പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ്‌ഐടി ചോദിച്ചു; ചോദ്യങ്ങൾക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്: അടൂർ പ്രകാശ്

0

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്.

ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു. പോറ്റിയുടെ കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം ചോദിച്ചുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായി മറുപടി പറഞ്ഞുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സാമ്പത്തിക ഇടപാടുകള്‍ ചോദിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here