അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്നു; തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല

0

ചെന്നൈ: തമിഴ്‌നാട്ടില്‍ അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. പ്രതികളെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു.

മധുര തിരുമംഗലത്താണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. 20 വയസുള്ള പ്രവീണ്‍ കുമാര്‍ ആണ് സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയത്. മഹാലക്ഷ്മി അന്യജാതിയില്‍പ്പെട്ട സതീഷുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബം മഹാലക്ഷ്മിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. ഈ ബന്ധം പിരിഞ്ഞ ശേഷം മഹാലക്ഷ്മി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും മഹാലക്ഷ്മി സതീഷുമായി അടുക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സതീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ പ്രവീണ്‍ കുമാര്‍ സഹോദരിയെയും വെട്ടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here