വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ.വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി

0

വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം.മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജിൽ സമർപ്പിച്ചിരുന്നത്. വിദ്യയെ വിശദമായി ചോദ്യംചെയ്യാനാണ് നീലേശ്വരം പോലീസിന്‍റെ തീരുമാനം.

ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യയ്ക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം എത്താൻ കഴിയില്ലെന്ന് വിദ്യ ഇമെയിൽ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് വരെ ഹാജരാക്കാൻ കഴിയില്ല എന്നായിരുന്നു വിദ്യയുടെ ഇ മെയിൽ സന്ദേശം.

വ്യാജ സർട്ടിഫിക്കറ്റ് സ്വന്തം ഫോണിൽ നിന്നാണ് നിർമ്മിച്ചതെന്ന് വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് കഴിഞ്ഞദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്‍റെ അസൽ അട്ടപ്പാടി ചുരത്തിൽ കീറി കളഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ നീലേശ്വരം പൊലീസ് പരിശോധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here