തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കാനിടയെന്ന് സൂചന. ഇരുവരും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായതെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന വിവരം.
ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്നതിനും ചെന്നിത്തല സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും സംബന്ധിച്ച ചർച്ചകൾക്കായാണ് വി.ഡി. സതീശനും ചെന്നിത്തലയും വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ഒരു ദിവസത്തിനിടെ രണ്ടാമതായിരുന്നു കൂടിക്കാഴ്ച.
മുന്‍പ് വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തി വി.ഡി. സതീശൻ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് സംബന്ധിച്ച സമവായ സൂചനകൾ പുറത്തുവരുന്നത്.
യു.ഡി.എഫ് മന്ത്രിസഭയുടെ അന്തിമ പട്ടികയും വകുപ്പുവിഭജനവും ഉടൻ പ്രഖ്യാപിക്കുമെന്നാണ് മുന്നണി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ പ്രമുഖ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
English Summary
Senior Congress leader Ramesh Chennithala is likely to become the Home Minister in the upcoming UDF government led by V.D. Satheesan. Reports indicate that a consensus was reached during key discussions between the two leaders. Chennithala is also said to be open to handling the Finance portfolio. Cabinet formation talks and portfolio discussions are in the final stage.

