‘അഹങ്കാരികളെ ശ്രീരാമന്‍ 241ല്‍ പിടിച്ചുകെട്ടി’; പ്രസ്താവന തിരുത്തി ആര്‍എസ്എസ് നേതാവ്

0

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഹങ്കാരികളെ ശ്രീരാമന്‍ 241ല്‍ പിടിച്ചുകെട്ടിയെന്ന പരാമര്‍ശത്തില്‍ യൂടേണ്‍ അടിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസ് നേതാക്കളുടെ ഇടപെടിലിന് പിന്നാലെയാണ് ഇന്ദ്രേഷ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന. ശ്രീരാമനെ എതിര്‍ത്തവരാണ് അധികാരത്തിന് പുറത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(‘Sri Rama captured the proud in 241’; RSS leader corrected the statement,)

ജനങ്ങള്‍ക്ക് മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് മൂന്നാമതും അവസരം നല്‍കിയതെന്ന് ഇന്ദ്രഷ് കുമാര്‍ പറഞ്ഞു. രാവെന്നോ പകലെന്നോ ഇല്ലാതെ എല്ലാ ദിവസവും രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് മോദി. കൂടുതല്‍ നേട്ടങ്ങള്‍ മോദി സ്വന്തമാക്കുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.ജയ്പൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വിവാദ പരാമര്‍ശം. ‘ഭഗവാന്‍ രാമന്റെ ഭക്തര്‍ പതുക്കെ അഹങ്കാരികളായി മാറി. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമന്‍ അവരെ 241ല്‍ നിര്‍ത്തി’യെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ‘പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറി’യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here