പൊന്ന് ഇന്ന് ഇത്തിരി താഴേയ്ക്ക്! ഇന്നത്തെ വില അറിയാം

വമ്പൻ കയറ്റത്തിന് ശേഷം  സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം.

നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങിയത്.

ഓഗസ്റ്റ് 10 ന് 75,560 രൂപയായിരുന്നു പവന്റെ വില. ഒരു മാസംകൊണ്ട് 5,880 രൂപയാണ് പവന് വർദ്ധിച്ചത്.

വിലക്കുകൾ വക വച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

0

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. സുഹൃത്തിൻ്റെ വാഹനത്തിലാണ് രാഹുൽ നിയമസഭയിൽ എത്തിയത്.

സഭയിൽ കയറിയ രാഹുൽ ഇരിക്കുന്നത് പ്രത്യേക ബ്ലോക്കിലാണ്. പ്രതിപക്ഷ നേതാവ് അടക്കം എതിർപ്പ് അവഗണിച്ചാണ് രാഹുൽ സഭയിൽ എത്തിയത്.

യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷെജീറിനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. ഇത് പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ച നിലപാടായി വിലയിരുത്തപ്പെടുന്നു.

സഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര എം.എൽ.എ. പി.വി. അൻവറിന്റെ സീറ്റാണ് ലഭിച്ചത്. സാധാരണയായി പാർട്ടിയുടെ എം.എൽ.എ.മാർ പ്രത്യേക ബ്ലോക്കുകളിലാണ് ഇരിക്കാറ്. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചതിനാൽ രാഹുലിന് പ്രത്യേക സീറ്റ് ലഭിച്ചത്.

ആഗോള അയ്യപ്പ സംഗമം; വെർച്വൽ ക്യൂ സ്ലോട്ട് കുറച്ചു; ഹൈക്കോടതി നിർദേശം ലംഘിച്ച് ദേവസ്വം ബോർഡ്

0

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശം ലംഘിച്ച് ദേവസ്വം ബോർഡ്. അയ്യപ്പ സംഗമ ദിവസം വെർച്വൽ ക്യൂ സ്ലോട്ട് അഞ്ചിൽ ഒന്നായി കുറച്ചു. 19,20 തീയതികളിൽ പതിനായിരം ഭക്തർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനമൊരുക്കാനാണ് നിയന്ത്രണം.

മാസപൂജകൾക്കായി സാധാരണ അനുവദിച്ചിരുന്നത് 50000 സ്ലോട്ടുകൾ ആണ്. 20 തീയതി ഇനി ഒഴിവുള്ളത് 1300 ഓളം സ്ലോട്ടുകൾ മാത്രമാകും. അയ്യപ്പ സംഗമത്തിന് എത്തുന്ന വിവിഐപി പ്രതിനിധികൾക്ക് ദർശനമൊരുക്കാനാണ് നിയന്ത്രണം. അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദേശം. ഇത് മറികടന്നാണ് ദേവസ്വം ബോർഡിന്റെ നീക്കം. മാസപൂജകൾക്ക് 10,000 -ൽ കൂടുതൽ ഭക്തർ എത്തില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയായിരുന്നു അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. അയ്യപ്പ സംഗമം നടത്താമെന്നും ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്.

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു.

കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ സുപ്രിംകോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജിയില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഇടവേളകളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താന്‍ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായുള്ള നടപടികള്‍ ആരംഭിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഒഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

നെയ്യാറ്റിൻകര ഗോപൻ്റെ സമാധി സ്ഥലം തീർഥാടന കേന്ദ്രമാക്കാൻ കുടുംബം; കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

0

നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നിലവിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം സമാധി സ്ഥലം തീർത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമാധിയായെന്ന് ചുവരിൽ പതിച്ച പോസ്റ്റർ കണ്ടാണ് ചുമട്ടുതൊഴിലാളിയായിരുന്ന മണിയനെന്ന ഗോപൻ സ്വാമി മരിച്ച വിവരം നാട്ടുകാർ അറിയുന്നത്.

ഗോപൻ സ്വാമിയുടെ മരണത്തിൽ സംശയമുയർന്നതോടെ ഗോപൻ സ്വാമിയുടെ സമാധി ചർച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം.മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം വരെ നടത്തി. ഇന്ന് ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്. ഭാവിയിൽ വലിയ ക്ഷേത്രം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രം ആക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. നിലവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസിന്റെ അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും.

ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസിന്റെ വിഡിയോ സന്ദേശം പുറത്ത്

0

പുൽപ്പള്ളി: ആത്മഹത്യ ചെയ്ത  പുൽപ്പള്ളി പഞ്ചായത്ത് അംഗം മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ (57) അവസാന വിഡിയോ സന്ദേശം പുറത്ത്. മരിക്കുന്നതിനു തലേന്ന് പ്രാദേശിക മാധ്യമ പ്രവർത്തകനെ വിളിച്ചു വരുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്.

ഗ്രൂപ്പുവഴക്കിന്റെ ഭാഗമായുണ്ടായ കള്ളക്കേസിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് 17 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് കോൺഗ്രസ് പഞ്ചായത്ത് അംഗമായ ജോസ് നെല്ലേടം (57) ജീവനൊടുക്കിയത്. ജോസ് അടക്കമുള്ളവർക്ക് കള്ളക്കേസിൽ പങ്കുണ്ടെന്ന് ജയിലിൽ കഴിഞ്ഞ വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു.

ഇന്നലെ രാവിലെ ഒൻപതരയോടെ വീടിനു തൊട്ടടുത്തുള്ള കുളക്കരയിൽ വച്ചു വിഷലായനി കഴിച്ച ജോസ് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും കാലിൽ കയർ കെട്ടുകയും ചെയ്ത ശേഷം കുളത്തിലേക്കു ചാടുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസി കുഞ്ചറക്കാട്ട് ബെന്നിയാണ് ജോസിനെ കരയ്ക്കു കയറ്റിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം. പിന്നാലെയാണ് അദ്ദേഹം നേരത്തെ ചിത്രീകരിച്ചുവെച്ച വീഡിയോ സന്ദേശം പുറത്ത് വരുന്നത്.

  ‘എന്റെ പ്രവർത്തനങ്ങളിൽ അസൂയ പൂണ്ട ആളുകൾ സമൂഹത്തിൽനിന്ന് എന്നെ ഇല്ലാതാക്കാൻ, എന്റെ രക്തത്തിനായി ദാഹിക്കുന്നു’ അന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

‘‘സമൂഹത്തിൽ ഞാൻ വലിയ അഴിമതിക്കാരനാണെന്നു ചിത്രീകരിച്ചു. ഒരു കാര്യവും അനർഹമായി കൈപ്പറ്റിയിട്ടില്ല. വ്യക്തി എന്ന നിലയിൽ ആരോപണങ്ങൾ താങ്ങാൻ കഴിയുന്നില്ല. ആളുകളെ സഹായിക്കാതെ തള്ളിക്കളഞ്ഞിട്ടില്ല. പരിഷ്കൃത സമൂഹത്തിൽനിന്ന് പിന്തുണ ലഭിക്കുന്നില്ല’’– വിഡിയോ സന്ദേശത്തിൽ പറയുന്നു. ആത്മഹത്യക്കുറിപ്പിലും സമാന ആരോപണങ്ങളുണ്ട്.

ജോസ് ഉൾപ്പെടുന്ന കോൺഗ്രസിലെ ഒരു വിഭാഗവും തങ്കച്ചനുമായി ഏതാനും മാസങ്ങളായി കടുത്ത ഭിന്നതയുണ്ട്. ജോസും ഈ വിഭാഗത്തിലെ മറ്റു ചില നേതാക്കളുമാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന തങ്കച്ചന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് രാത്രിയാണു കർണാടക മദ്യവും സ്ഫോടക വസ്തുക്കളും സഹിതം തങ്കച്ചനെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. തുടരന്വേഷണത്തിൽ, യഥാർഥ പ്രതി മരക്കടവ് സ്വദേശി പ്രസാദിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നു സംശയിക്കുന്നയാൾ കുറെ ദിവസങ്ങളായി ഒളിവിലാണ്. തങ്കച്ചന്റെ പരാതിയിൽ ജോസിനെ പൊലീസ് തെളിവെടുപ്പിനു വിളിപ്പിച്ചിരുന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ജോസിനെതിരായ പോസ്റ്റുകളും വ്യാപകമായി. ഒളിവിലാണെന്ന പ്രചാരണവും ജോസിനെ മാനസികമായി തളർത്തിയെന്നും പറയുന്നു. 

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ

0

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലിൽ പറയുന്നത്. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്.

സിപിഐഎം നേതാക്കള്‍ക്കെതിരായ  ശബ്ദരേഖ: പ്രതികരിച്ച് ഇ പി ജയരാജന്‍

0

തൃശ്ശൂര്‍: സിപിഐഎം നേതാക്കള്‍ക്കെതിരായി തൃശ്ശൂരില്‍ പുറത്ത് വന്ന ശബ്ദരേഖയില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍.

പാര്‍ട്ടിക്ക് അകത്ത് നിന്ന് ഒരു നീക്കം നടന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കും, ശബ്ദരേഖയില്‍ പറയുന്നത് എല്ലാം തെറ്റാണെന്ന് എം കെ കണ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി ശരത് പ്രസാദിനോട് പാര്‍ട്ടി വിശദീകരണം തേടും.

ശരത് പ്രസാദിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു; ആഞ്ഞടിച്ചു വി ഡി സതീശൻ

0

തിരുവനന്തപുരം: കേരളത്തില്‍ അധികരിച്ചു വരുന്ന പൊലീസ് മര്‍ദ്ദനങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചെന്നും കേരളത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് പോലും രക്ഷയില്ലെന്നും സതീശന്‍ പ്രതികരിച്ചു.

അതേസമയം കെഎസ്‌യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഭയം മൂലമാണെന്നും കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി എന്നും അദ്ദേഹം പറഞ്ഞു.

‘തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവര്‍ച്ചക്കാര്‍ ആണെന്ന്, അപ്പോള്‍ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കള്‍ പ്രതികളാകുന്നു.’ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര മരണ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

0

തിരുവനന്തപുരം: ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര മരണ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് രംഗത്ത്. ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം ഉണ്ടായി എന്ന് സ്ഥിരീകരണം.

അതേസമയം നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണമുണ്ട്. നേരത്തെ 18 എന്നായിരുന്നു ആരോഗ്യവകുപ്പ് കണക്ക്.

എന്നാൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ഈ മാസം മാത്രം 19 പേർക്ക് ആണ് രോഗബാധയുണ്ടായത്.  

‘സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷ; പ്രധാനമന്ത്രിയെ മണിപ്പൂരിലേക്ക് സ്വാഗതം ചെയ്ത് എൻ. ബിരേൻ സിങ്

മണിപ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. പ്രധാനമന്ത്രിയുടെ സന്ദർശനം സമാധാനത്തിലേക്കും ശാശ്വത പുരോഗതിയിലേക്കും നയിക്കുമെന്ന് മണിപ്പൂരിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഭാവി സുരക്ഷിതവും ശക്തവും സമൃദ്ധവുമാകുമെന്ന വിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു.

വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നത്. കുക്കി-മെയ്തെയ് മേഖലകളിൽ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. കലാപത്തിന് ഇരയായവരേയും സന്ദർശിക്കും.

8500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇംഫാലിലും ചുരാചന്ദ്പൂരിലും കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

കുക്കി ഭൂരിപക്ഷ പ്രദേശവും കലാപകാലത്ത് അക്രമങ്ങളുടെ കേന്ദ്രവുമായിരുന്ന ചുരാചന്ദ്പൂരിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്.  ഇതിന് ശേഷം കാംഗ്ല കോട്ടമൈതാനിയിലെ പൊതുറാലിയിൽ പങ്കെടുക്കും.

തുടർന്ന് കലാപബാധിതരായ ജനങ്ങളെ കാണും. കലാപബാധിതർക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.