സ്‌കൂളുകളിൽ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കും:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 5000 കോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടങ്ങളാണ് പൊതു വിദ്യാലയങ്ങളിൽ നിർമ്മിച്ചത്.

എന്നാൽ പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്കൂൾ കെട്ടിടങ്ങൾ അതേപടി നിലനിൽക്കുകയാണ്. പല സ്കൂളുകളിലും 100 കൊല്ലത്തിലധികം പഴക്കമുള്ള ഇത്തരം കെട്ടിടങ്ങൾ നിലവിലുണ്ട്.

നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കാൻ ലേലം പിടിച്ച കോൺട്രാക്ടർമാർ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൻ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനം പലയിടത്തും തടസ്സപ്പെടുകയാണ്.

ഇക്കാര്യം ഗൗരവമായി കണ്ടുകൊണ്ട് ന്യായമായും നിയമപരമായും ചെയ്യേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്ത്‌ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ കെട്ടിടങ്ങൾ നിലംപൊത്തുന്ന സാഹചര്യം ഉണ്ടാകും. ആയതിനാൽ ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

‘അനാവശ്യ പ്രചരണം നടത്തരുത്, എന്നെ ആരും തടവിലാക്കിയിട്ടില്ല’; നിമിഷപ്രിയയുടെ അമ്മ

മകളെ യെമനിൽ വിട്ട് തിരികെ നാട്ടിലേക്ക് വരില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും തടവിലാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്. അനാവശ്യ പ്രചരണം നടത്തരുതെന്നും പ്രേമകുമാരി പറഞ്ഞു.

‘2024 ഏപ്രിൽ 20 നാണ് യെമനിലെ സനയിൽ ആദ്യമായി എത്തുന്നത്. ഒരിക്കലും ഇവിടെ എത്താൻ പറ്റുമെന്ന് കരുതിയതല്ല. എന്നാൽ കോടതിയുടെ സഹായത്തോടെ സാമുവൽ ജെറോം സാറിനൊപ്പം ഈ രാജ്യത്ത് എത്തുന്നത്. നിമിഷയെ കണ്ട് തിരികെ പോകാനാണ് വന്നത് എന്നാൽ മകളുടെ വധശിക്ഷ ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കുമെന്നാണ് പറയുന്നത്. ഈ സമയത്ത് ഞാൻ എങ്ങിനെ അവളെ ഒറ്റയ്ക്കാകും. എനിക്ക് നാട്ടിലേക്ക് വരാൻ കഴിയില്ല. കഴിഞ്ഞ മാസമാണ് സാമുവൽ ജെറോം സാർ നിമിഷയുടെ ചില കാര്യങ്ങൾക്കായി നാട്ടിലേക്ക് പോയത്. ഇവിടെ എനിക്കാവശ്യമായ എല്ലാ കാര്യങ്ങളും പറഞ്ഞേൽപ്പിച്ചാണ് അദ്ദേഹം പോയത്. അവരുടെ അമ്മയെ എങ്ങിനെയാണോ നോക്കുന്നത് അത് പോലെയാണ് ഞാൻ ഇവിടെ.

എനിക്ക് ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ എന്നെ ആരും തടവിലാക്കുകയോ ചെയ്തിട്ടില്ല. ദയവ് ചെയ്‌ത്‌ ആരും ആവശ്യമില്ലാത്ത വീഡിയോകൾ നാട്ടിൽ പ്രചരിപ്പിക്കരുത്. എന്റെ ജീവൻ കൊടുത്താലും അവളുടെ ജീവൻ രക്ഷിക്കണം. അവൾക്കൊരു പെൺകുട്ടിയാണ് ഉള്ളത്. നിമിഷയെ ഞാൻ ഇടയ്ക്കിടെ കാണാറുണ്ട് ഇപ്പോൾ. ഞാൻ സുരക്ഷിതയായിട്ടാണ് ഇവിടെ ഉള്ളത്’, പ്രേമകുമാരി വീഡിയോയിൽ പറഞ്ഞു.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്കു നല്‍കിയ 40,000 ഡോളര്‍ സാമുവല്‍ ജെറോം ദുരുപയോഗിച്ചെന്നും അമ്മയെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള ആരോപണങ്ങള്‍ നിമിഷ പ്രിയയുടെ ഭർത്താവ് ടോമി നിഷേധിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മറ്റു താൽപ്പര്യങ്ങളുണ്ടെന്നും ടോമി പറഞ്ഞു. നിമിഷയുടെ അമ്മ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിൽ തന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവർ യെമനില്‍ തുടരുന്നതെന്നും ടോമി പറഞ്ഞു.

കേരളത്തിലെ ദേശീയപാത 66ൽ 15 ഇടങ്ങളിൽ തകരാറുകൾ കണ്ടെത്തിയെന്ന് വ്യക്തമാക്കി കേന്ദ്രം

ഡൽഹി: കേരളത്തിലെ ദേശീയപാത 66ൽ 15 ഇടങ്ങളിൽ തകരാറുകൾ കണ്ടെത്തിയതായി വ്യക്തമാക്കി കേന്ദ്രം. കൂരിയാട് ദേശീയപാത തകർച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതി സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കൂരിയാട് സംരക്ഷണഭിത്തി തകർന്നതടക്കം 15 തകരാറുകളാണ് സർക്കാർ പാർലമെൻ്റിനെ അറിയിച്ചത്. പാർലമെന്റിൽ കെസി വേണുഗോപാലിൻ്റെ ചോദ്യത്തിന് ആണ് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയത്. രണ്ടാമത്തെ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

കൂരിയാട് സംഭവത്തിനുശേഷം രണ്ട് സമിതികളെയാണ് ദേശീയപാതയിലെ തകരാറുകൾ കണ്ടെത്താനായി നിയോഗിച്ചിരുന്നത്. ഇതിൽ ആദ്യ സമിതിയുടെ റിപ്പോർട്ടാണ് നിലവിൽ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

ദേശീയപാത 66ൽ എത്രയിടങ്ങളിൽ തകരാറുകൾ ഉണ്ടായിരുന്നു എന്ന കെസി വേണുഗോപാലിൻ്റെ ചോദ്യത്തിനാണ് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയത്. സംരക്ഷണ ഭിത്തിയിൽ ഉൾപ്പടെ 15 ഇടങ്ങളിലാണ് ചെറുതും വലുതുമായ തകരാറുകൾ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം കരാറുകാർക്കാണെന്നും മന്ത്രി വ്യക്തമാക്കി.

അച്യുതാനന്ദനും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾക്കെതിരെ വീണ്ടും അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകൻ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ വിനായകൻ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖരുടെ പേരു പറഞ്ഞാണ് വിനായകൻ വളരെ മോശം ഭാഷയിൽ അധിക്ഷേപ പോസ്റ്റ് ഇട്ടത്.


മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വിഎസ്, കെ. കരുണാകരൻ, ജോർജ് ഈഡൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് ഉയരുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസത്തെ റീമയുടെ ഫോൺ സംഭാഷണങ്ങൾ പുറത്ത്; കുഞ്ഞിനെ കിട്ടാൻ ഭ‍ര്‍ത്താവ് വാശിപിടിക്കുന്നതും ശബ്ദരേഖയിൽ

0

കണ്ണൂര്‍: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച വയലപ്ര സ്വദേശിനി എം.വി.റീമ (30) യുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. മകനോടൊപ്പം റീമ പുഴയിൽ ചാടി മരിക്കുന്നതിന്റെ തൊട്ട് തലേദിവസത്തെ ഫോൺ സംഭാഷണം ആണ് പുറത്ത് വന്നിട്ടുള്ളത്. ഇതിൽ പ്രശ്‍നങ്ങൾക്കെല്ലാം കാരണം കമൽരാജിന്റെ അമ്മയാണെന്ന് റീമ പറയുന്നുണ്ട്. ‘’അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നാണ് റീമ പറയുന്നത്.” കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും പുറത്ത് വന്ന സംഭാഷണത്തിൽ വ്യക്തമാണ്.

അതേസമയം റീമയുടെ ആത്മഹത്യാകുറിപ്പടക്കം പുറത്ത് വന്നിരുന്നു. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നാണ് കുറിപ്പിൽ പറയുന്നത്. അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും മകനെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും കുറിപ്പിൽ പറയുന്നുണ്ട്. ഭർത്താവിന്റെ അമ്മ നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. റീമയുടെ മകനായ രണ്ടര വയസ്സുകാരൻ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

അതേസമയം, മകൾ ആത്മഹത്യ കുറിപ്പിൽ എഴുതിയ കാര്യങ്ങളെല്ലാം സത്യമാണെന്ന് റീമയുടെ അച്ഛൻ മോഹനൻ പറഞ്ഞു. റീമയുടെ ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും. അമ്മയുടെ വാക്ക് കേട്ടാണ് കമൽരാജ് എല്ലാം ചെയ്യുന്നതെന്നും. ഭർത്താവിന്റെ അമ്മയുടെ നിർദേശപ്രകാരമാണ് മകളെയും മൂന്ന് വയസുകാരനായ കുഞ്ഞിനെയും കമൽരാജ് വീട്ടിൽ നിന്നും ഇറക്കി വിട്ടതെന്നും റീമയുടെ പിതാവ് പറയുന്നു.

കമൽരാജ് ഗൾഫിൽ നിന്ന് തിരികെ വന്നതിന് ശേഷം കുഞ്ഞിനെ തിരികെ ചോദിച്ച് വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് മകൾ കടുംകൈ ചെയ്തത് മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. കമൽരാജിന്റെ വീട്ടിൽ റീമയ്ക്ക് ഒരു സ്ഥാനവും നൽകിയിരുന്നില്ലെന്ന് മാത്രമല്ല അവൾ പറയുന്നത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ലെന്നും മോഹനൻ പറഞ്ഞു.

ശനിയാഴ്ച്ച രാത്രി 12.45 ഓടെയായിരുന്നു വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽ നിന്നും മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയതും പുഴയിലേക്ക് ചാടിയതും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണ വിവാദം; തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം

ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ തുടർച്ചയായി നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം. വിഷയം ഉന്നയിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ അംഗങ്ങൾ പാർലമെന്റ് കവാടത്തിൽ പ്ലക്കാർഡുകളും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ രാജി ചർച്ച ചെയ്യണമെന്ന് ആവശ്യം രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി. ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലോക്സഭയിൽ ഉടൻ ആരംഭിക്കും.

പഹൽ ഗാം ഭീകരാരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യാൻ ധാരണയായതോടെ, ബിഹാറിലെ വോട്ടർപട്ടിക വിഷയം പാർലമെന്റിൽ പ്രധാനായുധമാക്കുകയാണ് പ്രതിപക്ഷം. ലോക്സഭയിൽ സ്പീക്കർ ബിർള ചെയറിലേക്ക് എത്തുമ്പോൾ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷത്തിനെതിരെ സ്പീക്കർ ഓം ബിർള രംഗത്തുവന്നു. രാജ്യത്തെ ജനങ്ങൾ ഇത് കാണുന്നുണ്ടെന്നും, ഇതാണോ കോൺഗ്രസിന്റ രീതി എന്നും കെ സി വേണുഗോപാൽ എംപിയെ പേരെടുത്തു വിളിച്ചു സ്പീക്കർ ചോദിച്ചു.

ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്‌ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ്, രാജ്യസഭയിൽ ഉപാധ്യക്ഷൻ ഹരി വംശ് നാരായണ് സിംഗ് തള്ളി. വിരമിക്കുന്ന അംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ച ശേഷം രാജ്യസഭയും 2 മണിവരെ പിരിഞ്ഞു.ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇമ്പ്ലീച്മെന്റ്റ് നോട്ടീസ് അന്വേഷിക്കുന്നതിനായി സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയുടെ രൂപീകരണം സ്പീക്കർ ഓം ബിർള ഉടൻ പ്രഖ്യാപിക്കും. വിഷയത്തിൽ ഓം ബിർളയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശും ഇരുസഭകളുടെയും സെക്രട്ടറി ജനറലുകളുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു; ഈ മാസം കണ്ടെത്തിയത് 475 കേസുകൾ

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമാണെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയവരുടെയും വീട്ടിൽ ചികിത്സയിലിരുന്നവരുടെയും കണക്കുകൾ എടുത്താൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകാനാണ് സാധ്യത.

ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. പനി,കവിൾ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോൾ കൃത്യമായ രോഗനിർണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ ബാക്ടീരിയകളോ മൂലമാകാം. രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും പനി കുറയ്ക്കുന്നതും വേദന കുറയ്ക്കുന്നതുമായ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരംമാത്രം ഉപയോഗിക്കുക.

രോഗം ബാധിച്ച ഉമിനീർ വഴിയാണ് വൈറസ് എളുപ്പത്തിൽ പടരുന്നത്. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് ഏഴു ദിവസം മുൻപ് മുതൽ മുണ്ടിനീര് തുടങ്ങി ഏഴു ദിവസം കഴിയുന്നതുവരെ രോഗ പകർച്ചയുണ്ടാകാം

അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും; ഇന്നലെ വരെ സമർപ്പിച്ചത് 125ൽ അധികം പത്രികകൾ

കൊച്ചി: മലയാള സിനിമാതാരസംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി റിപ്പോർട്ട്. നിലവിൽ അഞ്ചിലധികം പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമർപ്പിച്ചിട്ടുളളത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. അമ്മയിലെ താരങ്ങളിൽ മിക്കവരും ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ആകെ 508 അംഗങ്ങളാണ് അമ്മയിലുളളത്. അതിൽ ഇന്നലെ വരെ 125ൽ അധികം പത്രികകളാണ് സമർപ്പിച്ചിട്ടുളളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.

അടുത്ത മാസം 15നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിനുശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും; ഇന്നലെ വരെ സമർപ്പിച്ചത് 125ൽ അധികം പത്രികകൾ

കൊച്ചി: മലയാള സിനിമാതാരസംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി റിപ്പോർട്ട്. നിലവിൽ അഞ്ചിലധികം പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമർപ്പിച്ചിട്ടുളളത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. അമ്മയിലെ താരങ്ങളിൽ മിക്കവരും ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ആകെ 508 അംഗങ്ങളാണ് അമ്മയിലുളളത്. അതിൽ ഇന്നലെ വരെ 125ൽ അധികം പത്രികകളാണ് സമർപ്പിച്ചിട്ടുളളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.

അടുത്ത മാസം 15നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിനുശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത കേരളത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ചു. ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതോടെ കേരളത്തിൽ തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്. ന്യുനമർദ്ദം ശക്തി കൂടി തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് കേരള തീരത്തും കാറ്റ് ശക്തിപെട്ടാൽ മലയോര മേഖലയിൽ ഇത്തവണ കൂടുതൽ ജാഗ്രത വേണ്ടി വരും. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ / കാറ്റ് ശക്തമായേക്കും എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.

വികാര നിർഭരമായ കുറിപ്പുമായി വിഎസ്സിന്റെ മകൻ വി എ അരുൺകുമാർ

തിരുവനന്തപുരം:   വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വികാര നിർഭരമായ  ഫേസ്ബുക്ക് കുറിപ്പുമായി മകൻ വി എ അരുൺകുമാർ.

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലം അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

വി എ അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ


ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്.  കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി.  രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു.  ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല.

പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും.  ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്.  അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു.  പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു.  അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു.

മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു.  എല്ലാവരോടും നന്ദിയുണ്ട്.  ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്….

കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്.വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.

ശനിയാഴ്ച ഉൾപ്പെടെ ക്ലാസ് നടത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും എതിർത്തു. എന്നാൽ സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. 41.1% രക്ഷിതാക്കൾ സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും നിർദ്ദേശിച്ചു. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4% പേർ മാത്രമാണ്. 0.6% പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2% പൊതുജനങ്ങളും എതിര്‍ത്തു.

819 അധ്യാപകരിൽ നിന്നും 520 വിദ്യാര്‍ത്ഥികളിൽ നിന്നും 156 രക്ഷിതാക്കളിൽ നിന്നും സമിതി അഭിപ്രായം തേടി. 4490 പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചു.

ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള നാല് ദിവസങ്ങളിൽ അര മണിക്കൂര്‍ കൂട്ടണം. കൂടാതെ ഈ അക്കാദമിക് വര്‍ഷം ഏഴ് ശനിയാഴ്ചകളില്‍ ക്ലാസുകള്‍ അധികമായി നല്‍കണമെന്നുമായിരുന്നു വിദഗ്ധ സമിതി ശിപാർശ.

സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ എന്നിവക്ക് തീരുവ ഒഴിവാക്കും; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാൻ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിവരമുണ്ട്.

റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യു കെ സന്ദര്‍ശനത്തിനിടെ നിരവധി വിഷയങ്ങൾ ചര്‍ച്ചയാകും.

‘മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചു’; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന് കാട്ടി ആണ് അന്വേഷണം. സസ്പെന്‍‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് പ്രശാന്തിനെതിരെ നടപടി.

അതേസമയം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് സർക്കാർ അന്വേഷണം നടത്താനൊരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്‍‍റിംഗ് ഓഫീസര്‍.

എന്നാൽ കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിൽ വ്യക്തമാക്കി. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും സര്‍ക്കാർ അറിയിച്ചു.

വിപഞ്ചികയുടെ മരണം: ഭർത്താവ് നിധീഷിനെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും

കൊല്ലം: ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നിധീഷിനെ കേരള പൊലീസ് ചോദ്യം ചെയ്യും.

ഷാര്‍ജയിലുള്ള നിധീഷിനെ നാട്ടിലെത്തിക്കും. ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം.

നിധീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിപഞ്ചികയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ വിപഞ്ചികയേയും രണ്ടര വയസുകാരി മകള്‍ വൈഭവിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി.

റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിപഞ്ചികയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നിധീഷിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.