കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഇനി സേവന ഫീസുകള്‍ പണമായി നേരിട്ട് സ്വീകരിക്കില്ല. ബാങ്ക് വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയോ മാത്രമേ ഫീസ് ഈടാക്കാവൂ എന്നതാണ് പുതിയ നിര്‍ദേശം.
ഈ ഉത്തരവ് പ്രഖ്യാപിച്ചത് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ്. രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന നയത്തിന്റെ ഭാഗമായും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് നടപടി.
പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സലൂണുകള്‍, സ്പോര്‍ട്‌സ് ക്ലബ്ബുകള്‍, സ്വകാര്യ നഴ്‌സറികള്‍, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കീടനാശിനി ഇറക്കുമതി–സംഭരണ കമ്പനികള്‍, എലി–കീട നിയന്ത്രണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും കാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാകും.
നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയോടെയും നല്‍കുക, സാമ്പത്തിക ഇടപാടുകളില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
Kuwait has made digital payment mandatory for all institutions under the Public Health Ministry. Health Minister Dr. Ahmed Al-Awadhi ordered that service fees must be collected only through banks or electronic payment systems, eliminating cash transactions. The move is part of Kuwait’s digital transformation strategy to ensure transparency and efficiency in services.

