സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: 2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ഈ വർഷം 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും.

മണിപ്പൂർ വീണ്ടും കത്തുന്നു: ഉഖ്റൂലിൽ നാഗ-കുക്കി സംഘർഷം, നിരോധനാജ്ഞ

ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും വംശീയ സംഘർഷത്തിന്റെ പിടിയിലാകുന്നു. ഉഖ്റൂൽ ജില്ലയിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധി വീടുകൾ അഗ്നിക്കിരയായി.

സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അടുത്ത അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

നാഗ സമുദായത്തിൽപ്പെട്ടവരുടെ 21 വീടുകളും കുക്കി വിഭാഗക്കാരുടെ 3 വീടുകളും കലാപകാരികൾ തീയിട്ടു നശിപ്പിച്ചു.സംഘർഷം രൂക്ഷമായതോടെ ലിതാൻ സാരയ്ഖോങ് ഗ്രാമത്തിലെ ജനങ്ങൾ ഭയചകിതരായി അയൽജില്ലകളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

അക്രമങ്ങൾ പടരാതിരിക്കാൻ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനാണ് ഇൻ്റർനെറ്റ് റദ്ദാക്കിയത്.

പവന് 640 രൂപ കൂടി; വൈകുന്നേരത്തോടെ സ്വർണവിലയിൽ വർധന

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ മാറ്റമില്ലാതെ തുടർന്ന വില വൈകുന്നേരത്തോടെ പവന് 640 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 1,16,440 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയോടെ സ്വർണം വാങ്ങാൻ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് സമീപം ചെലവാകുമെന്ന് വ്യാപാരികൾ പറയുന്നു.

ഇന്നലെ രാവിലെ വില കൂടിയെങ്കിലും ഉച്ചയോടെ പവന് 680 രൂപ കുറഞ്ഞ് സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തിയിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്–ചൈന വ്യാപാര സംഘർഷം ലഘൂകരിക്കുമെന്ന സൂചനകളും കാരണം വിപണിയിൽ വിൽപ്പന സമ്മർദ്ദം കൂടിയതോടെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇടിവുണ്ടായി.

അതേസമയം, സ്വർണത്തിലേക്കുള്ള നിക്ഷേപ താൽപര്യം വീണ്ടും വർധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരാമെന്നാണു വിപണി നിരീക്ഷകരുടെ പ്രവചനം.

സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ്: പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു

ന്യൂഡൽഹി: പാർലമെന്റിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകിക്കൊണ്ട് പ്രതിപക്ഷം ശക്തമായ നീക്കവുമായി രംഗത്തെത്തി. ഇതാദ്യമായാണ് എൻഡിഎ ഭരണകാലത്ത് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത്. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ

രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകുക: സഭയിൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അർഹമായ അവസരം നൽകണം.

വനിതാ എംപിമാർക്കെതിരായ പരാമർശം: കോൺഗ്രസിന്റെ വനിതാ എംപിമാർക്കെതിരെ സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം.

രേഖകളിൽ നിന്ന് നീക്കം ചെയ്യുക: നെഹ്റു കുടുംബത്തിനെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ വിവാദ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണം.

ഇക്കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ മാത്രമേ ബജറ്റ് ചര്‍ച്ചയുമായി സഹകരിക്കൂ. ഇല്ലെങ്കില്‍ അവിശ്വാസപ്രമേയത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാല്‍, സ്പീക്കര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. ഭരണഘടനയുടെ 94–സി വകുപ്പ് പ്രകാരമാണ് സ്പീക്കറില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന റസലൂഷന്‍ കൊണ്ടുവന്നത്. 272 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാവൂ..

പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സ്പീക്കർ തയ്യാറാകാത്തതോടെ പാർലമെന്റ് നടപടികൾ സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. മതിയായ അംഗബലം (272 പേർ) പ്രതിപക്ഷത്തിനില്ലെങ്കിലും, സ്പീക്കറുടെ നിഷ്പക്ഷത ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രീയമായ സമ്മർദ്ദം ചെലുത്താനാണ് ഇൻഡ്യ (INDIA) മുന്നണിയുടെ നീക്കം

സച്ചിദാനന്ദന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു; സച്ചിദാനന്ദനെ സന്ദർശിച്ച് സിപിഎം നേതാക്കൾ

തൃശൂര്‍: തുടര്‍ഭരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനൊപ്പമാണ് സച്ചിദാനന്ദന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

സച്ചിദാനന്ദന്‍ സെക്കുലര്‍ ചിന്താഗതിയുള്ള വിശാല ഇടതുപക്ഷക്കാരനാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്‍ ഖാദര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമര്‍ശം കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടതല്ലെന്നും, ഏകാധിപത്യവും ജനാധിപത്യവും സംബന്ധിച്ച പൊതുവായ ആശയ ചര്‍ച്ചയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകളിലൂടെ തെറ്റായ ധാരണ പരന്നതായി ചൂണ്ടിക്കാട്ടി, നിലവിലെ ഇടതുമുന്നണി മാറണം എന്ന ഉദ്ദേശം സച്ചിദാനന്ദന് ഉണ്ടായിരുന്നില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്ര അഭിപ്രായം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷവും സെക്കുലര്‍ മൂവ്‌മെന്റുകളും എത്രത്തോളം പ്രസക്തമാണെന്നതിനെക്കുറിച്ചാണ് സച്ചിദാനന്ദന്‍ സംസാരിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. സമൂഹ വിഷയങ്ങളില്‍ സൃഷ്ടിപരമായി പ്രതികരിക്കുന്ന കവി, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സച്ചിദാനന്ദനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്.

തൃപ്പൂണിത്തുറയിൽ അപ്രതീക്ഷിത ട്വിസ്റ്റ്; രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായേക്കും

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ കെ.ബാബു താൻ മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പ്രശസ്ത ചലച്ചിത്ര താരം രമേശ് പിഷാരടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിക്കുന്നു.

പിഷാരടിയുമായി കോൺഗ്രസ് നേതാക്കൾ ഇതിനോടകം പലതവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ സജീവമായ താരത്തിന് മണ്ഡലത്തിൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ. തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി അധികാരം പിടിച്ച പശ്ചാത്തലത്തിൽ, നിയമസഭാ സീറ്റ് നിലനിർത്തുക എന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയും അഭിമാന പ്രശ്നവുമാണ്.

ജില്ലയിലെ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ മറ്റ് സീറ്റുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. കെ.ബാബു മാറുന്ന സാഹചര്യത്തിൽ, ജില്ലയിൽ ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കേണ്ടതുണ്ട്. ഇതിനായി വൈപ്പിൻ സീറ്റാണ് കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്.

കൊച്ചി ഡെപ്യൂട്ടി മേയറായ ദീപക് ജോയിക്കാണ് ഇവിടെ ഒന്നാം പരിഗണന. എന്നാൽ ജനപ്രതിനിധികൾ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചാൽ മുതിർന്ന നേതാവ് അജയ് തറയിലിന് നറുക്കുവീണേക്കാം.

ജില്ലയിലെ ഈ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകുന്നതോടെ തൃപ്പൂണിത്തുറയിൽ രമേശ് പിഷാരടിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

തമിഴ്നാട് ബിജെപിയിൽ വൻ പൊട്ടിത്തെറി; പുതിയ പാർട്ടി രൂപീകരിക്കാൻ അണ്ണാമലൈ

0

ചെന്നൈ: ബിജെപി നേതൃത്വവുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ കെ. അണ്ണാമലൈ നീക്കം നടത്തുന്നതായി സൂചനകൾ. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനായ അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അപ്രതീക്ഷിതമായി ഒഴിഞ്ഞത്.

വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും, ഇതിന് പിന്നാലെ അദ്ദേഹം നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. ഏറെക്കാലമായി പ്രവർത്തനരഹിതമായിരുന്ന ‘അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ’ എന്ന സംഘടന അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. ഇതിന് പിന്നാലെ തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലുള്ള ട്രസ്റ്റ് ഓഫീസിൽ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് അനുയായികളെ വിളിച്ചുവരുത്തി അദ്ദേഹം യോഗം ചേരുകയും ചെയ്തു.

ബിജെപി നേതൃത്വത്തിൽ നിന്ന് തുടർച്ചയായ അവഗണന നേരിടുന്ന സാഹചര്യത്തിൽ, സ്വന്തമായി പാർട്ടി രൂപീകരിക്കണമെന്ന് അനുയായികൾ അണ്ണാമലൈയോട് ആവശ്യപ്പെട്ടതായാണ് വിവരം. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ തട്ടകമായ തിരുനെൽവേലിയിൽ തന്നെ യോഗം വിളിച്ചുചേർത്തത് സംസ്ഥാന നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.

അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ രാഷ്ട്രീയ ശക്തിയുടെ ഉദയമാകുമോ, അതോ ബിജെപി കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കേന്ദ്ര നേതൃത്വം നൽകുന്ന അവഗണനയിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്റെ പിൻമാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊതുവായ വിലയിരുത്തൽ.

സംസ്ഥാനത്ത് കത്തുന്ന ചൂട് ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയരുന്ന ചൂടിനെതിരെ ജാഗ്രതാ നിർദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ ചൂട് ആരോഗ്യത്തിന് അപകടകാരിയായി മാറും എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. സൂര്യാഘാതം, നിർജലീകരണം മുതലായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

നിർദ്ദേശങ്ങൾ:

1. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ദീർഘസമയം ചെലവിടാതിരിക്കുക.
2. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക; പരമാവധി ശുദ്ധജലം ലഭ്യമാക്കുക.
3. പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക.
4. എളുപ്പമുള്ള, തണുത്ത നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക; പുറത്തെങ്ങും പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക; കുടയോ തൊപ്പിയോ ഉപയോഗിക്കുക.
5. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക; ORS ലായനി, സംഭാരം മുതലായവ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകുക.
6. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ എന്നിവയിൽ തീപിടുത്ത സാധ്യത കൂടുതലുള്ളതിനാൽ സുരക്ഷാ മുൻകരുതൽ പാലിക്കുക; ഫയർ ഓഡിറ്റ് നടത്തുക.

മണിപ്പൂർ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

ഇംഫാൽ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി – നാഗാ യുവാക്കള്‍ തമ്മിലുള്ള ചെറിയ സംഘര്‍ഷമാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്.

അതേസമയം, മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉഖ്രുല്‍ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആരോഗ്യകാര്യങ്ങളിൽ എഐ ചാറ്റ്ബോട്ടുകളെ വിശ്വസിക്കരുത്: നിർദ്ദേശങ്ങൾ അപകടകരമെന്ന് പുതിയ പഠനം

ആരോഗ്യ സംബന്ധിയായ സംശയങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ഗൗരവകരമായ രോഗലക്ഷണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകാനും പലപ്പോഴും രോഗനിർണ്ണയത്തിൽ ഗുരുതരമായ പിശകുകൾ വരുത്താനും എഐ ചാറ്റ്ബോട്ടുകൾക്ക് സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകളും ചികിത്സാരീതികളും നിർദ്ദേശിക്കുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ഡോക്ടർമാരുടെ സേവനത്തിന് പകരമായി ഇത്തരം സാങ്കേതികവിദ്യകളെ കാണുന്നത് അത്യന്തം അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഗവേഷകർ നടത്തിയ വിവിധ പരീക്ഷണങ്ങളിൽ പലപ്പോഴും ചാറ്റ്ബോട്ടുകൾ നൽകുന്ന മറുപടികൾ പരസ്പരവിരുദ്ധമാണെന്ന് കണ്ടെത്തി. ഒരു വ്യക്തിയുടെ കൃത്യമായ ആരോഗ്യ ചരിത്രം പരിശോധിക്കാതെ പൊതുവായ വിവരങ്ങൾ നൽകുന്നത് രോഗാവസ്ഥ സങ്കീർണ്ണമാക്കാൻ ഇടയാക്കും. ചില ചാറ്റ്ബോട്ടുകൾ നൽകുന്ന ചികിത്സാ നിർദ്ദേശങ്ങൾ പിന്തുടരുന്നത് അനാവശ്യമായ ശസ്ത്രക്രിയകൾക്കോ തെറ്റായ മരുന്നുകളുടെ ഉപയോഗത്തിനോ കാരണമായേക്കാം. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യസഹജമായ കൃത്യതയോടെ രോഗം തിരിച്ചറിയാൻ യന്ത്രങ്ങൾക്ക് പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിലെ വിവരങ്ങൾ മാത്രം വിശ്വസിച്ച് ചികിത്സ തേടുന്നത് ഒഴിവാക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു.

ലഭ്യമായ വിവരങ്ങൾ ക്രമീകരിച്ച് അവതരിപ്പിക്കുക മാത്രമാണ് എഐ ചെയ്യുന്നത്, അതിന് സ്വന്തമായി ചിന്തിക്കാനോ രോഗിയെ നേരിട്ട് പരിശോധിക്കാനോ കഴിയില്ല. ചെറിയ അസ്വസ്ഥതകൾക്ക് പോലും എഐ നൽകുന്ന ഭയപ്പെടുത്തുന്ന മറുപടികൾ രോഗികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സുപ്രധാനമായ ആരോഗ്യ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ ഉപദേശം തേടുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. വികസിത രാജ്യങ്ങളിൽ പോലും എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം മൂലം തെറ്റായ ചികിത്സ നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ടെക് കമ്പനികൾ തങ്ങളുടെ എഐ മോഡലുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരോഗ്യ മേഖലയിൽ പൂർണ്ണ വിശ്വാസ്യത നേടാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമായിട്ടാണ് പ്രതികരിക്കുന്നത് എന്നത് എഐ വേണ്ടവിധം പരിഗണിക്കുന്നില്ല. ഗർഭാവസ്ഥ, ഹൃദ്രോഗം തുടങ്ങിയ ഗൗരവകരമായ കാര്യങ്ങളിൽ എഐ നൽകുന്ന ഉപദേശങ്ങൾ ഒരിക്കലും ആധികാരികമല്ല. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണെങ്കിലും അതിന്റെ സത്യസന്ധത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ എഐ സഹായിച്ചേക്കാം, എന്നാൽ അത് ഒരിക്കലും ഒരു ഡോക്ടറുടെ പകരക്കാരനല്ല. സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന എഐ നിർദ്ദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കരുത്. ഭാവിയിൽ കൂടുതൽ കൃത്യതയാർന്ന ഹെൽത്ത് ബോട്ടുകൾ വന്നേക്കാം എങ്കിലും നിലവിൽ അവയ്ക്ക് നൽകാൻ കഴിയുന്ന വിവരങ്ങളിൽ വലിയ പോരായ്മകളുണ്ട്. സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാൻ ശാസ്ത്രീയമായ പരിശോധനകളും ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടവും തന്നെ വേണം. സാങ്കേതികവിദ്യയെ സദുദ്ദേശത്തോടെ ഉപയോഗിക്കുമ്പോൾ തന്നെ അതിന്റെ പരിമിതികളെക്കുറിച്ച് പൊതുജനം ബോധവാന്മാരാകണം.

ജമാഅത്തെ ഇസ്ലാമി പിന്തുണയിൽ ആശങ്ക; വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി അഖിൽ മാരാർ

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി അഖിൽ മാരാർ. എസ്എൻഡിപി, എൻഎസ്എസ് തുടങ്ങിയ സംഘടനകളോട് കർശന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ്, മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ പിന്താങ്ങുന്നത് എന്തിനാണെന്ന് മാരാർ ചോദിച്ചു. മതേതരത്വം ഒരു വിഭാഗത്തിനെതിരെ മാത്രം ബാധകമായാൽ അതു അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അഖിൽ പറഞ്ഞു.

ശത്രുവിനെ നിയന്ത്രിക്കാൻ പാമ്പിനെ സഞ്ചിയിൽ വച്ചുപോയ പോലുള്ള അവസ്ഥ പ്രതിപക്ഷ നേതാവിന് വരാതിരിക്കണമെന്നും, ഇതോടൊപ്പം എം.വി. ഗേവിൻ്റെ നിലപാട് അനുകൂലിക്കുന്നുവെന്നും അഖിൽ മാരാർ പറഞ്ഞു.

മുൻ കരസേനാ മേധാവി ജനറൽ നരവാനെയുടെ പുസ്തകം പുറത്തിറങ്ങിയിട്ടില്ല; ചൈനീസ് അവകാശവാദങ്ങളിലെ വിവാദത്തിൽ വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

0

മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ ആത്മകഥയായ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തെച്ചൊല്ലി വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ രംഗത്തെത്തി. പുസ്തകത്തിന്റെ കോപ്പികളൊന്നും ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിപണിയിൽ എത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകർ വ്യക്തമാക്കി. ചൈനയുമായുള്ള അതിർത്തി തർക്കങ്ങളെക്കുറിച്ചും ഗാൽവാൻ താഴ്വരയിലെ സംഘർഷത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്ന് പ്രസാധകർ സൂചിപ്പിക്കുന്നു.

സൈനിക രഹസ്യങ്ങളോ നയതന്ത്ര പ്രാധാന്യമുള്ള വിവരങ്ങളോ പുസ്തകത്തിലുണ്ടോ എന്ന് പരിശോധിക്കാൻ പ്രതിരോധ മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞുവെച്ചിരിക്കുകയാണ്. 2020-ൽ നടന്ന ഗാൽവാൻ സംഘർഷത്തെക്കുറിച്ച് പുസ്തകത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ചൈനീസ് മാധ്യമങ്ങൾ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ചതോടെയാണ് വിവാദം കടുത്തത്. എന്നാൽ പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങാത്ത സാഹചര്യത്തിൽ ഇത്തരം ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്നാണ് പെൻഗ്വിൻ ഇന്ത്യയുടെ നിലപാട്. സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിന് ശേഷം മാത്രമേ പുസ്തകം വായനക്കാരിലേക്ക് എത്തുകയുള്ളൂ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടം ആഗോള സുരക്ഷാ നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ ഇന്ത്യാ-ചൈന അതിർത്തി വിഷയങ്ങൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ സമയത്ത് ഒരു മുൻ സൈനിക മേധാവി നടത്തുന്ന വെളിപ്പെടുത്തലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് പ്രസാധകർ പറയുന്നു. സർക്കാർ ഏജൻസികളുടെ പരിശോധന പൂർത്തിയാകാതെ പുസ്തകം പുറത്തിറക്കില്ലെന്ന് അവർ ആവർത്തിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ ആത്മകഥകൾ പ്രസിദ്ധീകരിക്കുന്നതിന് നിലവിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന കാര്യങ്ങൾ പുസ്തകത്തിലുണ്ടോ എന്നാണ് മന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നത്. പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പുകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്ന വാർത്തകളും പ്രസാധകർ നിഷേധിച്ചു. ജനറൽ നരവാനെയുടെ സേവനകാലത്തെ അനുഭവങ്ങൾ രാജ്യത്തെ സൈനിക ചരിത്രത്തിൽ ഏറെ സുപ്രധാനമാണ്. അതിനാൽ തന്നെ പുസ്തകം എപ്പോൾ പുറത്തിറങ്ങും എന്നതിനെക്കുറിച്ച് വലിയ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. വിവാദങ്ങൾ ഒഴിയുന്ന മുറയ്ക്ക് പുസ്തകം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ മാധ്യമങ്ങൾ പുസ്തകത്തിലെ പരാമർശങ്ങളെ വളച്ചൊടിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര തലത്തിൽ ഇത്തരം വെളിപ്പെടുത്തലുകൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ടാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ അതീവ ജാഗ്രത പുലർത്തുന്നത്. പെൻഗ്വിൻ ഇന്ത്യ നൽകിയ പുതിയ പ്രസ്താവന വിവാദങ്ങൾക്ക് താല്ക്കാലിക ശമനം നൽകുമെന്നാണ് കരുതുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത് വരെ ഇത്തരം റിപ്പോർട്ടുകളെ ജാഗ്രതയോടെ സമീപിക്കണമെന്ന് പ്രതിരോധ വിദഗ്ധർ ആവശ്യപ്പെടുന്നു.