10ാം മിനിറ്റിലെ ഗോൾ; റെക്കോർ‍ഡ് നേട്ടം സ്വന്തമാക്കി ഫ്ലോറിയന്‍ വിയെറ്റ്സ്

0

മ്യൂണിക്ക്: സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിൽ ജർമനി വമ്പൻ ജയമാണ് ആഘോഷിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ജർമനി ലീ‍ഡെടുത്തു. ഈ ഗോൾ നേടിയത് 21കാരൻ ഫ്ളോറിയൻ വിയെറ്റ്സായിരുന്നു. താരം അതോടെ ഒരു നേട്ടവും സ്വന്തം പേരിലാക്കി.(The goal in the 10th minute; Florian Viets holds the record,)

യൂറോ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ജർമനിയുടെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വിയെറ്റ്സ് സ്വന്തമാക്കിയത്. 22 വയസുള്ളപ്പോൾ ഗോൾ നേടിയ ദേശീയ ടീമിലെ സഹ താരം കൂടിയായ കയ് ഹവെർട്സിന്റെ റെക്കോർഡാണ് വിയെറ്റ്സ് പഴങ്കഥയാക്കിയത്.ബയർ ലെവർകൂസന്റെ ചരിത്രമെഴുതിയുള്ള ബുണ്ടസ് ലീഗ കിരീട നേട്ടത്തിൽ ഈ യുവ താരത്തിന്റെ പങ്ക് നിർണായകമായിരുന്നു. ജമാൽ മുസിയാലയും വിയെറ്റ്സും ചേർന്ന സഖ്യം സ്കോട്ലൻഡിനു ആദ്യ പോരിൽ വലിയ ഭീഷണിയായിരുന്നു. 2021ലാണ് വിയെറ്റ്സ് ദേശീയ ടീമിലെത്തുന്നത്. 2020 മുതൽ ലെവർകൂസൻ താരമാണ് വിയെറ്റ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here