കോട്ടയം: ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി രമേശ് ചെന്നിത്തല.
ഇന്ന് രാവിലെയാണ് ചെന്നിത്തല എത്തിയത്. സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്.
സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു.
ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നും എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകൻ ആണെന്നും ചെന്നിത്തല പറഞ്ഞു. സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

