പവന് 640 രൂപ കൂടി; വൈകുന്നേരത്തോടെ സ്വർണവിലയിൽ വർധന

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ മാറ്റമില്ലാതെ തുടർന്ന വില വൈകുന്നേരത്തോടെ പവന് 640 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 1,16,440 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയോടെ സ്വർണം വാങ്ങാൻ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് സമീപം ചെലവാകുമെന്ന് വ്യാപാരികൾ പറയുന്നു.

ഇന്നലെ രാവിലെ വില കൂടിയെങ്കിലും ഉച്ചയോടെ പവന് 680 രൂപ കുറഞ്ഞ് സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തിയിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്–ചൈന വ്യാപാര സംഘർഷം ലഘൂകരിക്കുമെന്ന സൂചനകളും കാരണം വിപണിയിൽ വിൽപ്പന സമ്മർദ്ദം കൂടിയതോടെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇടിവുണ്ടായി.

അതേസമയം, സ്വർണത്തിലേക്കുള്ള നിക്ഷേപ താൽപര്യം വീണ്ടും വർധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരാമെന്നാണു വിപണി നിരീക്ഷകരുടെ പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here