തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടർമാർ നാളെ പണിമുടക്കും. ഒ പി ബഹിഷ്‌കരണം നടത്തിയാണ് പണിമുടക്കുക. മെഡിക്കൽ കോളജുകളിലെ അധ്യാപകർ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണവും അധ്യാപനം നിർത്തിയുമാണ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്. ഇതിനാൽ പി ജി ഡോക്ടർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നടക്കുന്നത്. ഇവർകൂടി സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും രോഗികൾ നേരിടുക.

