നിയമസഭാ മോഹം വെളിപ്പെടുത്തി കെ. സുധാകരൻ; ‘പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കും’

0

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന സൂചന നൽകി മുൻ കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ. കോഴിക്കോട് നടന്ന നാഷണൽ ജനതാദളിന്റെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ജനവിധി തേടുമെന്നും, അത്തരമൊരു തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണ്ട ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ എന്ന പേരിൽനാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.

എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. നാഷണൽ ജനതാദളിന് കോൺഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്. സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here