‘സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷ; പ്രധാനമന്ത്രിയെ മണിപ്പൂരിലേക്ക് സ്വാഗതം ചെയ്ത് എൻ. ബിരേൻ സിങ്

മണിപ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. പ്രധാനമന്ത്രിയുടെ സന്ദർശനം സമാധാനത്തിലേക്കും ശാശ്വത പുരോഗതിയിലേക്കും നയിക്കുമെന്ന് മണിപ്പൂരിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഭാവി സുരക്ഷിതവും ശക്തവും സമൃദ്ധവുമാകുമെന്ന വിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു.

വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നത്. കുക്കി-മെയ്തെയ് മേഖലകളിൽ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. കലാപത്തിന് ഇരയായവരേയും സന്ദർശിക്കും.

8500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇംഫാലിലും ചുരാചന്ദ്പൂരിലും കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

കുക്കി ഭൂരിപക്ഷ പ്രദേശവും കലാപകാലത്ത് അക്രമങ്ങളുടെ കേന്ദ്രവുമായിരുന്ന ചുരാചന്ദ്പൂരിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്.  ഇതിന് ശേഷം കാംഗ്ല കോട്ടമൈതാനിയിലെ പൊതുറാലിയിൽ പങ്കെടുക്കും.

തുടർന്ന് കലാപബാധിതരായ ജനങ്ങളെ കാണും. കലാപബാധിതർക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.

കോൺഗ്രസിന്റെ ബ്ലോക്കിൽ നിന്ന് പുറത്ത്; നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരിപ്പിടം മാറ്റും

0

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരിപ്പിടം മാറ്റും. പ്രത്യേക ബ്ലോക്ക് ആയി രാഹുൽ സഭയിൽ ഇരിക്കേണ്ടി വരും.കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻററി പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു.

രാഹുൽ മങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് രാഹുലിന്റെ സസ്പെൻഷൻ പ്രതിപക്ഷ നേതാവ് ഔദ്യോഗികമായി സ്പീക്കറെ അറിയിച്ചത്.കോൺഗ്രസ് അംഗങ്ങൾക്കൊപ്പം എന്നതിൽ നിന്നും മാറി പ്രത്യേക ബ്ലോക്ക് ആയിട്ടാകും നിയമസഭയിൽ രാഹുലിന് ഇനി ഇരിക്കേണ്ടി വരിക. സഭയിലെ ചർച്ചയിൽ കോൺഗ്രസിന് അനുവദിക്കുന്ന സമയവും ഇനി രാഹുലിന് ലഭിക്കുകയില്ല.

തിങ്കളാഴ്ചയാണ് സഭാ സമ്മേളനം ആരംഭിക്കുക.സഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും വലിയ തർക്കം കോൺഗ്രസിനുള്ളിൽ തുടരുകയാണ്.

കാസർഗോഡ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

0

നീലേശ്വരം: കാസർഗോഡ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പയന്തങ്ങാനം സ്വദേശി കെ സുരേന്ദ്രനാണ് (50) കൊല്ലപ്പെട്ടത്. വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ സുരേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് സുരേഷ് ഭാര്യയെ വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഭാര്യ സിനിയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിനുളളിലെ പടിക്കെട്ടിനോട് ചേർന്ന ഭാഗത്താണ് സുരേഷ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വാക്കത്തിയുപയോഗിച്ചാണ് സുരേന്ദ്രൻ ഭാര്യയുടെ കഴുത്തിന്റെ മുൻഭാഗത്ത് വെട്ടിയത്. ഗുരുതര പരിക്കേറ്റ സിനി വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് സിമി അയൽവീട്ടിലെത്തി കാര്യം പറഞ്ഞു. വിവരമറിഞ്ഞ അയൽവാസികൾ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.

ഇവരുടെ ഒന്നര വയസും അഞ്ച് വയസുമുള്ള മക്കള്‍ അടുത്ത മുറിയില്‍ കിടക്കുകയായിരുന്നു. പരിക്കേറ്റ സിമി വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷമാകാം സുരേന്ദ്രൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിനിടെ കുട്ടികളില്‍ ഒരാളെ സ്‌കുളില്‍ കൊണ്ടുപോകുന്നതിനായി എന്നത്തേയും പോലെ വീടിനടുത്ത് റോഡില്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുട്ടിയെ കാണാത്തതിനാല്‍ സിമിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല.

ഡ്രൈവര്‍ വീട്ടുമുറ്റത്തെത്തി വിളിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്നു. ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധനയും നടന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം സുരേന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

കര്‍ണാടകയിൽ വീണ്ടും അപകടം; കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു; ഗർഭിണിയും മൂന്നു വയസ്സുകാരിയും രക്ഷപ്പെട്ടത് തലനാരിഴക്ക്

0

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ നടന്ന വാഹന അപകടത്തിന് പിന്നാലെ വീണ്ടും അപകടം. കാമാക്ഷിപാളയത്ത് കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു. അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

സ്റ്റിയറിംഗ് വീൽ ഒടിഞ്ഞ് ട്രക്കിന്റെ നിയന്ത്രണം വിട്ടതോടെ വണ്ടി അമിത വേഗത്തിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോയിൽ ഇടിച്ച ശേഷം ട്രക്ക് ഒരു കാറിലും ഇടിച്ചു. കാറിൽ ഉണ്ടായിരുന്ന ഗർഭിണിയും മൂന്നു വയസ്സുകാരിയായ മകളും ഉൾപ്പെടെയുള്ള മൂന്നംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രദേശത്തെ തടിച്ചുകൂടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ചെറിയതോതിൽ ലാത്തി വീശിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

അതേസമയം കർണാടക ഹാസനിൽ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുക ആണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേയ്ക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗണേശ നിമജ്ജന ഘോഷയാത്രയായത് കൊണ്ട് തന്നെ നിരവധി ആളുകൾ അതിൽ പങ്കെടുത്തിരുന്നു. ഡിജെ ഡാന്‍സ് നടക്കുന്നതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികൾ ആണ്.

മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആയ സുരേഷ്, പ്രവീൺ, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ത്ഥികൾ. പരിക്കേറ്റവരിലും 15 വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുത്തു.

152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 എം പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്തു നിന്നും 19 പേര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. 439 വോട്ടുകളാണ് എന്‍ഡിഎ പരമാവധി പ്രതീക്ഷിച്ചതെങ്കിലും 15 വോട്ടുകള്‍ അസാധുവായതിനുശേഷം എന്‍ഡിഎയ്ക്ക് 452 വോട്ടുകള്‍ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസുമായ സുദര്‍ശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.

രണ്ട് ദക്ഷിണേന്ത്യക്കാര്‍ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്

പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതി: സമഗ്രാന്വേഷണം നടത്തണമെന്ന് ഡിജിപി

0

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.

തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് ഡിജിപി വ്യക്തമാക്കി.

കുറച്ചു പേർ ചെയ്യുന്ന തെറ്റായ പ്രവർത്തനത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി.  നടപടിയെടുക്കാത്ത സംഭവങ്ങളാണെങ്കിൽ അന്വേഷിച്ച് നടപടിയുണ്ടാകണം.

തെറ്റായ ആരോപണങ്ങളും വരുന്നുണ്ട്. എല്ലാം വിശദമായി പരിശോധിച്ച് നടപടിയുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം.

തിരുവോണം ബമ്പർ എടുത്തോ? വില്പന 45 ലക്ഷം കടന്നു

0

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 45 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് 45 ദിവസം പിന്നിടുമ്പോൾ 45,72,410 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 9,11,670 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലൈ 28-നാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.

500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക്  രണ്ടു മണിക്കാണ് നറുക്കെടുക്കുക.

തിരുവോണം ബമ്പർ എടുത്തോ? വില്പന 45 ലക്ഷം കടന്നു

0

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 45 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് 45 ദിവസം പിന്നിടുമ്പോൾ 45,72,410 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 9,11,670 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലൈ 28-നാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.

500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക്  രണ്ടു മണിക്കാണ് നറുക്കെടുക്കുക.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് നാളെ ടോക്യോയിൽ തുടക്കം

0

ടോക്യോ : പുതിയ ദൂരവും ഉയരവും സമയവും തേടി ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റിക്‌സ് താരങ്ങൾ ഇനി ജപ്പാന്റെ മണ്ണിൽ. 20-ാമത് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് നാളെ (സെപ്തം. 13) ടോക്യോയിൽ തിരിതെളിയുകയാണ്. 2021ൽ ഒളിമ്പിക്‌സ് മത്സരങ്ങളും പാരാലിമ്പിക്‌സ് മത്സരങ്ങളും നടന്ന ടോക്യോയിലെ നാഷണൽ സ്റ്റേഡിയമാണ് 21വരെ നീളുന്ന ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം പുരുഷ  വനിതാ 35കി.മീ നടത്തത്തിലും പുരുഷ ഷോട്ട്പുട്ടിലും വനിതകളുടെ 10,000 മീറ്ററിലുമാണ് ഫൈനൽ നടക്കുക.

198 രാജ്യങ്ങളിൽ നിന്നുള്ള 2202 അത്‌ലറ്റുകളാണ് 49 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. 1991ൽ ടോക്യോയിലും 2007ൽ ഒസാക്കയിലും ലോക ചാമ്പ്യൻഷിപ്പ് നടന്നിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

0

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

‌2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. 

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു.

കൈ മുറിച്ചുമാറ്റേണ്ട നിലയിൽ; പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. സൈക്കിളിൽ നിന്ന് വീണ് കൈക്ക് പരിക്കേറ്റ കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കൈക്ക് സംഭവിച്ച ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ട് ആശുപത്രിയിൽ നിന്ന് വിട്ടയച്ചുവെന്നും കുട്ടിയുടെ കൈ പിന്നീട് പഴുത്ത് വ്രണമായി മാറിയെന്നും കുടുംബം പറയുന്നു.

കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ചയെന്നാണ് പരാതി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മനു. വിഷയത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണവുമായി മനുവിൻ്റെ പിതാവാണ് രംഗത്തെത്തിയത്.

  കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി

0

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി. വ്യാ‍ഴാ‍ഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടമായത് 72 പേർക്കാണ്. 356 പേർക്ക് പരുക്കുകളുമേറ്റു. 23 മാസമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തുടരുകയാണ്.

2023 ഒക്ടോബർ ഏ‍ഴിനാണ് ഗാസയിൽ ഇസ്രയേൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. വെടിനിർത്തൽ ഉടമ്പടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്.ഗാസ നഗരത്തെ ആൾപാർപ്പില്ലാത്തിടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ പൂർണമായും കൈവശപ്പെടുത്തുകയാണ് ഇസ്രയേൽ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പൂർണമായും ഗാസ നഗരത്തെ കുടിയൊ‍ഴിപ്പിക്കാനായി ഇസ്രയേൽ നടത്തുന്ന ക്രൂരതയെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ലോട്ടറി നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

0

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലോട്ടറി നികുതി കുറയ്ക്കണമെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാര്‍ഗമാണ് ലോട്ടറിയെന്നും നികുതിയിളവ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അതേസമയം ലോട്ടറി വില കൂട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലോട്ടറി ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ലോട്ടറി ടിക്കറ്റുകള്‍ക്ക് വില കൂട്ടില്ലെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പകരം സമ്മാനം, ഏജന്‍സി കമ്മീഷന്‍, ഏജന്‍സി സമ്മാനം, സര്‍ക്കാരിന്റെ ലാഭം എന്നിവയില്‍ നിശ്ചിത ശതമാനം കുറവു വരുത്തി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇനിയും നീതി കിട്ടിയിട്ടില്ല; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്.മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായത് കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. ഒക്ടോബർ എട്ടിന് സെക്രട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

വയറ്റിൽ നിന്ന് കത്രിക നീക്കിയിട്ട് ഈ സെപ്തംബർ 17ന് മൂന്ന് വർഷം പൂർത്തിയാകും. ഇത്രയും വർഷം പോരാടിയിട്ടും നീതി കിട്ടിയിട്ടില്ല. നീതി കിട്ടുന്ന വരെ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.എട്ടുവർഷമായി ദുരിതജീവിതം തുടങ്ങിയിട്ട്.ആരോഗ്യാവസ്ഥ കൂടുതൽ  ദുരിതത്തിലേക്ക് പോകുകയാണ്. പരിഹാരം നൽകാമെന്ന് പറഞ്ഞ സർക്കാറും ആരോഗ്യമന്ത്രിയും മൗനത്തിലാണെന്നും ഹർഷിന പറയുന്നു.

ഒരു ലക്ഷം രൂപ വരെ ശമ്പളം; എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 120 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബർ 11 മുതൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഫീസ് അടയ്ക്കാനും റജിസ്റ്റർ ചെയ്യാനുമുള്ള അവസാന തിയതി ഒക്ടോബർ രണ്ടാണ്.സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 85,920 രൂപ മുതൽ 1,05,280 രൂപ വരെയാണ് ശമ്പളം.

അപേക്ഷാ ഫീസ്:

പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), ഭിന്നശേഷിക്കാർ (PwbD) എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ട.. • മറ്റ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസ് നൽകണം.