പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടു

0

ലാഹോര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ക്യാമ്പിലേക്ക് പോകുകയായിരുന്ന ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണല്‍ പൊലീസ് മേധാവി മുഹമ്മദ് അലി ഗന്ധപൂര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും വാഹനം ഓടിച്ചിരുന്ന പാകിസ്ഥാനി ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം ചാവേര്‍ ആക്രമണം ആണെന്നും ബന്ധപ്പെട്ട അധികാരികള്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ബിഷാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ഭക്ത് സാഹിര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണ സ്ഥലത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്ചയ്ക്കിടെ പാകിസ്ഥാനില്‍ ചൈനക്കെതിരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ആദ്യ രണ്ട് ആക്രമണങ്ങള്‍ ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ വ്യോമതാവളത്തിലും തന്ത്രപ്രധാനമായ തുറമുഖത്തുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here