ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തി മഴ; നഷ്ടമായത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം

0

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയെങ്കിലും മഴ തല്ലിക്കെടുക്കെടുത്തിയത് ഇന്ത്യയുടെ മോഹങ്ങള്‍ക്കൂടിയാണ്. മഴ പെയ്ത് കളി നടക്കാതെ വന്നതോടെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം കൂടിയാണ് നഷ്ടമായത്.

മത്സരത്തിന്റെ അഞ്ചാം ദിനമാണ് മഴ പെയ്ത് കളി ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ മത്സരം സമനിലയിലാവുകയും പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ 24 പോയിന്റ് നേടാന്‍ കഴിയുമായിരുന്ന ഇന്ത്യയ്ക്ക് സമനിലയില്‍ കളി നിര്‍ത്തിയതോടെ 16 പോയിന്റ് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

പോയിന്റ് പട്ടികയില്‍ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ഇന്ത്യയ്ക്ക് ഇനി ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയിലും രണ്ട് വിദേശ പര്യടനങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരെ നാട്ടിലും പരമ്പരയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here