കൊല്ലം: ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വെച്ചായിരുന്നു ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്നും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയിരുന്നു,
ഇതിന് പിന്നാലെ ബിജെപി നേതാവിൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് ഐഷാ പോറ്റി രംഗത്തെത്തി.
വയ്ക്കൽ സോമൻ പറഞ്ഞത് പച്ചക്കള്ളമാണ്. ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ എന്ന് വെല്ലുവിളിക്കുന്നു എന്നും ഐഷാ പോറ്റി പറഞ്ഞു.
സിപിഐഎം വിട്ട സമയത്ത് പല പാർട്ടിക്കാരോടും താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അവർ വ്യക്തമാക്കി.

