മലപ്പുറം പൊന്നാനിയില്‍ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു

0

മലപ്പുറം പൊന്നാനിയില്‍ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. 70 വയസുകാരനായ അച്ഛന്റെയും 44 വയസുകാരനായ മകന്റെയും മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24, 28 തീയതികളില്‍ മരിച്ചവരുടെ സാമ്പിള്‍ പരിശോധന ഫലമാണ് പുറത്ത് വന്നത്. ആരോഗ്യ വകുപ്പിന്റെ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിപ്പ് നിലനില്‍ക്കെയാണ് രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ന് വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. ജില്ലയില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് പനി ബാധിച്ചു മരിക്കുന്നത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്താണ് മരിച്ചത്. കുട്ടിക്ക് ഏതാനും ദിവസങ്ങളായി പനിയും അതിസാരവും ഉണ്ടായിരുന്നു. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതോടെ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here