ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും

0

ഡൽഹി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയര്‍ന്നതായി റിപ്പോർട്ട്. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്. ഇത് യാത്രക്കാരെ ഭീതിയിലാക്കി.

ഇതിന് പിന്നാലെ ഉടനെ തന്നെ വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സെത്തി തീ ഉടനെ കെടുത്തിയതിനാൽ അപകടമൊഴിവായി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പുറത്തു വരുന്ന പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here