നിയമനാധികാരമുള്ള ചാൻസലറും സെലക്ഷൻ കമ്മിറ്റിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നവരുടെ യോഗ്യത പരിശോധിക്കാനല്ല തങ്ങളിരിക്കുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

0

തിരുവനന്തപുരം: നിയമനാധികാരമുള്ള ചാൻസലറും സെലക്ഷൻ കമ്മിറ്റിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നവരുടെ യോഗ്യത പരിശോധിക്കാനല്ല തങ്ങളിരിക്കുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ആർ.ചന്ദ്രബാബുവിനെ നിയമിച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ലോകായുക്തയുടെ മുന്നറിയിപ്പ്.

വിരമിക്കാൻ ഏറിയാൽ ആറ് മാസം മാത്രം നിലനിൽക്കെയാണ് വൈസ് ചാൻസലറുടെ യോഗ്യത ചോദ്യംചെയ്ത് തൃശ്ശൂർ താന്നിക്കുടം സ്വദേശിയും പൊതുപ്രവർത്തകനുമായ വി എസ്.സത്യശീലൻ ലോകായുക്തയെ സമീപിച്ചത്. കൂടുതൽ യോഗ്യതയുള്ള 20 പേർ അപേക്ഷകരായി ഉണ്ടായിട്ടും ചന്ദ്രബാബുവിനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്നും നിയമനം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. നിയമനം ശുപാർശ ചെയ്ത സെലക്ഷൻകമ്മിറ്റിക്ക് അപാകതയുള്ളതായി പരാതിക്കാരന് ആക്ഷേപമില്ല. ചാൻസലർക്ക് നിയമന അധികാരമില്ല, ചന്ദ്രബാബു വൈസ് ചാൻസലറാകാൻ യോഗ്യനല്ല തുടങ്ങിയ പരാതികളും ഉന്നയിച്ചിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here