വയനാട്: വയനാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് അധ്യാപകർ വിവരമറിയുന്നത്.
റോഡിന് കുറുകെ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി; തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി സി പി എം ലോക്കൽ കമ്മിറ്റി അംഗം
കൊച്ചി: റോഡിന് കുറുകെ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമം. കോതമംഗലം നെല്ലിക്കുഴിയിൽ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ ടി എം അബ്ദുൽ അസീസിനെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ യാത്ര ചെയ്യവെയാണ് സംഭവം. റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി അസീസ് നിലത്തു വീഴുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി പി എം പറയുന്നത്. പരിക്കേറ്റ അസീസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വൃത്തിഹീനമായ ടോയ്‌ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞു; യാത്രക്കാരനെ ട്രെയിനിൽ നിന്നും ഇറക്കിവിട്ട് ടി.ടി.ഇ
ന്യൂഡൽഹി: ടോയ്ലറ്റ് വൃത്തിഹീനമെന്ന് പരാതി പറഞ്ഞു. യാത്രക്കാരനെ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് ടി.ടി.ഇ. എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. ഗുജറാത്തിലെ വഡോദരയിൽ നിന്നും ഡൽഹി നിസാമുദ്ദീനിലേക്ക് സെക്കൻഡ് എ.സി കോച്ചിൽ യാത്ര ചെയ്യവെയാണ് മംഗേഷ് തിവാരി എന്ന യാത്രികനെ രാജസഥാനിലെ രത്‍ലം സ്റ്റേഷനിൽ ഇറക്കിവിട്ടത്.
മുകേഷ് കുമാർ എന്ന ടി.ടി.ഇയുടെ നടപടി മംഗേഷ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ടോയ്‍ലറ്റ് വൃത്തിഹീനമാണെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടി.ടി.ഇ ശുചീകരണ ജീവനക്കാരെ അറിയിച്ചിരുന്നു.
എന്നാൽ, വൃത്തിയാക്കാൻ ആരും വരാത്തതിനെ തുടർന്ന് മംഗേഷ് തിവാരി ടി.ടി.ഇയോട് വീണ്ടും പരാതി പറഞ്ഞത് ഇഷ്ടമാകാതെ വന്നതാണ് സംഭവങ്ങൾക്ക് തുടക്കം. മറ്റു ജീവനക്കാർ കൂടി വിഷയത്തിൽ ഇടപെട്ടതോടെ സ്ഥിത വഷളായെന്ന് സഹയാത്രക്കാർ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോർട്ട് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയക്കുകയും ടി.ടി.ഇക്കെതിരെ നടപടിയുണ്ടാകുമെന്നും കോട്ട റെയിൽവേ ഡിവിഷന്റെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ സൗരഭ് ജെയിൻ പറഞ്ഞു.റെയിൽവേയുടെ പരാതി പരിഹാര സംവിധാനത്തിനായി നൽകിയിട്ടുള്ള നമ്പറിൽ നിരവധി തവണ ബന്ധപ്പെട്ടിട്ടും തന്നോട് മോശം പെരുമാറ്റം ഉണ്ടായിട്ടും റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും മംഗേഷ് തിവാരി കുറ്റപ്പെടുത്തി.
വർധിച്ചു വരുന്ന ജനസംഖ്യ മൂലം ഭരണനിർവഹണത്തിൽ വെല്ലുവിളികൾ; മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്ന് സമസ്ത
കാസർകോട്: കേരളത്തിൽ വർധിച്ചു വരുന്ന ജനസംഖ്യയിലും കാര്യക്ഷമമായ ഭരണനിർവഹണത്തിനായി മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്ന് സമസ്ത. ഭരണനിർവഹണത്തിലെ വെല്ലുവിളികൾ പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ടെന്ന് സമസ്ത വ്യക്തമാക്കി.
39 പാർലമെൻറ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് പ്രശ്‌നം മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചക്ക് അത് വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ ഭരണ- പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ച് ലഹരി കച്ചവടം, നടക്കാവിലെ ലോഡ്ജിലുണ്ടെന്ന് വിവരം; 26 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് നാലംഗ സംഘം
കോഴിക്കോട്: 26 ഗ്രാം എംഡിഎംഎയുമായ നാലംഗ സംഘം പിടിയിൽ. കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ പരിശോധനയിലാണ് ലഹരി വിൽപ്പന നടത്തി വന്നിരുന്ന യുവാക്കൾ കുടുങ്ങിയത്. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമാക്കി ലഹരി വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. ഇവരെ നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോഴിക്കോട് ബട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്, കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ റോബർട്ട് ജയിംസ് മുൻപ് ലഹരി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി. ആറ് വർഷം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെല്ലാവരുടെയും പേരിൽ വിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും കേസുണ്ടെന്നാണ് പോലീസ് പറയുന്നത്.
കാലുപിടിച്ചു കരഞ്ഞിട്ടും ഫലം ഇല്ല, തരാനുള്ളത് കോടികൾ; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ ആന്റണി എംപിക്കെതിരെ ആരോപണവുമായി തിരുവല്ലയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ രംഗത്ത്. 2019 തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ പലിശയ്ക്ക് നൽകിയതായും, നിശ്ചിത സമയത്തിനകം തുക തിരിച്ചുകിട്ടിയില്ലെന്നുമാണ് സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ ആരോപണം. ഇതുവരെ ഭാഗികമായ തുക മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ക്രൈംബ്രാഞ്ചിനും അറിയിച്ചതായും രാജു വ്യക്തമാക്കി.
അതേസമയം, ഈ ഇടപാട് നിക്ഷേപകരുടെ പണമുപയോഗിച്ചാണെന്ന ആരോപണവും ഉയരുന്നുണ്ട്. തന്ത്രി കണ്ഠർ രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഉടമ വിശദീകരിച്ചു. ഇതിനിടെ, നിക്ഷേപ തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് നടപടി. വിവിധ ജില്ലകളിലായി സ്ഥാപനത്തിനെതിരെ പൊലീസ് കേസുകളും നിലവിലുണ്ട്.
തന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികൾ രേഖകൾ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
കാലുപിടിച്ചു കരഞ്ഞിട്ടും ഫലം ഇല്ല, തരാനുള്ളത് കോടികൾ; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ ആന്റണി എംപിക്കെതിരെ ആരോപണവുമായി തിരുവല്ലയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ രംഗത്ത്. 2019 തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ പലിശയ്ക്ക് നൽകിയതായും, നിശ്ചിത സമയത്തിനകം തുക തിരിച്ചുകിട്ടിയില്ലെന്നുമാണ് സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ ആരോപണം. ഇതുവരെ ഭാഗികമായ തുക മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ക്രൈംബ്രാഞ്ചിനും അറിയിച്ചതായും രാജു വ്യക്തമാക്കി.
അതേസമയം, ഈ ഇടപാട് നിക്ഷേപകരുടെ പണമുപയോഗിച്ചാണെന്ന ആരോപണവും ഉയരുന്നുണ്ട്. തന്ത്രി കണ്ഠർ രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഉടമ വിശദീകരിച്ചു. ഇതിനിടെ, നിക്ഷേപ തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് നടപടി. വിവിധ ജില്ലകളിലായി സ്ഥാപനത്തിനെതിരെ പൊലീസ് കേസുകളും നിലവിലുണ്ട്.
തന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികൾ രേഖകൾ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും വി ഡി സതീശൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടംവഴി ഓടുമെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ വികസന അജണ്ടയെ മുൻനിർത്തിയുള്ളതാണെന്നും, കേരളത്തിന്റെ ഭാവിയും പുതിയ പദ്ധതികളും സംബന്ധിച്ച് ജനങ്ങളുമായി ചർച്ച ചെയ്യുന്ന പ്രചാരണമാണ് ഇതെന്നും സതീശൻ വ്യക്തമാക്കി. 30 ദിവസം കഴിയുമ്പോൾ ഇതിന്റെ അർത്ഥം എല്ലാവർക്കും മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച സതീശൻ, അദ്ദേഹത്തിന് ഇപ്പോൾ ‘മറവിരോഗം’ ബാധിച്ചിരിക്കുകയാണെന്ന് പരിഹസിച്ചു. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ ഗോവിന്ദൻ വരേണ്ടതില്ലെന്നും, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശൻ ഓർമ്മിപ്പിച്ചു. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഐഎം ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് 100 സീറ്റിലധികം നേടുമെന്ന് പറയുമ്പോൾ എം.വി. ഗോവിന്ദനെ പോലുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. “മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി 100 അല്ല 110 ആയിരിക്കും എന്ന് പറഞ്ഞതായി ഒരു ട്രോളിൽ ഞാൻ കണ്ടു. 110 തന്നെയായിരിക്കും, പക്ഷേ തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ ഓടുന്ന സ്പീഡ് ആയിരിക്കും,” എന്നും അദ്ദേഹം പരിഹസിച്ചു.
തൃശ്ശൂർ വടക്കഞ്ചേരി മുളയം റോഡിലെ ആക്രി കടയിൽ വൻ തീപിടുത്തം
തൃശൂർ: തൃശ്ശൂർ വടക്കഞ്ചേരി ആറു വരി പാതയിൽ മുളയം റോഡിൽ വൻ തീപിടുത്തം.ഉച്ചയ്ക്ക് 12 മണിയോടെ മുളയം റോഡിലെ ആക്രി കടക്കാണ് തീ പിടിച്ചത്.
പ്ലാസ്റ്റിക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയിൽ മുങ്ങി. ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു. കടയിലെ ആക്രി സാധനങ്ങൾ എല്ലാം കത്തിനശിച്ചതായാണ് പുറത്തു വരുന്ന വിവരം.
തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇസ്ലാമാബാദിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ചാവേർ ആയത് സെയ്ഫുള്ളാ അൻസാരി എന്നാണ് വിവരം. ആക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളി. വാർത്താ ഏജൻസിയായ അമാഖിലൂടെയാണ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്.
പ്രത്യയശാസ്ത്രപരമായ എതിരാളികൾ എന്ന് വിശേഷിപ്പിച്ചവർക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ചാവേർ സെയ്ഫുള്ള അൻസാരി ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ്.
ഇസ്ലാമാബാദിലെ ഷിയാപ്പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 69 പേരാണ് മരിച്ചത് 169 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി.
സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നടന്നത് ഹീനമായ പ്രവർത്തിആണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന വാദം തള്ളി പൊലീസ്
തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പൊലീസ് വീഴ്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി.
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുൾപ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാർ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. ഇന്നലെയും രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു.
പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
വ്യാഴാഴ്ച രാത്രി തന്ന രാജുവിനെയും കസ്റ്റഡിയിലെടുക്കാത്തത് മുതൽ പൊലീസ് വീഴ്ചയിൽ വലിയ വിമർശനം ഉയർന്നു. കാറും കസ്റ്റഡിയിലെടുത്തില്ല. ഇതോടെയാണ്അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. പുലർച്ചെ ഒരു മണിക്കാണ് നടപടി തുടങ്ങിയത്. കാർ കണ്ടെത്താൻ കഴിയാഞ്ഞത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പൊലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30യ്ക്കാണ് ട്രിവാൻഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിർ ദിശയിലേ റോഡിലേയ്ക്ക് കടക്കവേയാണ് മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറും ബൈക്കുമായി ഇടിച്ചത്. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. അപകടമുണ്ടായെങ്കിലും കാർ നിർത്താതെ പോയി.
വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആർഎസ്പി നേതാക്കൾ
കണ്ണൂര്‍: ഫണ്ട് തിരിമറി ആരോപിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍.ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി എന്‍ ഹസ്‌കര്‍ എന്നിവരാണ് കുഞ്ഞികൃഷ്ണനെ കാണാനെത്തിയത്.
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ വീട്ടില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കുഞ്ഞികൃഷ്ണന്റെ പോരാട്ടത്തിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബുവിന്റെ സന്ദര്‍ശനം പോലും തനിക്കെതിരെയുള്ള ആയുധമാക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണനും പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കുമെന്ന് പറഞ്ഞിരുന്നു’: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിൻറെ മൊഴി
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുൻ പെഴ്സണൽ സ്റ്റാഫിൻറെ മൊഴി. 2011 മുതൽ 2013 വരെപെഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ. കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനതിരെ മൊഴി നൽകിയത്.
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിലിൻറെ മൊഴി.
പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി.ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വെപ്പിച്ചിരുന്നു.
മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നുവെന്നും സുധീർ വ്യക്തമാക്കി. സോളാർ പരാതിയിൽ നാല് പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണെന്ന പരാതിയിൽ ആണ് മൊഴി.
സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷി മൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്.
മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം പറയുന്നു.
