന്വേഷണ ആവശ്യത്തെ എതിര്‍ക്കേണ്ടത് ഹൈക്കോടതിയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെയും ഹൈക്കോടതി പ്രശംസിച്ചു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

‘പോരാട്ടം ജനാധിപത്യം സംരക്ഷിക്കാന്‍’; SIRനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ സ്വയം വാദിച്ച് മമത ബാനര്‍ജി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയിൽ സ്വയം വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഭിഭാഷകയായ മമത ബാനർജി 45 വർഷങ്ങൾക്ക് ശേഷമാണ് വക്കീൽ കുപ്പായം അണിഞ്ഞത്. എസ്ഐആറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് മമത ബാനർജി ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നില്ലെന്ന് മമത വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ലെന്നും മമത വാദിച്ചു. അതേസമയം ആവശ്യത്തിന് ജീവനക്കാരെ ബംഗാൾ സർക്കാർ നൽകുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.


എന്നാൽ കമ്മീഷൻ പറയുന്നത് തെറ്റാണെന്ന് കോടതി മുറിയിൽ മമത തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം വിശദമായി കേൾക്കണം എന്ന് സോളിസിറ്റർ ജനറൽ ആവശ്യമുയർത്തി. ഇതിനിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം കമ്മീഷൻ മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. തന്റെ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാനാണെന്ന് മമത ബാനർജി പറഞ്ഞു.

വാതിലിനപ്പുറത്ത് മോചനം തേടി നീതി കരയുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് വേണ്ടിയല്ല തന്റെ ഹർജി. ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ല. ബംഗാളിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യംവെയ്ക്കുകയാണ്. ഇതിന് കാരണം തെരഞ്ഞെടുപ്പാണെന്നും മമത വാദിച്ചു. മമത ബാനർജിയുടെ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ച സാവകാശം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ചത്തെ വിശാല സാവകാശം നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി.

‘പോരാട്ടം ജനാധിപത്യം സംരക്ഷിക്കാന്‍’; SIRനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ സ്വയം വാദിച്ച് മമത ബാനര്‍ജി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയിൽ സ്വയം വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഭിഭാഷകയായ മമത ബാനർജി 45 വർഷങ്ങൾക്ക് ശേഷമാണ് വക്കീൽ കുപ്പായം അണിഞ്ഞത്. എസ്ഐആറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് മമത ബാനർജി ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നില്ലെന്ന് മമത വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ലെന്നും മമത വാദിച്ചു. അതേസമയം ആവശ്യത്തിന് ജീവനക്കാരെ ബംഗാൾ സർക്കാർ നൽകുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.


എന്നാൽ കമ്മീഷൻ പറയുന്നത് തെറ്റാണെന്ന് കോടതി മുറിയിൽ മമത തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം വിശദമായി കേൾക്കണം എന്ന് സോളിസിറ്റർ ജനറൽ ആവശ്യമുയർത്തി. ഇതിനിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം കമ്മീഷൻ മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. തന്റെ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാനാണെന്ന് മമത ബാനർജി പറഞ്ഞു.

വാതിലിനപ്പുറത്ത് മോചനം തേടി നീതി കരയുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് വേണ്ടിയല്ല തന്റെ ഹർജി. ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ല. ബംഗാളിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യംവെയ്ക്കുകയാണ്. ഇതിന് കാരണം തെരഞ്ഞെടുപ്പാണെന്നും മമത വാദിച്ചു. മമത ബാനർജിയുടെ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ച സാവകാശം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ചത്തെ വിശാല സാവകാശം നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി.

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; യുംനാം ഖേംചന്ദ് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി

ഇംഫാല്‍: മണിപ്പൂരിൽ നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം 6 മണിക്ക് മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക് ഭവനിൽ നടക്കും. ബിജെപി മണിപ്പൂർ എന്ന് എക്സ് പോസ്റ്റിലൂടെയാണ് മണിപ്പൂർ ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഇതോടെ മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേറും. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

ആഭ്യന്തര കലാപത്തെ തുടർന്ന് ഏകദേശം ഒരു വർഷ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലായിരുന്നു.

രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേൽകുമെന്നാണ് റിപ്പോർട്ട്. മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേൻ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ൽ സിൻഗ്ജാമെയ്‌ മണ്ഡലത്തിൽ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തിൽ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒൻപതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേൻ സിങിൻ്റെ രാജി. മേഘാലയ മുഖ്യമന്ത്രിയായ കോൺറാഡ് കെ സാംഗ്മയുടെ എൻപിപി, ബിജെപി സർക്കാരിന് നൽകി വന്ന പിന്തുണ പിൻവലിച്ചിരുന്നു. സംസ്ഥാനത്തെ സംഘർഷാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിരേൻ സിങ് പൂർണപരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

നിക്ഷേപകര്‍ പിൻവാങ്ങി, 6 മാസമായി സി ജെ റോയ്  കടുത്ത മാനസിക സമ്മര്‍ദത്തില്‍; അന്വേഷണ സംഘം

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തി.

ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.

പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.

പോറ്റി പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിലാണ് കോടതി നാളെ വിധി പറയുക.

കേസിലെ വാദം പൂര്‍ത്തിയായി. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി നാളെ വിധി പറയുക.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെ ഹൈക്കോടതി പ്രശംസിച്ചിരുന്നു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്ന് ഹൈക്കോടതി പറഞ്ഞു.

സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം.

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ SIT ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നു. എസ്ഐടിയുടെ ആത്മാർഥത ചോദ്യം ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ദേ ഇതാണ് ആ പുസ്തകം, പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞ നരവനെയുടെ പുസ്തകം ഉയർത്തി രാഹുൽ; മൂന്നാം നാളും സഭ പ്രക്ഷുബ്ധം, ബിട്ടുവുമായി വാക്പോര്

ദില്ലി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുൻ തലവൻ ജനറൽ എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യു എസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയിൽ പ്രതിഷേധം അലയടിക്കാൻ കാരണമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്‍റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. ബഹളം കനത്തതോടെ ലോക്സഭ ഇടയ്ക്കിടെ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ ജനറൽ നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നും രാഹുൽ വ്യക്തമാക്കി. ശേഷം നരവനെയുടെ പുസ്തകം ഉയർത്തിയായിരുന്നു രാഹുൽ ഗാന്ധി സഭയ്ക്ക് അകത്ത് കയറിയതും. ഇത് വായിക്കാൻ അനുവദിക്കണം എന്ന് രാഹുൽ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല. ഇതോടെ വീണ്ടും സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഒടുവിൽ രണ്ട് മണിവരെ ലോക്സഭ നിർത്തിവച്ചു.

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കാസർഗോഡ് ജില്ലയുടെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല കെ സുരേന്ദ്രന് നൽകും.2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്.

വടക്കൻ കേരളത്തിൽ മുതിർന്ന നേതാക്കളുടെ അഭാവം ഉണ്ടെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു. ബിജെപി കർണാടക ഘടകവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ത്തി.മഞ്ചേശ്വരത്ത് രണ്ടുതവണ കെ സുരേന്ദ്രൻ തോറ്റത് ചുരുങ്ങിയ വോട്ടുകൾക്കാണ്. എ ക്ലാസ് മണ്ഡലമായി മഞ്ചേശ്വരത്ത് സംസ്ഥാന നേതാക്കൾ തന്നെ മത്സരിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെയാണ് സുരേന്ദ്രൻ ജില്ലയിലേക്ക് എത്തുന്നത്.

പിന്നാലെ ദേശീയ നേതൃത്വം കെ സുരേന്ദ്രനോട് കാസർഗോഡ് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ജയ സാധ്യതയുള്ള വട്ടിയൂർക്കാവ്, തൃശ്ശൂർ മണ്ഡലങ്ങളിൽ ഒരിടത്ത് മത്സരിക്കാനായിരുന്നു കെ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ താൽപര്യം അറിയിച്ചിരുന്നത്.

ഇന്ത്യ- യുഎസ് വ്യാപാര കരാർ: പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും

ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുതവണ തടസ്സപ്പെട്ടു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയുഷ്ഗോ യൽ ലോക്സഭയിൽ പ്രസ്താവന നടത്തി. കരസേനാ മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായാണ് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത്.

പാർലമെന്റിനെയും രാജ്യത്തെയും ഇരുട്ടിൽ നിർത്തിയാണ് യുഎസ്സുമായി വ്യാപാര കരാർ സംബന്ധിച്ച ധാരണയിൽ എത്തിയത് എന്ന കടുത്ത ആരോപണവുമായാണ് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റി ലേക്ക് എത്തിയത് . സമ്മേളിച്ച ആദ്യ നിമിഷം മുതൽ ഇരു സഭകളിലും പ്രതിപക്ഷം ബഹളമുയർത്തി.12 മണിക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ലോക്സഭയിൽ പ്രസ്താവന നടത്തി. ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ ലോകസഭ വീണ്ടും തടസ്സപ്പെട്ടു.

ഇന്ത്യ ചൈന സംഘർഷം സംബന്ധിച്ച പരാമർശമുള്ള, കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പുമായാണ് രാഹുൽഗാന്ധി ഇന്ന് പാർലമെന്റിലെത്തിയത്. കഴിഞ്ഞദിവസമുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്കൊപ്പം രാഹുൽ ഗാന്ധി സഭാ കവാടത്തിലെ പ്രതിഷേധത്തിൽ പങ്കെടുത്തു

കേന്ദ്ര ബജറ്റിലെ അവഗണന; ‘കേരള സമൂഹത്തെ നിരാശപ്പെടുത്തി’; പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോൾ ആണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാൻ ആവുക. ന്യായ യുക്തമായ ആവശ്യങ്ങൾക്ക് പോലും പരിഗണന കിട്ടിയില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും വർഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണന കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അന്തസ് ലോക സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിൻ്റെ നടപടി. ജനാധിപത്യ മൂല്യങ്ങളോടു പോലും സംശയം തോന്നുന്ന അവസ്ഥയാണിത്. ലോകത്തിനു മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങൾക്ക് അതീതമായ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭൂമി കണ്ടെത്തിയിട്ടും എയിംസ് നൽകിയില്ല. കേരളത്തിന് എയിംസ് നൽകുന്നതിൽ കേന്ദ്രത്തിന് മൗനമാണ്. തൊഴിലുറപ്പ് നിയമ ഭേദഗതി കൊണ്ട് മാത്രം കേരളത്തിന് 3000 കോടിയുടെ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്. കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനം കേന്ദ്രം സ്വീകരിക്കുന്നുവെന്നും കേരളത്തോട് കേന്ദ്രത്തിന് അവഗണനയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി.

രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും, വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു.

‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി.

രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും, വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു.

ഇഡി ഭയത്താല്‍ നിക്ഷേപകര്‍ പിന്മാറി; സി.ജെ റോയ് ആറ് മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുണെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ റോയ് ആറ് മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു.

എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചത് സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണു നിഗമനം. പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയെന്നാണ് സംശയിക്കുന്നത്.

ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ നഗരത്തില്‍ തുടരുകയാണെന്നും സൂചനയുണ്ട്. 30 ന് നടന്ന പരിശോധനയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് റോയിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിജീവിതയെ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു; യുവാവിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് പ്രതിക്കെതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ റദ്ദാക്കിയത്.

സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്‌തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.

പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായി. ഹര്‍ജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നല്‍കി. കേസ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹിതരായി ഇരുവരും സന്തോഷത്തോടെ ജീവിതം നയിക്കുന്നത് കോടതി പരിഗണിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുന്‍ ഉത്തരവുകളും സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തു.